ചങ്ങനാശേരി അസംപ്ഷൻ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ; എട്ടു പെൺകുട്ടികൾ അസ്വസ്ഥതകളോടെ ആശുപത്രിയിൽ; വിദ്യാർത്ഥികൾ ആശുപത്രിയിലായിട്ടും തിരിഞ്ഞ് നോക്കാതെ കോളേജ് മാനേജ്‌മെന്റ്

സ്വന്തം ലേഖകൻ ചങ്ങനാശേരി: ക്രൈസ്തവ സഭയുടെ കീഴിലുള്ള ചങ്ങനാശേരി അസംപ്ഷൻ കോളേജിന്റെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഹോസ്റ്റലിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധയുണ്ടായി കുട്ടികൾ ആസുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടും കോളേജ് മാനേജ്‌മെന്റോ അധികൃതരോ തിരിഞ്ഞു നോക്കിയില്ല. ശനിയാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളെ അന്വേഷിച്ച് അധികൃതർ എത്തിയത് വൈകിട്ട് അ്ഞ്ചു മണിയോടെയാണ്. അതും മാധ്യമപ്രവർത്തകർ വിവരം അറിഞ്ഞ് എത്തിയ ശേഷം മാത്രം. അസംപ്ഷൻ കോളേജിന്റെ   ജ്യോതി ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്.  എട്ടു  പേർ  ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്  ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ  ചികിത്സ […]

ഗൃഹപ്രവേശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം: സഹോദരന്റെ മകന്റെ വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അപകടത്തിൽ മരിച്ച വീട്ടമ്മയുടെ ഭർത്താവ് അടക്കം നാലു പേർക്ക് സാരമായി പരിക്കേറ്റു. മാമ്മൂട് ദൈവംപടി കുഴിമണ്ണിൽ രാജെൻറ ഭാര്യ ഏലിക്കുട്ടിയാണ് (75) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കാർ ഓടിച്ചിരുന്ന പാമ്പാടി കോത്തല വടശേരിമഠം സുനിൽവർഗീസിനെ (52) മെഡിക്കൽ കോളേജ് ആശുപത്രിയിലും ഭർത്താവ് മാമ്മൂട് ദൈവംപടി കുഴിമണ്ണിൽവീട്ടിൽ കെ.രാജൻ (80),  ഭാര്യ ജിജി (48), ഇവരുടെ ബന്ധു കറുകച്ചാൽ […]

വേണമെങ്കിൽ ഡ്യൂക്ക് തലകുത്തിയും നിർത്തും..! ഈരയിൽക്കടവിലെ ബൈക്കുകാരുടെ അഭ്യാസ പ്രകടനങ്ങൾ ആരെയും ഭയപ്പെടുത്തും; ഈരയിൽക്കടവ് ബൈപ്പാസ് യുവാക്കളുടെ റേസിംങ് ട്രാക്ക്

സ്വന്തം ലേഖകൻ കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസിൽ എത്തിയാൽ സ്റ്റണ്ടർമാർ ബൈക്ക് തലകുത്തിയും നിർത്തി. ഒറ്റ വീലിൽ വട്ടം കറങ്ങി നാട്ടുകാരെ ഭയപ്പെടുത്തുകയാണ് ഈ റോഡിലെ സ്റ്റണ്ടിംങ് വീരൻമാരുടെ പ്രധാന ഹോബി. കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സമെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ നാല് ബൈക്ക് യാത്രക്കാരായ യുവാക്കളെയാണ് മോട്ടോർ വാഹന വകുപ്പ് സംഘം പിടികൂടിയത്. തുടർന്ന് ഇവരെ മാതാപിതാക്കളെ വിളിച്ചു വരുത്തിയ ശേഷമാണ് വിട്ടയച്ചത്. ഈരയിൽക്കടവ് ബൈപ്പാസിലെ പ്രകൃതി ഭംഗി തന്നെയാണ് ബൈക്ക് സ്റ്റണ്ടിംങ് വീരന്മാരായ യുവാക്കളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. റോഡിന്റെ ഇരുവശത്തും […]

