ഐസിസിയുടെ ഈ വർഷത്തെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പ്ലെയർ ഓഫ് ദി ഇയർ പുരസ്‌ക്കാരം  ഓസ്ട്രേലിയൻ താരം എലീസ്സ പെറിക്ക്

ഐസിസിയുടെ ഈ വർഷത്തെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പ്ലെയർ ഓഫ് ദി ഇയർ പുരസ്‌ക്കാരം ഓസ്ട്രേലിയൻ താരം എലീസ്സ പെറിക്ക്

Spread the love

 

സ്വന്തം ലേഖകൻ

ദുബായ്: ഐസിസിയുടെ ഈ വർഷത്തെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പ്ലെയർ ഓഫ് ദി ഇയർ പുരസ്‌ക്കാരം ഓസ്ട്രേലിയൻ ഓൾറൗണ്ടർ എലീസ്സ പെറിക്ക്.
ഐസിസിയുടെ മികച്ച ഏകദിന താരത്തിനുള്ള അവാർഡും പെറിക്കു തന്നെയാണ്. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലീസ്സ ഹീലിക്കാണ് മികച്ച ടി20 താരത്തിനുള്ള അവാർഡ്. ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായി ഓസീസ് താരം മെഗ് ലാന്നിങ് തിരഞ്ഞെടുക്കപ്പെട്ടു. തായ്ലാൻഡിന്റെ ചനീദ സുത്തിരുവാംഗാണ് എമേർജിങ് പ്ലെയർ ഓഫ് ദി ഇയർ.

മൂന്നു ഫോർമാറ്റുകളിലും നടത്തിയ തകർപ്പൻ പ്രകടനമാണ് പെറിയെ ക്രിക്കറ്റിലെ റാണിയാക്കിയത്. വനിതാ ആഷസിലെ സെഞ്ച്വറിയടക്കം മൂന്നു സെഞ്ച്വറികൾ താരം ഈ വർഷം നേടിയിരുന്നു. 12 ഏകദിനങ്ങളിൽ 73.50 ആണ് പെറിയുടെ ബാറ്റിങ് ശരാശരി. 21 വിക്കറ്റുകളും താരം ഈ വർഷം വീഴ്ത്തിയിരുന്നു. 22 റൺസിന് ഏഴു വിക്കറ്റെന്ന ദേശീയ റെക്കോർഡും പെറി തന്റെ പേരിൽ കുറിച്ചു. ടി20 ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റുകളും തികച്ച ആദ്യ താരമായും പെറി മാറിയിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് പെറി പ്ലെയർ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group