എൻ.ആർ.സി അല്ല, രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടെയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടെയും രജിസ്റ്ററാണ് വേണ്ടത് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

എൻ.ആർ.സി അല്ല, രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടെയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടെയും രജിസ്റ്ററാണ് വേണ്ടത് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

സ്വന്തം ലേഖകൻ

ബംഗ്ലൂരു : എൻ. ആർ.സി അല്ല, രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് വേണ്ടത്. പൗരത്വ നിയമത്തിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ് രംഗത്ത്. ഹൈദരാബാദിൽ പൗരത്വ നിയമത്തിനും എൻആർസിക്കും എതിരായി നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.

ഇപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരം അക്രമാസക്തമാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അക്രമരഹിത പാതയിൽ പ്രതിഷേധത്തെ നയിക്കാൻ സംഘാടകർ ശ്രമിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഈ രാജ്യം എല്ലാവരുടേതുമാണ്. 3,000 കോടി രൂപയുടെ പ്രതിമകൾ ഞങ്ങൾക്ക് ആവശ്യമില്ല. ഒരു ദേശീയ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ, അത് തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാകണം, അസമിലെ 19 ലക്ഷം പേർക്കാണ് പൗരത്വം നിഷേധിച്ചതെന്നും പ്രകാശ് രാജ് പറഞ്ഞു. കാർഗിൽ യുദ്ധത്തിൽ പോരാടിയ ഒരു യുദ്ധവീരന്റെ പേര് പോലും എൻആർസി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് കാരണം അദ്ദേഹമൊരു മുസ്ലീം ആയതുകൊണ്ടാണ്’ എന്നുമാണ് പ്രകാശ് രാജ് പറഞ്ഞത്.