ബിഗ് ബസാറിനു മുന്നിൽ തട്ടും മുട്ടും പതിവ്: കുരുക്കൊഴിവാക്കാൻ നടപടി സ്വീകരിക്കാതെ ബിഗ് ബസാർ അധികൃതർ; വഴിതിരിച്ച് വിടേണ്ട ഓൾഡ് മാർക്കറ്റ് റോഡിൽ അനധികൃത പാർക്കിംങുമായി ഓട്ടോഡ്രൈവർമാരും; ഓൾഡ് മാർക്കറ്റ് റോഡിലെ അനധികൃത പാർക്കിംങും ടിബി റോഡിനെ കുരുക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തെ കുരുക്കുന്ന ബിഗ് ബസാറിനു മുന്നിൽ കുരുക്ക് കൂടാതെ വാഹനങ്ങളും തട്ടും മുട്ടും പതിവാകുന്നു. ബിഗ് ബസാറിനു മുന്നിലെ ഫുട്പാത്തിലേയ്ക്ക് കയറ്റി വാഹനം നിർത്തി യാത്രക്കാരെ ഇറക്കാതിരിക്കാനായി ഫുട്പാത്തിൽ തന്നെ രണ്ട് വള്ളി വലിച്ചു കെട്ടുക കൂടി ചെയ്തതോടെ ബിഗ്ബസാറിനു മുന്നിലെ കുരുക്ക് രണ്ടിരട്ടിയായി മാറിയിട്ടുണ്ട്. ഇതിനിടെയാണ് ബിഗ്ബസാറിനു മുന്നിൽ വാഹനങ്ങളും തട്ടും മുട്ടും പതിവാകുന്നത്. ഇതു കൂടി ചേരുന്നതോടെ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. ഇതിനിടെയാണ് നഗരത്തിലെ കുരുക്കിൽപ്പെടാതെ മാർക്കറ്റിനുള്ളിലൂടെ ഇരുചക്ര വാഹന യാത്രക്കാർക്ക് എങ്കിലും രക്ഷപെടാൻ വഴിയൊരുക്കുന്ന പഴയപച്ചക്കറി […]

അയ്യപ്പനെ തള്ളിപ്പറഞ്ഞ അച്ഛന്റെ മകൻ പീഡനക്കേസിൽ നിന്നും രക്ഷപെടാൻ അയ്യപ്പന്റെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്നു: സർക്കാരിനും സിപിഎമ്മിനും പിന്നാലെ കൊടിയേരി കുടുംബത്തിനും അയ്യപ്പ ഭക്തി വർധിക്കുന്നു; ഡിഎൻഎ പരിശോധനാ ഫലം പുറത്തു വരാനിരിക്കെ കെട്ടു നിറച്ച് മല ചവിട്ടി പതിനെട്ടാം പടിതൊട്ട് തൊഴുത് ബിനോയ് കൊടിയേരി

സ്വന്തം ലേഖകൻ പമ്പ: ഒരു വർഷം മുൻപ് ശബരിമല അയ്യപ്പനെ തള്ളിപ്പറഞ്ഞ് സർക്കാരിനു വേണ്ടി രംഗത്തിറങ്ങിയ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മൂത്ത പുത്രൻ ഒടുവിൽ അയ്യന്റെ കാലിൽ കെട്ടിപ്പിടിച്ച് കിടന്ന് കരുണയ്ക്കായി കരയുന്നു. ബീഹാർ സ്വദേശിയായ ബാർ നർത്തകിയുടെ  പീഡനപരാതിയിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തു വരാനിരിക്കെയാണ് ബിനോയ് കൊടിയേരി കോടതിയുടെ പടിവിട്ട് ശബരിമലയുടെ സത്യമായ പൊന്നുപതിനെട്ടാം പടികയറി അയ്യനെ കണ്ട് കണ്ണുനിറഞ്ഞ് കരഞ്ഞു തൊഴുന്നത്. വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ ഇന്ത്യയിലെ വ്യക്താക്കളായ സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും തലമുതിർന്ന നേതാവായ സെക്രട്ടറി […]

