മൂലവട്ടം കുറ്റിക്കാട്ട് ബാബു നിര്യാതനായി

മൂലവട്ടം : കുറ്റിക്കാട്ട് വീട്ടിൽ ബാബു (70) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് മൂന്നിന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ :സാബു പി.ബി ,ഷിബു പി ബി മരുമക്കൾ :പ്രിയ , ബിന്ദു

മെഡിക്കൽ കോളജ് റോഡിലെ കയ്യേറ്റം പൊതുമരാമത്ത് വകുപ്പ് ഒഴിപ്പിച്ചു: നടപടി നോട്ടീസ് നൽകി രണ്ടാഴ്ചയ്ക്ക് ശേഷം

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി റോഡിലെ കയ്യേറ്റങ്ങൾക്കും അനധികൃത കച്ചവടത്തിനും എതിരെ കർശന നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഒഴിയാത്ത കച്ചവടക്കാരെയാണ് ബലം പ്രയോഗിച്ച് പൊലീസ് സഹായത്തോടെ ഒഴിപ്പിക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് മുന്നിലെ റോഡിൽ വൻ തോതിൽ കയ്യേറ്റം ഉള്ളതായി നേരത്തെ പരാതി ഉയർന്നിരുന്നു. ഇത് മൂലം റോഡിൽ വാഹനാപകടങ്ങൾ വർധിക്കുന്നതായും ,ഗതാഗതക്കുരുക്ക് കൂടുന്നതായും പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്തെ കയ്യേറ്റം ഒഴിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകിയത്. അനധികൃത കച്ചവടക്കാർക്കും കയ്യേറ്റക്കാർക്കും രണ്ടാഴ്ച […]

കോട്ടയം സ്വദേശിയായ ഡ്രൈവറുടെ ക്രൂരത: പിതാവിനെ അടിച്ച് കൊന്ന് കാമുകിയെ യുമായി കടന്നു; യുവതിയെ തട്ടിക്കൊണ്ട് പോയത് സ്വർണവും പണവും സഹിതം

സ്വന്തം ലേഖകൻ പത്തനംതിട്ട: പിതാവിനെ അടിച്ച് കൊന്ന് സ്വർണവും പണവും സഹിതം  കാമുകിയെ സ്വന്തമാക്കി കോട്ടയം സ്വദേശിയായ ഡ്രൈവറുടെ ക്രൂരത. മകളുടെ പ്രണയത്തിന് എതിരുനിന്ന പത്തനംതിട്ട സ്വദേശിയായ പ്രവാസിയെയാണ് കോട്ടയം സ്വദേശിയായ ഡ്രൈവറും ഗുണ്ടാ സംഘവും ചേർന്ന് അടിച്ച് കൊലപ്പെടുത്തിയത്. പ്രണയബന്ധത്തെപ്പറ്റി സംസാരിക്കാനായി വീട്ടിലെത്തിയ മകളുടെ കാമുകൻ പിതാവിനെ ക്രൂരമായി ആക്രമിച്ച് താഴെയിടുകയായിരുന്നു. പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിക്കിടക്കയിൽ കഴിയുമ്പോൾ മകൾ സ്വർണവും പണവും സഹിതം കാമുകനൊപ്പം മുങ്ങി.  പത്തനംതിട്ട ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ സജീവ് (49) ആണ് മകളുടെ കാമുകന്റെയും ഗുണ്ടകളുടെയും ആക്രമണത്തിൽ മരിച്ചത്. […]

ഉന്നാവ് പെൺകുട്ടിയുടെ ചികിത്സ ലഖ്‌നൗവിൽ തന്നെ തുടരാൻ സുപ്രിംകോടതി; ആശങ്കയായി കടുത്ത പനി

