തുരീയം റിലീസിങ്ങിന് തയാറെടുക്കുന്നു

അജയ് തുണ്ടത്തിൽ
കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്ന തുരീയം പുതിയൊരു ദൃശ്വാനുഭവമാണ്.
വ്യക്തി ജീവിതത്തിന്റെ പരിണാമങ്ങൾ വിവരിക്കുന്ന ചിത്രമാണ് ” തുരീയം”. പ്രണയത്തിൽ നിന്നും കാമത്തിൽ നിന്നും മുക്തി നേടി, ജീവാത്മാവിന്റെ നാലാമത്തെ അവസ്ഥയായ തുരീയത്തിലെത്തിച്ചേരുന്ന രാവുണ്ണിയുടെ ചരിത്രമാണ് ചിത്രം പറയുന്നത്. ജാഗ്രത്, സുഷുപ്തി എന്നിവയാണ് മറ്റ് മൂന്നവസ്ഥകൾ.
ബാനർ – മാധവം മൂവീസ്, നിർമ്മാണം -ബിജേഷ് നായർ, സംവിധാനം -ജിതിൻ കുമ്പൂക്കാട്ട്, തിരക്കഥ, സംഭാഷണം , ഗാനരചന – പി.പ്രകാശ്, സംഗീതം – ആർ സോമശേഖരൻ, സിബു സുകുമാരൻ, ദിൽജിത്ത്, ആലാപനം – നജീം അർഷാദ്, മൃദുല വാരിയർ, വിനീത, മത്തായി സുനിൽ, വിനോദ് നീലാംബരി , ദിൽജിത്ത്,  വിതരണം – മാധവ് മൂവീസ് റിലീസ്, പി ആർ ഓ – വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ
രാജേഷ് ശർമ്മ , കലാഭവൻ റഹ്മാൻ, ജോഷി മാത്യു, സൂര്യ കിരൺ, ഗായത്രി പ്രിയ, കെ പി എ സി ശാന്ത, ഭാസി തിരുവല്ല , മുൻഷി ദിലീപ്, ബിജിരാജ്, സുനീർ, ശിവകൃഷ്ണ, സജീവ് രാഘവ്, പ്രിയങ്ക, ജെന്നി എലിസബത്ത്, സ്റ്റെഫി ന എന്നിവർ അഭിനയിക്കുന്നു.