സർക്കാരിനെയും ദുരിതാശ്വാസ പ്രവർത്തകരെയും പറ്റിച്ച് പഞ്ചായത്ത് സെക്രട്ടറി അവധിയെടുത്ത് മുങ്ങി: ദുരിതബാധിതരുടെ പരാതി അന്വേഷിക്കാൻ അയച്ചത് പ്യൂണിനെ..! സെക്രട്ടറി മുങ്ങിയത് പനച്ചിക്കാട് പഞ്ചായത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: സ്വന്തം പഞ്ചായത്തിലെ ദുരിതബാധിതർ ദുരിതത്തിൽ വീർപ്പുമുട്ടുമ്പോൾ പഞ്ചായത്ത് ഓഫിസ് അടച്ചു പൂട്ടി സെക്രട്ടറി അവധിയെടുത്ത് മുങ്ങി. ദുരിതബാധിതർക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള അപേക്ഷയിൽ അന്വേഷണം നടത്താനുള്ള വൻ ചുമതല പ്യൂണിനെ ഏൽപ്പിച്ച ശേഷമായിരുന്നു സെക്രട്ടറിയുടെ മുങ്ങൽ. സംഭവം വിവാദമാകുകയും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തതോടെ ദുരിത ബാധിതരെ അനാഥരാക്കിയ സെക്രട്ടറി കുടുക്കിലായിട്ടുണ്ട്. പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി ഡി.മായയാണ് മേലുദ്യോഗസ്ഥരുടെ അനുവാദമില്ലാതെ അവധിയെടുക്കരുതെന്ന സർക്കാർ നിർദേശം ലംഘിച്ച് അവധിയെടുത്തത്. പ്രളയദുരിതത്തിൽ വലയുന്ന സാധാരണക്കാർ  ധനസഹായം ലഭ്യമാക്കാൻ നൽകിയ അപേക്ഷകളെപ്പറ്റി […]

സർക്കാരിനെയും സാധാരണക്കാരെയും പറ്റിച്ച് സ്റ്റാമ്പ് വെണ്ടർമാർ: മുദ്രപത്രങ്ങൾ പൂഴ്ത്തി വച്ച് തട്ടിക്കുന്നത് കോടികൾ; പകൽക്കൊള്ള കണ്ടില്ലെന്ന് നടിച്ച് ധനാകാര്യ വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: സർക്കാരിനെയും സാധാരണക്കാരെയും പറ്റിച്ച് സ്റ്റാമ്പ് വെണ്ടർമാർ നടത്തുന്നത് കോടികളുടെ തട്ടിപ്പ്. സ്റ്റാമ്പ് വെണ്ടർമാർ മുദ്രപത്രങ്ങളും സ്റ്റാമ്പുകളും സ്റ്റോക്ക് ഇല്ലെന്ന് പ്രചരിപ്പിച്ചാണ് വൻ തട്ടിപ്പ് നടത്തുന്നത്. മുദ്രപത്രങ്ങൾ പൂഴ്ത്തി വച്ച ശേഷം കൂടിയ വിലയ്ക്ക് ഇവർ വിൽക്കുകയാണ്. കൃത്യമായി സ്റ്റോക്ക് പ്രദർശിപ്പിക്കണമെന്ന ചട്ടം ലംഘിച്ചാണ് ഇവർ ഇത്തരത്തിൽ പൂഴത്തി വയ്പ്പും തട്ടിപ്പും നടത്തുന്നത്. ഇരുപത് രൂപയുടെ മുതൽ 25,000 രൂപയുടെ വരെ മുദ്രപത്രങ്ങൾ സർക്കാർ അച്ചടിച്ചിറക്കുന്നുണ്ട്. ആധാരം എഴുത്ത് മുതൽ ചെറുകിട കരാറുകൾ വരെ ഇവർ ഈ മുദ്രപത്രത്തിലാണ് എഴുതുന്നത്. സാധാരണക്കാരായ […]

ഈരയിൽക്കടവ് റോഡിൽ ഡ്യൂക്ക് ബൈക്കിൽ ഷോയും സ്റ്റണ്ടിങ്ങും: കുട്ടി റേസിംങ് വീരന്മാരെ മോട്ടോർ വാഹന വകുപ്പ് വീട്ടിൽ ചെന്ന് പൊക്കി; പിഴയടച്ച് ക്ലാസിൽ പങ്കെടുത്ത് മിടുക്കന്മാരായാൽ വണ്ടി ഇനി തിരികെ കിട്ടും

സ്വന്തം ലേഖകൻ കോട്ടയം: ഈരയിൽക്കടവ് റോഡിൽ ബൈക്കുകൾ അമിത വേഗത്തിലോടിച്ചും, റേസിംങും സ്റ്റണ്ടിങ്ങും നടത്തി നാട്ടുകാരെ ഭയപ്പെടുത്തിയിരുന്ന നാല് ഇരുചക്രവാഹന സ്റ്റണ്ടിങ് വീരന്മാരായ യുവാക്കളെയാണ് മോട്ടോർ വാഹന വകുപ്പ് സംഘം പിടികൂടിയത്. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന സംഘം ക്യാമറകൾ പരിശോധിച്ച് നമ്പർ തിരിച്ചറിഞ്ഞ് യുവാക്കളെ വീട്ടിലെത്തി പൊക്കുകയായിരുന്നു. ഈരയിൽക്കടവ് റോഡിലെ സുന്ദരമായ വഴിയാണ് യുവാക്കളെ പ്രലോഭിപ്പിച്ച് ഇവിടെ എത്തിക്കുന്നത്. അമിത വേഗത്തിൽ ലെക്കും ലഗാനുമില്ലാതെ സാധാരണക്കാരായ യാത്രക്കാർക്ക് ഭീതി പടർത്തിയാണ് ഇവിടെ ബൈക്ക് യാത്രക്കാരായ സ്റ്റണ്ടർമാർ പായുന്നത്. ഇതേ തുടർന്ന് സാധാരണക്കാരായ ആളുകൾ […]

