മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗീകാരോപണം ഉന്നയിച്ച യുവതിയ്ക്ക് സുപ്രീംകോടതിയിൽ പുനർനിയമനം

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗീകാരോപണം ഉന്നയിച്ച യുവതിയ്ക്ക് സുപ്രീംകോടതിയിൽ പുനർനിയമനം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് പുനർനിയമം നൽകി സുപ്രീം കോടതി. യുവതിയെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കി പഴയ ജോലിയിൽ തിരിച്ചെടുത്തു. പിരിച്ചുവിട്ട കാലയളവിലെ ശമ്ബളവും ആനുകൂല്യങ്ങളും നൽകിക്കൊണ്ടാണ് ജോലിയിൽ പുനർനിയമിച്ചതെന്നും അതേസമയം ജോലിയിൽ പ്രവേശിച്ച ഉടൻ യുവതി അവധിയിൽ പ്രവേശിച്ചതായും ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.

2018-ലാണ് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച് ജൂനിയർ കോർട്ട് അസിസ്റ്റന്റായ യുവതി പരാതി നൽകിയത്. അച്ചടക്ക നടപടിയുടെ ഭാഗമായി തൊട്ടുപിന്നാലെ ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സമിതിയാണ് അന്വേഷിച്ചത്. യുവതി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്ബില്ലെന്ന് ചൂണ്ടിക്കാട്ടി സമിതി പിന്നീട് പരാതി തള്ളുകയും ജസ്റ്റിസ് ഗൊഗോയിക്ക് ക്ലീൻ ചിറ്റ് നൽകുകയുമായിരുന്നു. അതേസമയം കേസിന്റെ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.