മാഹിയിൽ നിന്നും കാറിൽ ഒളിപ്പിച്ച് കൊണ്ടു വന്ന 100 കുപ്പി മദ്യം പിടിക്കൂടി

  സ്വന്തം ലേഖകൻ വൈത്തിരി: മാഹിയിൽ നിന്നും കാറിൽ ഒളിപ്പിച്ച് കൊണ്ടു വന്ന 100 കുപ്പി മദ്യം പിടിക്കൂടി . പൊലീസ് പട്രോളിങ്ങിനിടെ കൈകാണിച്ചിട്ട് നിറുത്താതെ പോയ കാറിൽ നിന്ന് 100 കുപ്പി മദ്യം പിടികൂടി. കാറിനെ പിന്തുടർന്ന് നടത്തിയ പരിശോധയിലാണ് ഒളിപ്പിച്ച നിലയിൽ വൈത്തിരി പൊലീസ് മദ്യം കണ്ടെത്തിയത്. രാവിലെ ദേശീയപാതയിൽ ചുണ്ടേൽ അങ്ങാടിക്കടുത്തുവെച്ചാണ് മദ്യം പിടികൂടിയത്. ഇതോടനുബന്ധിച്ചു മലപ്പുറം തിരുരങ്ങാടി സ്വദേശി ഫസലുൽ ആബിദിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായി മഹയിൽ നിന്നും കൊണ്ടു […]

ആറുവയസ്സുകാരിയെ പീഡിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

  സ്വന്തം ലേഖകൻ വർക്കല: ആറുവയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ഇലകമൺ കായൽപ്പുറം യൂണിറ്റ് ഭാരവാഹി കായൽപ്പുറം കല്ലിൽ തൊടിയിൽ വീട്ടിൽ വാവ എന്ന പ്രിൻസാ (30)ണ് അറസ്റ്റിലായത്. മൂന്നുമാസം മുമ്പാണ് സംഭവം. കുട്ടിയുടെ അച്ഛനും പ്രതി പ്രിൻസും സുഹൃത്തുക്കളായതിനാൽ ഇയാൾ വീട്ടിൽ വരാറുണ്ടായിരുന്നു. മാതാപിതാക്കൾ വീട്ടിലില്ലാത്ത തക്കം നോക്കിയാണ് കുട്ടിയെ പീഡിപ്പിച്ചത്. മാമനെ പേടിയാകുന്നു എന്ന് കുട്ടി പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തായത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പ്രതിക്കെതിരെ പോക്സോ പ്രകാരം […]

വളർത്തുനായയെ ചൊല്ലി തർക്കം ; ദമ്പതികൾക്ക് പരിക്ക്

സ്വന്തം ലേഖകൻ നിലമ്പൂർ : നായയെ വളർത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ വീടുകയറി ആക്രമിച്ച സംഭവത്തിൽ ദമ്പതിമാർക്ക് പരുക്കേറ്റു .മണിമൂളി വരക്കുളം താഴത്ത്മലയിൽ ജിജി ജോർജ്(39), ഭാര്യയും എടക്കര സിവിൽ സപ്ലൈസ് ഓഫീസിലെ അസിസ്റ്റന്റ് സെയിൽസ് മാനേജരുമായ അജിമോൾ(37) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അയൽവാസികളായ അഞ്ചംഗ സംഘം വീട്ടിലെത്തി വൈദ്യുതിബന്ധം വിച്ഛേദിക്കുകയും പട്ടിയെ വളർത്തുന്നത് ചോദ്യം ചെയ്യുകയുമായിരുന്നു. വൈദ്യതി വിച്ഛേദിച്ചപ്പോൾ വീട്ടുകാർ ഇൻവെർട്ടർ ഉപയോഗിച്ചു. അപ്പോഴാണ് ആക്രമിക്കാൻ തയ്യാറായി നിൽക്കുന്ന സംഘത്തെ കാണുന്നത്. തുടർന്ന് വീടിന്റെ വാതിൽ ബലമായി തള്ളിത്തുറന്ന സംഘം വീട്ടുകാരെ അടിക്കുകയായിരുന്നു. […]