ലുക്ക് ഔട്ട് ഗേൾസ് , ഹാപ്പി എൻഡിങ്‌സ് തുടങ്ങിയ പേരുകളിൽ താരങ്ങളുടെ മുഖചിത്രവുമായി ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ സജീവം ; വലവിരിച്ച് പൊലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: പുത്തൻ പേരുകളും പിടിക്കപ്പെടാതിരിക്കാൻ പുത്തൻ തന്ത്രങ്ങളുമായി ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ വീണ്ടും സജീവമായിട്ടുണ്ട്. ‘ലുക്ക് ഔട്ട് ഗേൾസ് ‘, ‘ഹാപ്പി ‘, ‘ഹാപ്പി എൻഡിംഗ്‌സ് ‘ എന്നീ പേരുകളിൽ ഒറ്റനോട്ടത്തിൽ അശ്ലീല സൈറ്റുകളാണെന്ന് ആർക്കും തോന്നാത്ത വിധത്തിലാണ് പുതിയ ഓൺലൈൻ വാണിഭ സംഘങ്ങളുടെ ഇടപാട്. സമാന കുറ്റകൃത്യങ്ങളിൽ പലതവണ പിടിക്കപ്പെട്ട കുപ്രസിദ്ധരായ ചിലരാണ് പുതിയ സൈറ്റുകൾക്കും പിന്നിലെന്നാണ് വിവരം. എന്നാൽ, പൊലീസിന്റെ നിരന്തര നിരീക്ഷണവും പിടിക്കപ്പെടാനുള്ള സാദ്ധ്യതകളും കണക്കിലെടുത്ത് തികഞ്ഞ ജാഗ്രതയോടെയാണ് ഇവരുടെ നീക്കങ്ങൾ. ചില താരങ്ങളുടെ മുഖചിത്രം ചേർത്താണ് […]

പ്രളയ മേഖലയിൽ സേവാഭാരതിയുടെ മിന്നുന്ന പ്രവർത്തനം: ഉരുൾപൊട്ടലിൽ തകർന്ന പാലം പുനർനിർമ്മിച്ചു

മലപ്പുറം : നിലമ്പൂരിൽ ഉരുൾപൊട്ടലിൽ തകർന്ന പാലം ഗതാഗത യോഗ്യമാക്കി സേവാഭാരതി. പാതാർ അതിരുവീട്ടിപ്പാലത്തിന് പകരമായാണ് സേവാഭാരതി പ്രവർത്തകർ താത്കാലിക പാലം പണിത് നൽകിയത്. ഉരുൾ പൊട്ടൽ ഭീഷണിയെ തുടർന്ന് ക്യാമ്പിലേക്ക് മാറിയ കുടുംബങ്ങൾക്ക് ഉരുൾപൊട്ടലിനു ശേഷം വീടുകളിലേക്ക് തിരിച്ചു പോകാൻ മാർഗ്ഗമില്ലാതെ വന്നതോടെയാണ് സഹായവുമായി സേവാഭാരതി രംഗത്തെത്തിയത്. വൻ ദുരന്തം നടന്ന കവളപ്പാറയ്ക്ക് സമീപ പ്രദേശമായ പാതാർ ഉരുൾപൊട്ടൽ നടന്നതോടെ ഒറ്റപ്പെട്ടു. ഉരുൾപ്പൊട്ടലിൽ വന്ന വൻകരിങ്കല്ലുകൾ തട്ടി മൊത്തം സ്ലാബുകളും നശിച്ച് പാലത്തിന്റെ പില്ലറുകൾ മാത്രമായതോടെ മുപ്പതോളം കുടുംബങ്ങളാണ് കുടുങ്ങിക്കിടന്നത്. നൂറ്റിപത്തോളം സേവാഭാരതി […]