അഭയ കൊലക്കേസിൽ വാദം തുടങ്ങി: ഒന്നാം സാക്ഷി സിസ്റ്റർ അനുപമ പ്രതികൾക്കനുകൂലമായി കൂറുമാറി

സ്വന്തം ലേഖിക തിരുവനന്തപുരം : അഭയ കേസിൽ ഒന്നാം സാക്ഷി കൂറുമാറി. സിസ്റ്റർ അനുപമയാണ് കൂറുമാറിയത്. അഭയ ധരിച്ചിരുന്ന ശിരോവസ്ത്രവും ചെരിപ്പും കണ്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു. കോടതി ഇവരെ കൂറുമാറിയതായി പ്രഖ്യാപിച്ചു. കേസിൽ ഏറെ നിർണായകമായ മൊഴി നൽകിയിരുന്ന സാക്ഷിയായിരുന്നു സിസ്റ്റർ അനുപമ. കൊല്ലപ്പെട്ട സിസ്റ്റർ അഭയയോടൊപ്പമാണ് അനുപമയും താമസിച്ചിരുന്നത്. സംഭവ ദിവസം രാവിലെ അടുക്കളയിൽ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടുവെന്നാണ് അനുപമ സിബിഐ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നത്. 27 വർഷങ്ങൾക്കിപ്പുറമാണ് സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ ഇന്ന് ആരംഭിച്ചത്. തിരുവനന്തപുരം […]

സി കെ ശശീന്ദ്രനെപോലെ സ്വന്തം ജനതയോട് ഇഴുകിചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടാകില്ല : തോമസ് ഐസക്

സ്വന്തം ലേഖിക തിരുവനന്തപുരം: കൽപറ്റ എംഎൽഎ സി കെ ശശീന്ദ്രനെ പ്രകീർത്തിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. സ്വന്തം ജനതയോട് സി കെ ശശീന്ദ്രനെപ്പോലെ ഇഴുകിച്ചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടോ എന്ന് സംശയമാണെന്നും ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പുത്തുമലയിലേയ്ക്ക് വിവരമറിഞ്ഞയുടനെ പാഞ്ഞെത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ജനങ്ങളുമായുള്ള ഈ ഹൃദയബന്ധമാണെന്നും മന്ത്രി ഫേയ്സ്ബുക്കിൽ കുറിച്ചു. ശശീന്ദ്രനെപ്പോലൊരാൾ മുന്നിലുള്ളത് വയനാട്ടിലെ ജനതയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും തോമസ് ഐസക് പറയുന്നു. മന്ത്രി തോമസ് ഐസക്കിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് സ്വന്തം ജനതയോട് സി കെ ശശീന്ദ്രനെപ്പോലെ ഇഴുകിച്ചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടോ എന്ന് […]

നിർദ്ദിഷ്ട അയർക്കുന്നം ബൈപാസ് യാഥാർത്ഥ്യമാക്കുവാൻ ആവുന്നതെല്ലാം ചെയ്യും: ഉമ്മൻചാണ്ടി

സ്വന്തം ലേഖിക അയർക്കുന്നം: മുടങ്ങി കിടക്കുന്ന അയർക്കുന്നം ബൈപാസ് യാഥാർത്ഥ്യമാക്കുവാൻ സത്വര നടപടികൾ സ്വീകരിക്കുമെന്നും, ബൈപാസ് നിർമ്മാണത്തിനായ് സ്ഥലം ലഭ്യമാക്കേണ്ട സ്ഥല ഉടമകളുടെ യോഗം വിളിച്ചു ചേർത്തു തീരുമാനം എടുക്കുമെന്നും, അധികാരികളുമായി ഉടൻ ചർച്ച നടത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മറ്റി വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ചു ചർച്ച ചെയ്തത്. പഞ്ചായത്തിലെ നിർദ്ദനരായ ക്യാൻസർ, വൃക്ക, രോഗികൾക്ക് സാമ്പത്തിക സഹായവും ,കിറ്റും ഉമ്മൻ ചാണ്ടി വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി കൊറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു, ജെയിംസ് കുന്നപ്പള്ളി, കെ.കെ […]