സ്വന്തം ലേഖിക ന്യൂഡൽഹി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ലഖ്നൗവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉന്നാവ് പെൺകുട്ടിയെ തൽക്കാലം ഡൽഹിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീകോടതി. പെൺകുട്ടിയുടെ ചികിത്സ ലഖ്നൗവിലെ ആശുപത്രിയിൽ തന്നെ തുടരും. ലഖ്‌നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ വെന്റിലേറ്ററിൽ തുടരുന്ന പെൺകുട്ടിയെ ഡെൽഹിയിലേക്ക് കൊണ്ടുപോകാൻ അമ്മ അടക്കമുള്ള കുടുംബാംഗങ്ങളും വിസമ്മതിച്ചു. നിലവിൽ ഇവിടെ നിന്ന് തന്നെ പരമാവധി ചികിത്സ ലഭ്യമാകുന്നുണ്ട്. അതിൽ തങ്ങൾ തൃപ്തരാണ്. അപകടം പറ്റിയത് മുതൽ അവൾ അബോധാവസ്ഥയിലാണ്. ചെറിയ പുരോഗതി ഉണ്ടായാൽ മാറ്റാമെന്നും കുടുംബം അറിയിച്ചു. ഡോക്ടർമാരുടെ അനുമതിയോടെ പെൺകുട്ടിയെ […]

ഏകാന്ത താരമേ…. സാഹോയിലെ പ്രണയഗാനം പുറത്തിറക്കി

സ്വന്തം ലേഖകൻ ചെന്നൈ: സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയിലെ പ്രണയഗാനം എത്തി. ‘ഏകാന്ത താരമേ..മനസാലേ തേടി ഞാന്‍…’ എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. താരത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് ആക്ഷന്‍ ചിത്രത്തിലെ രണ്ടാം ഗാനം റിലീസ് ചെയ്തത്. ഓസ്ട്രിയയുടെ പ്രകൃതി ഭംഗിയിലാണ് പ്രണയഗാനം ചിത്രീകരിച്ചിരിക്കുന്നത്. മലയാളമുള്‍പ്പെടെ നാലുഭാഷകളിലായാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഏകാന്ത താരമേയെന്ന മലയാളം ഗാനവും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഗുരു രന്‍ധവ ഈണം നല്‍കിയ മലയാളം ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരന്‍ ശെശാന്ദ്രിയും ശക്തിശ്രീ ഗോപാലനും […]

തുരീയം റിലീസിങ്ങിന് തയാറെടുക്കുന്നു

അജയ് തുണ്ടത്തിൽ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്ന തുരീയം പുതിയൊരു ദൃശ്വാനുഭവമാണ്. വ്യക്തി ജീവിതത്തിന്റെ പരിണാമങ്ങൾ വിവരിക്കുന്ന ചിത്രമാണ് ” തുരീയം”. പ്രണയത്തിൽ നിന്നും കാമത്തിൽ നിന്നും മുക്തി നേടി, ജീവാത്മാവിന്റെ നാലാമത്തെ അവസ്ഥയായ തുരീയത്തിലെത്തിച്ചേരുന്ന രാവുണ്ണിയുടെ ചരിത്രമാണ് ചിത്രം പറയുന്നത്. ജാഗ്രത്, സുഷുപ്തി എന്നിവയാണ് മറ്റ് മൂന്നവസ്ഥകൾ. ബാനർ – മാധവം മൂവീസ്, നിർമ്മാണം -ബിജേഷ് നായർ, സംവിധാനം -ജിതിൻ കുമ്പൂക്കാട്ട്, തിരക്കഥ, സംഭാഷണം , ഗാനരചന – പി.പ്രകാശ്, സംഗീതം – ആർ സോമശേഖരൻ, സിബു സുകുമാരൻ, ദിൽജിത്ത്, […]

സ്വകാര്യ ബസുകളിൽ പാട്ട് വേണ്ടെന്ന് മനുഷ്യവകാശകമ്മീഷൻ ; ഗതാഗത കമ്മീഷണർക്ക് നിർദേശം നൽകി

സ്വന്തം ലേഖിക തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നതു പോലുള്ള നിയമലംഘനങ്ങൾ ആവർത്തിക്കുന്നില്ലെന്ന് മോട്ടോർ വാഹനവകുപ്പും പൊലീസും ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. മോട്ടോർ വാഹന നിയമം 53 ലെ ചട്ടം 289 പ്രകാരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ദൃശ്യ- ശ്രവ്യ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ഫീൽഡ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഗതാഗത കമ്മിഷണർ കമ്മിഷനെ അറിയിച്ചു.

