കൊറോണ വൈറസ് : കൊച്ചി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി

കൊറോണ വൈറസ് : കൊച്ചി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി

 

സ്വന്തം ലേഖകൻ

ഡൽഹി: ചൈനയിൽ പടരുന്ന പുതിയ ഇനം കൊറോണ വൈറസ് ബാധയെ തുടർന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവൡലെല്ലാം പരിശോധന കർശനമാക്കി. ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലാണ് ചൈനയിൽനിന്നുള്ള യാത്രക്കാരെ പ്രധാനമായും പരിശോധിക്കുന്നത്.

 

ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിരുന്നു. കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന സന്ദർശിച്ചവർ അതാത് വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് ഹാജരാകണണമെന്നും അറിയിപ്പ് നൽകി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശമനുസരിച്ചാണ് നടപടി. ചൈനയിൽനിന്ന് വരുന്ന വിമാനങ്ങളിൽ പരിശോധന സംബന്ധിച്ച അനൗൺസ്മെന്റ് നടത്തുമെന്നും യാത്രക്കാരെല്ലാം നിശ്ചിത ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഡിസംബർ അവസാനത്തോടെയാണ് ചൈനയിൽ വൂഹാൻ നഗരത്തിൽ അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചത്. വിവിധ പരിശോധനകൾക്ക് ശേഷം ഇത് കൊറോണ വിഭാഗത്തിൽപ്പെട്ട വൈറസാണെന്ന് കണ്ടെത്തിയിരുന്നു.