ചിദംബരത്തിന് വിദേശ രാജ്യങ്ങളിൽ കോടികളുടെ നിക്ഷേപം: തെളിവുകൾ നിരത്തി എൻഫോഴ്‌സ്‌മെന്റ്; ഐഎന്‍എക്സ് മാക്സ് മീഡിയ കേസില്‍ ഇന്ന് നിർണായക ദിനം

ന്യൂഡൽഹി: ചിദംബരം വിദേശരാജ്യങ്ങളില്‍ കോടികളുടെ നിക്ഷേപമുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയെ അറിയിക്കും. അഴിമതിയില്‍ ചിദംബരത്തിന്റെ പങ്കു വ്യെക്തമാക്കുന്ന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ചിദംബരം വിദേശരാജ്യങ്ങളില്‍ കോടികളുടെ നിക്ഷേപം നടത്തിയതായി എന്‍ഫോഴ്സ്മെന്റ് വിഭാഗം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രാന്‍സ്, സിംഗപ്പൂര്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന തുടങ്ങി 12 ഓളം വിദേശരാജ്യങ്ങളിലാണ് വിദേശനിക്ഷേപമുള്ളത്. 15 പേജുള്ള പ്രത്യേക നോട്ടാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിംകോടതിയില്‍ കൈമാറുക. അതേസമയം ഐഎന്‍എക്സ് മാക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെതിരെ പി […]

സാമ്പത്തിക പ്രതിസന്ധി: റയിൽവേയിൽ മൂന്നു ലക്ഷം ജീവനക്കാരെ പിരിച്ചു വിടുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം:റെയിൽവേയിൽ കാര്യമക്ഷമത കൂട്ടാനെന്ന പേരിൽ മൂന്നു ലക്ഷം ജീവനക്കാരെ വി.ആർ.എസ് ആനുകൂല്യം നൽകി പിരിച്ചുവിടാൻ നീക്കം. വിരമിക്കൽ പ്രായം 60 ആണെന്നിരിക്കെ, 55 വയസു കഴിഞ്ഞവരെയും 30 വർഷം സർവീസ് പൂർത്തിയാക്കിയവരെയും നിർബന്ധിത വിരമിക്കൽ നൽകി ഒഴിവാക്കാനാണ് ആലോചന. കാര്യക്ഷമത കൂട്ടാൻ യുവാക്കൾ വേണമെന്ന കണക്കു കൂട്ടലിൽ രണ്ടു ലക്ഷം പേരെ പുതുതായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, മധുര, തൃശിനാപ്പള്ളി, സേലം ഡിവിഷനുകൾ ഉൾപ്പെട്ട ദക്ഷിണ റെയിൽവേയിൽ നിന്നു മാത്രം 2900 പേരാണ് പുറത്താവുക. ആകെയുള്ള 16 മേഖലകളിലെ […]

അച്ഛൻ കൃഷ്ണ ഭക്തൻ , ബന്ധുക്കൾ അയ്യപ്പഭക്തർ , ഞാൻ ആരുടേയും വിശ്വാസത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല : ഇ പി ജയരാജൻ

സ്വന്തം ലേഖിക കണ്ണൂർ : താൻ ഒരിക്കലും ആരുടെയും വിശ്വാസത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജൻ . ‘ അച്ഛൻ എല്ലാമാസവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്ന ശ്രീകൃഷ്ണ ഭക്തനായിരുന്നു. ബന്ധുക്കൾ മലയ്ക്കും പോകും ,എന്നിട്ടും ശബരിമലയുടെ പേരിൽ എത്രമാത്രം തെറി കേൾക്കേണ്ടി വന്നു . തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുകയും ചെയ്തു . കോടതി വിധി ലംഘിക്കാൻ ആർക്കും കഴിയില്ല. തങ്ങൾക്കും അതേ ചെയ്യാൻ സാധിക്കൂ. ആരാധനാലയങ്ങളുടെ സംരക്ഷണത്തിനു വേണ്ടി കഴിയുന്നതെല്ലാം ചെയ്തു കൊടുക്കുന്നവരാണ് സിപിഎമ്മെന്നും ജയരാജൻ പറഞ്ഞു . കാറമേൽ മുച്ചിലോട്ട് […]

ഗൾഫിൽ നിന്ന് വന്നതിന്റെ രണ്ടാം ദിവസം അതിദാരുണമായ അപകടം: ബൈക്കിന്റെ പിൻചക്രത്തിൽ മുണ്ട് കുരുങ്ങി റോഡിൽ തലയിടിച്ച് വീണ് യുവാവ് മരിച്ചു