ഇനി വീട്ടുമുറ്റത്ത് ടൈൽ ഇടേണ്ട ; കർശന നിർദേശവുമായി നഗരസഭ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നഗരത്തിൽ കെട്ടിട നിർമാണത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോർപറേഷൻ. മഴവെള്ളം മണ്ണിലേക്കിറങ്ങുന്നത് തടയുംവിധം കെട്ടിട നിർമാണം കഴിഞ്ഞുള്ള തുറസായ സ്ഥലം പൂർണമായും ഇന്റർലോക്ക്, തറയോട്, ടൈൽ എന്നിവ പാകുന്നതിനും കോൺക്രീറ്റ് ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തി. അതേസമയം, വെള്ളം ഭൂമിയിലേക്കിറങ്ങുന്ന തരത്തിലുള്ള തറയോട്, ഇന്റർലോക്ക് എന്നിവ പാകുന്നതിന് യാതൊരു തടസ്സവുമില്ല. കൗൺസിൽ യോഗം ഇന്നലെ ഈ നിയന്ത്രണങ്ങൾ അംഗീകരിച്ചു. സർക്കാരിന്റെ അനുമതി ലഭിച്ച ശേഷം ഇവ പ്രാബല്യത്തിൽ വരും. 3 സെന്റിന് മുകളിലുള്ള പ്ലോട്ടുകളിൽ നിർമിക്കുന്ന 50 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള […]

കോട്ടയം നഗരസഭയുടെ മീൻ മാർക്കറ്റിന് സമീപം പുതിയ മീൻകട : കോടിമതയിൽ മീൻ വ്യാപാരികളുടെ പ്രതിഷേധം; മീൻ കട തുടങ്ങിയത് ഇറച്ചിക്കടയുടെ മറവിൽ: പ്രതിഷേധത്തെ തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകാനൊരുങ്ങി നഗരസഭ

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭ കരാർ നൽകി പ്രവർത്തിപ്പിക്കുന്ന സ്ളോട്ടർ ഹൗസ് അടച്ച് പൂട്ടിയതിന് പിന്നാലെ നഗരസഭയുടെ മീൻ മാർക്കറ്റിന് സമീപം കോൾഡ് സ്റ്റോറേജ് പ്രവർത്തിപ്പിക്കാനുള്ള നീക്കം മീൻ കച്ചവടക്കാരുടെ പ്രതിഷേധത്തെ തുടർന്ന് തടഞ്ഞു. കട ഉദ്ഘാടനം ചെയ്യാനുള്ള നീക്കത്തിന് പിന്നാലെയാണ് പ്രതിഷേധവുമായി മീൻ കച്ചവടക്കാർ എത്തിയത്. മീൻ കച്ചവടക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കോൾഡ് സ്റ്റോറേജിന് സറ്റോപ്പ് മെമ്മോ നൽകാൻ നഗരസഭ തീരുമാനിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കോടിമത എം ജി റോഡരികിലെ ബിവറേജിന് മുന്നിലെ കെട്ടിടത്തിലാണ് കോൾഡ് സ്റ്റോറേജ് […]

നിന്റെ പണി ഇന്നത്തോടെ തീർക്കും ; ജെ.സി.ബി ഡ്രൈവറുടെ നടുറോഡിലെ പരാക്രമം കൈയോടെ പിടിച്ച് ഗണേശ് കുമാർ എംഎൽഎ

സ്വന്തം ലേഖകൻ മലയോര ഹൈവേ വർക്ക് ചെയ്ത് കൊണ്ടിരിക്കുന്ന ജെ.സി.ബി ഡ്രൈവറുടെ പരാക്രമം തടഞ്ഞ് കെ.ബി. ഗണേശ് കുമാർ എം.എൽ.എ. ജെ.സി.ബി ഡ്രൈവർക്കെതിരെ തിരിഞ്ഞ നാട്ടുകാരെയും അദ്ദേഹം തടഞ്ഞു. വിഷയം പൊലീസിൽ അറിയിക്കുകയും ചെയ്തു. ജെ.സി.ബി ഡ്രൈവർ അപകടകരമായ രീതിയിൽ 360 ഡിഗ്രി വണ്ടി കറക്കിയതാണ് പ്രശ്‌നത്തിനു കാരണമെന്നാണ് വിഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നാവശ്യം ഉന്നയിച്ചാണ് ഗണേശ് കുമാർ പൊലീസിനെ ബന്ധപ്പെട്ടത്. താൻ കണ്ട കാഴ്ച അപകടരമാണെന്നും ഈ കാഴ്ച കണ്ടുകൊണ്ട് ഒരു എം.എൽ.എ വെറുതേ പോകാൻ പാടില്ലെന്നും ഗണേശ് കുമാർ […]