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗീകാരോപണം ഉന്നയിച്ച യുവതിയ്ക്ക് സുപ്രീംകോടതിയിൽ പുനർനിയമനം

സ്വന്തം ലേഖകൻ ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് പുനർനിയമം നൽകി സുപ്രീം കോടതി. യുവതിയെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കി പഴയ ജോലിയിൽ തിരിച്ചെടുത്തു. പിരിച്ചുവിട്ട കാലയളവിലെ ശമ്ബളവും ആനുകൂല്യങ്ങളും നൽകിക്കൊണ്ടാണ് ജോലിയിൽ പുനർനിയമിച്ചതെന്നും അതേസമയം ജോലിയിൽ പ്രവേശിച്ച ഉടൻ യുവതി അവധിയിൽ പ്രവേശിച്ചതായും ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു. 2018-ലാണ് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച് ജൂനിയർ കോർട്ട് അസിസ്റ്റന്റായ യുവതി പരാതി നൽകിയത്. അച്ചടക്ക നടപടിയുടെ ഭാഗമായി തൊട്ടുപിന്നാലെ […]

പൊതു പണിമുടക്കിന് ഹാജരാകാത്ത ജീവനക്കാർക്കും അന്നേ ദിവസത്തെ ശമ്പളം നൽകാൻ സർക്കാർ ഉത്തരവ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊതു പണിമുടക്കിന് ഹാജരാകാത്ത ജീവനക്കാർക്കും അന്നേ ദിവസത്തെ ശമ്പളം നൽകാൻ സർക്കാർ ഉത്തരവ്. കേന്ദ്രനയങ്ങൾക്കെതിരെ സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണ് പൊതു പണിമുടക്ക് നടത്തിയത്. ജനുവരി എട്ടിന് നടത്തിയ പൊതുപണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറിയിരുന്നു.സെക്രട്ടേറിയേറ്റടക്കമുള്ള സർക്കാർ ഓഫീസുകളിൽ ഭൂരിപക്ഷം ജീവനക്കാരും എത്തിയില്ല. പതിനാറാം തീയതി മുതൽ പതിനാറാം തീയതി വരെ കണക്കാക്കിയാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. ഹാജർ നിലയും ശ്ബളവും സ്പാർക്ക് സോഫ്റ്റ് വെയർ വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. എട്ടാം തീയതിയിലെ ഹാജർ ക്രമീകരിക്കാത്തതിനാൽ ഒരുപാട് പേരുടെ ശമ്പളം ഒരുമിച്ച് മുടങ്ങുന്ന […]

റേഷൻകാർഡ് മുൻഗണനാ അദാലത്ത് ഫെബ്രുവരി 24 മുതൽ മാർച്ച് രണ്ട് വരെ

സ്വന്തം ലേഖകൻ കോട്ടയം : അർഹതപ്പെട്ട റേഷൻ കാർഡുടമകളെ മുൻഗണനാ വിഭാഗത്തിലേക്ക് ഉൾപ്പെടുത്തുന്നതിനായി കോട്ടയം താലൂക്ക് സപ്ലൈ ഓഫീസിൽ വച്ച് ഫെബ്രുവരി 24 മുതൽ മാർച്ച് രണ്ട് വരെ മുൻഗണനാ അദാലത്ത് നടക്കും. അദാലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പഞ്ചായത്തിലെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട സർട്ടിഫിക്കറ്റ്, മാരക രോഗം ഉണ്ടെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ്, പട്ടിക ജാതി – പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ രേഖകൾ സഹിതം താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജാരാവണം.  24.02.2020 – കോട്ടയം മുൻസിപ്പാലിറ്റി പരിധിയിൽ ഉള്ളവർ 25.02.2020 […]

റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ കുമരകത്ത്: ഓസ്‌ട്രേലിയൻ ചിത്രമായ 2040 ഉദ്ഘാടന ചിത്രം; 24 ന് പ്രകൃതി സംരക്ഷക പദ്മശ്രീ സാലുമരാഡ തിമ്മക്ക ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം : കുമരകത്ത് 2020 ജനുവരി 24 മുതൽ 26 വരെ നടക്കുന്ന രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിൽ ഓസ്‌ട്രേലിയൻ സംവിധായകൻ ഡെമോൺ ഗേമുവിന്റെ ചിത്രം ‘ 2040’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. 2019 ബർലിൻ ചലച്ചിത്ര മേള അടക്കം നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രമാണ് ‘ 2040’.   24 ന് രാവിലെ പത്തിന് കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ വേമ്പനാട്ട് വേദിയിൽ ഫെസ്റ്റിവൽ മുഖ്യരക്ഷാധികാരി മുൻ എം.എൽ.എ വി.എൻ വാസവന്റെ അദ്ധ്യക്ഷതയിൽ […]

കൊറോണ വൈറസ് : കൊച്ചി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി

  സ്വന്തം ലേഖകൻ ഡൽഹി: ചൈനയിൽ പടരുന്ന പുതിയ ഇനം കൊറോണ വൈറസ് ബാധയെ തുടർന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവൡലെല്ലാം പരിശോധന കർശനമാക്കി. ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലാണ് ചൈനയിൽനിന്നുള്ള യാത്രക്കാരെ പ്രധാനമായും പരിശോധിക്കുന്നത്.   ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിരുന്നു. കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന സന്ദർശിച്ചവർ അതാത് വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് ഹാജരാകണണമെന്നും അറിയിപ്പ് നൽകി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശമനുസരിച്ചാണ് നടപടി. ചൈനയിൽനിന്ന് […]

തരംതാഴ്ത്തൽ അല്ല തരം തിരിക്കലാണ് ഇപ്പോൾ നടന്നത് ; എസ്‌ഐ ആക്കിയാലും കുഴപ്പമില്ല , നീതിമാനണല്ലോ നീതി നടപ്പിലാക്കുന്നത് : സർക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് തോമസ് ജേക്കബ്

സ്വന്തം ലേഖകൻ പാലക്കാട്: ഡിജിപി സ്ഥാനത്ത് നിന്ന് എഡിജിപിയാക്കി തരംതാഴത്താനുള്ള നീക്കത്തോട് പ്രതികരിച്ച് ജേക്കബ് തോമസ്. തരംതാഴ്ത്തൽ അല്ല തരം തിരിക്കലാണ് ഇപ്പോൾ നടന്നത്. നീതിമാനാണല്ലോ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും ഡിജിപി ജേക്കബ് തോമസ് പരിഹസിച്ചു. മെയ് 31 ന് സർവ്വീസിൽ വിരമിക്കാനിരിക്കെയാണ് അദ്ദേഹ ത്തിനെതിരെ നടപടിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. തരംതാഴ്ത്തലിനെക്കുറിച്ച് ഔദ്യോഗികമായി തനിക്കിതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ല, എസ്ഐയായി പരിഗണിച്ചാലും കുഴപ്പമില്ല, ആ പോസ്റ്റ് കിട്ടിയാലും സ്വീകരിക്കും, പൊലീസിലെ ആ പോസ്റ്റിനും അതിന്റേതായ വിലയുണ്ട്, സ്രാവുകൾക്കൊപ്പം ഉള്ള നീന്തൽ അത്ര സുഖകരമല്ലെന്നും […]

കള്ളപ്പണം വെളുപ്പിക്കൽ : മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ കേസ് ഹൈക്കോടതി മാറ്റിവച്ചു

  സ്വന്തം ലേഖകൻ കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ കേസ് ഹൈക്കോടതി മാറ്റിവച്ചു. പത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനായി ഫെബ്രുവരി 18 ലേക്ക് മാറ്റി.യത്. ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയുടെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കണമെന്ന് കോടതി പറഞ്ഞു. എന്നാൽ അന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷ ഗവർണറുടെ പരിഗണനയിൽ ആണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു. നടപടി ക്രമം […]