സ്വന്തം ലേഖകൻ ചെറുതുരുത്തി: ഗൾഫിൽ നിന്ന് വന്നതിന്റെ പിറ്റേ ദിവസം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പിൻചക്രത്തിൽ മുണ്ട് കുരുങ്ങി റോഡിൽ തലയിടിച്ച് വീണ് യുവാവിന് ദാരുണാന്ത്യം. ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന മുള്ളൂർക്കര എടലംകുന്ന് അപ്പണത്ത് സുജിത്ത് (28) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മുള്ളൂർക്കര എസ്എൻ നഗർ കോതേത്ത്പറമ്ബിൽ കൃഷ്ണകുമാറിനെ(25) ഗുരുതരമായ പരിക്കുകളോടെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുള്ളൂർക്കര ആറ്റൂർ ബൈപാസ് റോഡിൽ ശനിയാഴ്ച രാത്രിയാണ് അപകടം. ഷൊർണൂരിൽ നിന്നും മുള്ളൂർക്കര വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ […]

പ്രദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സാഹോയിലെ പുതിയ ഗാനത്തിന്റെ പോസ്റ്റര്‍ എത്തി

സിനിമാ ഡെസ്ക് ചെന്നൈ: റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആരാധകരെ ആകാംക്ഷയിലാക്കി സാഹോയുടെ പുതിയ ഗാനത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. പ്രദര്‍ശനത്തിന് മുമ്പേ കേരളത്തിലുള്‍പ്പെടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രഭാസിന്റെ ആക്ഷന്‍ ചിത്രത്തിലെ ബേബി വോന്റ് യു ടെല്‍ മി എന്ന ഗാനത്തിന്റെ പോസ്റ്ററാണ് താരത്തിന്റെ സോഷ്യല്‍ മീഡിയയിലൂടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗാനത്തിന്റെ പോസ്റ്ററിന് വന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ ഓഗസ്റ്റ് 30 […]

മോദി ട്രംപ് കൂടിക്കാഴ്ച ഇന്ന് ; ചർച്ചയിൽ കാശ്മീർ മുഖ്യ വിഷയം

സ്വന്തം ലേഖിക ബിയാരിസ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ചർച്ചയിൽ കശ്മീർ വിഷയമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥസംഘം വ്യക്തമാക്കി. ജി 7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തെപ്പറ്റി ഇരുനേതാക്കളും ചർച്ച ചെയ്തു. അനുച്ഛേദം 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞയാഴ്ച ബോറിസ് ജോൺസൺ മോദിയെ ഫോണിൽ വിളിച്ച് കശ്മീർ തർക്കം ഇന്ത്യയും പാകിസ്ഥാനും ചർച്ച ചെയ്ത് പരിഹരിക്കണം […]

ഭാര്യയും ഭർത്താവും പെട്രോൾ ഒഴിച്ച് തീ കൊളുത്തി: ഭാര്യ മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ; കുട്ടി സുരക്ഷിതനായി കാറിനുള്ളിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീടിനുള്ളിൽ ഭാര്യയും ഭർത്താവും പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹ്യ ചെയ്യാൻ ശ്രമിച്ചു. പൊള്ളലേറ്റ ഭർത്താവ് അതീവ ഗുരുതരാവസ്ഥയിലായി. ഭാര്യ മരിച്ചു. ഇവരുടെ മകനാകട്ടെ വീടിനു മുന്നിൽ കിടന്ന കാറിനുള്ളിൽ സുരക്ഷിതനായിരുന്നു. നെയ്യാറ്റിൻകരയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. പൊള്ളലേറ്റ് കാട്ടലുവിള സ്വദേശി ദേവിക മരിച്ചു. ഭർത്താവ് ശ്രീജിത്തിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു മുന്നിൽ നിർത്തിയിട്ട കാറിനുള്ളിൽ ഇവരുടെ കുട്ടിയെ കണ്ടെത്തി. അമരവിളയിൽ വീട്ടിനുള്ളിൽ ദമ്ബതികളെ പൊള്ളലേറ്റ നിലയിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അയൽവാസികൾ കണ്ടെത്തിയത്. നിലവിളിയും […]