ചന്ദ്രനിൽ തട്ടിപ്പ് നടന്നാലും അവിടെയും ഒരു മലയാളി ഉണ്ടാകും: വ്യാജ എൻ.ഐ.എ സംഘം ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘത്തന്റെ തലവൻ മലയാളി

ചന്ദ്രനിൽ തട്ടിപ്പ് നടന്നാലും അവിടെയും ഒരു മലയാളി ഉണ്ടാകും: വ്യാജ എൻ.ഐ.എ സംഘം ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘത്തന്റെ തലവൻ മലയാളി

സ്വന്തം ലേഖകൻ

മംഗലാപുരം: ചന്ദ്രനിൽ ചെന്നാലും തട്ടിപ്പു നടത്താൻ ഒരു മലയാളിയുണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തു വന്ന വിവരങ്ങൾ. മംഗലാപുരത്ത് എൻഐഎ സംഘം ചമഞ്ഞ് തട്ടിപ്പ് നടത്തിയതിനു പിടിയിലായത് മലയാളിയാണ്. അഞ്ചു മലയാളികൾ ഉൾപ്പെട്ട വ്യാജ എൻഐഎ ആൾക്കാരെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തുകൊണ്ടിരുന്നത്. ദേശീയ കുറ്റാന്വേഷണ സംഘം ചമഞ്ഞു ഹോട്ടലിൽ മുറിയെടുത്ത സംഘത്തിന്റെ തലവൻ മലയാളിയായ സാംപീറ്റർ എന്നയാൾ. കഴിഞ്ഞ ദിവസം ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.അഞ്ചു മലയാളികളും നാലു കർണാടകാ സ്വദേശികളുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.

നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന പേരിലാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഡയറക്ടറുടെ പേരിലായിരുന്നു മുറി വാങ്ങിയത്. വാഹനത്തിൽ എൻഐഎ യുടെ വ്യാജ സ്റ്റിക്കറുകളും ഇവർ പതിച്ചിരുന്നു. വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.റെയ്ഡിൽ സംഘത്തിന്റെ പക്കൽ നിന്നും പിസ്റ്റളുകളും എയർഗണ്ണും പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാംഗ്ളൂരിൽ താമസിക്കുന്ന അന്യദേശക്കാർക്ക് വേണ്ടി മാംഗ്ളൂർ പോലീസ് നടത്തിയ തെരച്ചിലിലാണ് വ്യാജ അന്വേഷണ സംഘം അറസ്റ്റിലായത്. ഇപ്പോൾ മംഗലുരു പോലീസിന്റെ കസ്റ്റഡിയിലാണ് ഒമ്ബതു പേരും. അന്വേഷണം നടന്നു വരികയാണ്. നിരവധി പേരെ ഇവർ ഭീഷണിപ്പെടുത്തി പണം തട്ടിയതായിട്ടാണ് വിവരം.