അങ്ങനെ ഇട്ടിമാണിയില്‍ ഒരു റോള്‍ കിട്ടി;സെൽഫ് ട്രോളുമായി അജു വര്‍ഗ്ഗീസ്

സ്വന്തംലേഖകൻ കോട്ടയം : അജു വര്‍ഗ്ഗീസിന്റെ സെല്‍ഫ് ‘സെല്‍ഫ് ട്രോളുകള്‍ എപ്പോഴും ആരാധകരെ രസിപ്പിക്കുന്നവയാണ്. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു ട്രോള്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടന്‍. ഇട്ടിമാണി നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. അദ്ദേഹത്തിന്റെ അരികില്‍ ചാന്‍സ് ചോദിച്ച് ചെല്ലുന്നതും അങ്ങനെ അദ്ദേഹം സമ്മതിക്കുന്നതുമാണ് രസകരമായ ട്രോളില്‍ കാണാന്‍ കഴിയുക. ‘അങ്ങനെ ഇട്ടിമാണിയില്‍ ഒരു റോള്‍ കിട്ടി’ എന്ന അടിക്കുറിപ്പോടെയായിരുന്നു അജു ഈ ചിത്രം പങ്കുവച്ചത്. നവാഗതരായ ജിബി-ജോജു ടീം കഥ എഴുതി സംവിധാനം ചെയ്യുന്ന […]

ഹസ്സൻ , നിങ്ങളാണെന്റെ ഹീറോ. ആംബുലൻസ് ഡ്രൈവർക്ക് അഭിനന്ദനവുമായി നിവിൻ പോളി

സ്വന്തംലേഖകൻ കോട്ടയം : 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചികിത്സയ്ക്കായി മംഗലാപുരത്ത് നിന്നും മിന്നൽ വേഗത്തിൽ കൊച്ചിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ ഹസ്സൻ ദേളിയ്ക്ക് അഭിനന്ദനവുമായി സിനിമാ താരം നിവിൻ പോളി. ഇന്ന് നിങ്ങളൊരു സാധാരണ മനുഷ്യനല്ലെന്നും മാലാഖയാണെന്നും നിവിൻ പോളി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. നിവിൻ പോളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം.. അഞ്ചര മണിക്കൂറിനുള്ളില്‍ 400 കിലോമീറ്റര്‍! He is my hero! Hassan, you’re not just an ordinary person today. You’re an angel! Your selfless act […]

“കുഞ്ഞുമായിവന്ന ആംബുലന്‍സിന് കേരളം വഴിയൊരുക്കിയതും സൗജന്യ ചികിത്സ ചെയ്തതും ‘ജിഹാദി’ ആയതിനാല്‍”; സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പ്രചാരണവുമായി സംഘപരിവാര്‍

സ്വന്തംലേഖകൻ കോട്ടയം : ഹൃദയത്തിന് തകരാറുള്ള കുഞ്ഞുമായി ആംബുലന്‍സ് കൊച്ചിയിലേക്ക് പരക്കം പാഞ്ഞതും ആളുകൾ വഴിയൊരുക്കിയതുമെല്ലാം മലയാളികള്‍ ഒന്നടങ്കം നെഞ്ചിടിപ്പോടെ കണ്ടതാണ്. അതിനിടയില്‍ ജാതിയോ മതമോ ആരും നോക്കിയില്ല. എന്നാല്‍ ഇതിനിടയിലും വര്‍ഗീയ പ്രചാരണം അഴിച്ചു വിടുകയാണ് സംഘപരിവാര്‍. ” കെഎല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും കാരണം ന്യൂനപക്ഷ (ജിഹാദിയുടെ ) വിത്താണ് ” ഇങ്ങനെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ […]

ഡബിൾ റോളിൽ ലോലൻ , സോഷ്യൽമീഡിയയിൽ തരംഗമായി കരിക്കിന്റെ പുതിയ വീഡിയോ

സ്വന്തംലേഖകൻ കോട്ടയം : സോഷ്യല്‍ മീഡിയയില്‍ വൈറലായിത്തീര്‍ന്ന കരിക്കിന്റെ പുതിയ വീഡിയോ റിലീസ് ചെയ്തു. പ്ലസ് ടു ഫ്രീ പിരീഡ് എന്ന പുതിയ വീഡിയോയില്‍ കരിക്കിന്റെ മുഴുവന്‍ താരങ്ങളും എത്തുന്നുണ്ട്.ലോലന്‍ തന്റെ പ്രേമഭാജനമായ അശ്വതി അച്ചുവിനെ കണ്ടുമുട്ടുന്നതുമായി വന്ന തേരാപാരയുടെ 20-ാം എപ്പിസോഡിന് ശേഷമുള്ള പുതിയ വീഡിയോ ആണിത്.ഒരു പ്ലസ് ടു ക്ലാസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ പുതിയ വീഡിയോയില്‍ ലോലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശബരീഷ് ഡബിള്‍ റോളിലാണ് എത്തുന്നത്. നിഖില്‍ ആണ് കരിക്കിന്റെ അമരക്കാരന്‍, കിരണ്‍, ശബരീഷ്, അനു കെ അനിയന്‍, ആനന്ദ് […]

“ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി”; സുധാകരന്റെ പ്രചാരണ വീഡിയോ സ്ത്രീ വിരുദ്ധമെന്ന് എംവി ജയരാജൻ

സ്വന്തംലേഖകൻ കോട്ടയം : കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ സ്ത്രീ വിരുദ്ധമെന്ന് സിപിഎം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനാണ് വിമർശനവുമായി രംഗത്ത് വന്നത്. സുധാകരൻ ഫേസ്ബുക്ക് പേജിൽ ഇട്ട പരസ്യം സ്ത്രീവിരുദ്ധമാണെന്നും സ്ത്രീയെ ഒന്നിനും കൊള്ളാത്തവളായി ചിത്രീകരിക്കുന്നതാണെന്നും എം വി ജയരാജൻ ആരോപിച്ചു. പുരുഷൻ മാത്രമാണ് നല്ലതെന്നുള്ള വേർതിരിവുണ്ടാക്കുന്നതാണ് പരസ്യമെന്നും പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു. സുധാകരൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തിറക്കിയ പരസ്യ ചിത്രമാണ് ഇത്തരത്തിൽ വിവാദമാകുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് […]

പിഞ്ചു കുഞ്ഞിന്റെ ജീവനുമായി അഞ്ചരമണിക്കൂർ കൊണ്ട് മംഗലാപുരത്തു നിന്നും കൊച്ചിയിലേക്ക്, ആരോഗ്യവകുപ്പ് മന്ത്രിയുടെ ഇടപെടലിൽ സൗജന്യ ചികിത്സ, പ്രതീക്ഷയുടെ ദൂരം താണ്ടിയ ആംബുലൻസ് ഡ്രൈവർക്കും മന്ത്രിക്കും സോഷ്യൽമീഡിയയുടെ കയ്യടി

സ്വന്തംലേഖകൻ കോട്ടയം : രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് അഞ്ചരമണിക്കൂറിനുള്ളിൽ കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച ഡ്രൈവർക്കും, ശക്തമായ ഇടപെടലിൽ കുട്ടിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കിയ ആരോഗ്യവകുപ്പ് മന്ത്രിക്കും കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. 400 കിലോമീറ്റര്‍ ദൂരം അഞ്ചര മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചാണ് ആംബുലന്‍സ് അമൃതയിലെത്തിയത്. നേരത്തെ തിരുവനന്തപുരം ശ്രീ ചിത്തിര മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകാൻ തീരുമാനിച്ചിരുന്ന കുഞ്ഞിനെ ആരോഗ്യവകുപ്പ് മന്ത്രി കെ. കെ ഷൈലജ വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെ അമൃത ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഹൃദ്യം പദ്ധതിയിൽ […]

ഒരു ദിവസം ലാഭം അരലക്ഷം വരെ..! ഹോട്ടൽ ജോലി ഉപേക്ഷിച്ച് കഞ്ചാവ് കച്ചവടത്തിലേയ്ക്കിറങ്ങിയ കഞ്ചാവ് ദാസ് എക്‌സൈസ് പിടിയിൽ; പിടിയിലായത് നഗരത്തിലെ വിദ്യാർത്ഥികളെ കഞ്ചാവിന്റെ അടിമയാക്കിയ ദാസ്

ക്രൈം ഡെസ്‌ക് കോട്ടയം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് അടക്കം കഞ്ചാവ് വിറ്റ് ഒരു ദിവസം അരലക്ഷം രൂപ വരെ സമ്പാദിക്കുന്ന കഞ്ചാവ് ദാസ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഒരു ദിവസം 70 മുതൽ നൂറ് പൊതി വരെ കഞ്ചാവുമായി എത്തി സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിറ്റിരുന്ന ദാസിന് ചുരുങ്ങിയ വിലയിലാണ് കഞ്ചാവ് ലഭിച്ചിരുന്നത്. ഇത് കോട്ടയത്ത് എത്തിക്കുമ്പോൾ ലക്ഷങ്ങളാണ് വിലയായി ലഭിച്ചിരുന്നത്. ഇടുക്കി പീരുമേടു ഏലപ്പാറ  ചെമ്മണ്ണ്  സെമിനിവാലി എസ്റ്റേറ്റിൽ   നമ്പർ 6 ലയത്തിൽ  പ്രഭുദാസ്. എല്ലി(53)നെയാണ് കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്.  എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് […]

ആവശ്യത്തിന് മഴ ലഭിക്കുമെന്ന് ഐ.എം.ഡി റിപ്പോർട്ട്

സ്വന്തംലേഖകൻ കോട്ടയം : ഈ വർഷം ഇന്ത്യയിൽ സാധാരണ അളവിൽ മഴ ലഭ്യമാകുമെന്ന് ഇന്ത്യൻ മീറ്റീരിയോളോജിക്കൽ ഡിപ്പാർട്മെന്റിന്റെ [ഐ എം ഡി ]റിപ്പോർട്ട്. മാത്രവുമല്ല, രാജ്യത്തത്തിന്റെ എല്ലാ ഭാഗത്തും ഈ രീതിയിൽ ‘നോർമൽ മൺസൂൺ’  ലഭ്യമാകുമെന്നാണ് റിപ്പോർട്ടിലെ പ്രവചനം. സാധാരണ ലഭ്യമാകുന്ന മഴയുടെ അളവിന്റെ 96 മുതൽ 104 ശതമാനം വരെ മഴ ലഭിക്കുന്നതിനെയാണ് നോർമൽ മൺസൂൺ എന്ന വിളിക്കുന്നത്. ഈ രീതിയിൽ ഇന്ത്യയിൽ വ്യാപകമായി മഴ ലഭിക്കുന്നതിനുള്ള സാധ്യത 39 ശതമാനമാണെന്ന് ഐ എം ഡി വിലയിരുത്തുന്നു. മഴ 90 ശതമാനത്തിൽ താഴെയാകാൻ […]

ചുമട്ടുതൊഴിലാളിക്ക് സൂര്യതാപമേറ്റു

സ്വന്തം ലേഖകൻ വയനാട്: കടുത്തചൂടിൽ സൂര്യാഘാതമേറ്റവരുടെ എണ്ണം വർദ്ധിക്കുന്നു. ജോലിക്കിടെ ചുമട്ടുതൊഴിലാളിക്ക് നിലമ്പൂർ സൂര്യാഘാതമേറ്റതാണ് ഏറ്റവും ഒടുവിലുണ്ടായസംഭവം. നിലമ്ബൂർ അരുവാക്കോട് സ്വദേശി കണ്ടപ്പുറം അയ്യപ്പന് (46) ജോലിക്കിടെ ഞായറാഴ്ച ഉച്ചയ്ക്ക് നിലമ്ബൂർ ബൈപാസ് റോഡിന് മുന്നിൽ വെച്ച് സൂര്യതാപമേറ്റത്. അയ്യപ്പന്റെ കഴുത്തിനു പിറകിലാണ് പൊള്ളലേറ്റത്.നീറ്റലും വേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സ തേടിയപ്പോഴാണ് സൂര്യതാപമേറ്റതാണെന്ന് വ്യക്തമായത്. തുടർന്ന് നിലമ്ബൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയത്

ഹോട്ടലിൽ നിന്നും ക്ഷേത്രത്തിലേയ്ക്ക് കണ്ണടച്ച് ഒറ്റ നടത്തം: ട്രോളൻമാർക്ക് ചാകരയായി സുരേഷ് ഗോപിയുടെ വിഷുക്കണി ദർശനം

സ്വന്തം ലേഖകൻ തൃശൂർ: തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും എറണാകുളത്തെ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനവും ട്രോളന്മാരുടെ സ്ഥിരം വേട്ടമൃഗങ്ങളാകുകയാണ്. ഏറ്റവും ഒടുവിൽ സുരേഷ് ഗോപിയുടെ കണ്ണടച്ചുള്ള കണികാണലാണ് ഇപ്പോൾ ട്രോളിൽ മുങ്ങിയിരിക്കുന്നത്. പതിവിന് വിരുദ്ധമായി ഇത്തവണ വിഷുദിനത്തിൽ തിരുവമ്പാടി ക്ഷേത്രത്തിലെ കൃഷ്ണനെയാണ് വിഷുകണി കണ്ടതെന്ന സുരേഷ്‌ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ട്രോളന്മാർക്ക് ഇരയായിരികക്കുന്നത്. രാവിലെ ഹോട്ടലിൽ നിന്ന് എഴുന്നേറ്റ് കുളിയും പ്രഭാതകർമ്മങ്ങളുമെല്ലാം കണ്ണ് തുറക്കാതെ നടത്തിയെന്നും ഹോട്ടലിൽ നിന്ന് അമ്പലത്തിൽ എത്തും വരെ കണ്ണുതുറന്നില്ലെന്നും താരം പറയുന്നു. തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ്‌ഗോപി […]