play-sharp-fill

അലനും താഹയും സിപിഎം അംഗങ്ങൾതന്നെ : മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി ജില്ലാ സെക്രട്ടറി പി മോഹനൻ

സ്വന്തം ലേഖകൻ കോഴിക്കോട്: പന്തീരങ്കാവിൽ മാവോയിസ്റ്റ് കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട അലനും താഹയും കുഞ്ഞാടുകളല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ രംഗത്ത്. ഇവർക്കെതിരേ യു.എ.പി.എ കേസ് ചുമത്തിയത് അംഗീകരിക്കാൻ കഴിയില്ല. വിദ്യാർഥികളുടെ ഭാഗം കേൾക്കാൻ ഇതുവരെ തയാറായിട്ടില്ല. അത് കഴിഞ്ഞാൽ മാത്രമേ അലനും താഹയും ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിൽ പെട്ടുപോയിട്ടുണ്ടോ എന്ന് പറയാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇരുവർക്കുമെതിരേ പാർട്ടി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നടപടിയെടുക്കാത്ത കാലത്തോളം അവർ പാർട്ടി അംഗങ്ങൾ തന്നെയാണെന്നും അദ്ദേഹം […]

കേന്ദ്ര സർക്കാരിന്റെ രണ്ടാം ബജറ്റിൽ ആദായ നികുതി സ്ലാബുകളിൽ മാറ്റം വരുത്തിയേക്കും

  സ്വന്തം ലേഖകൻ ഡൽഹി: കേന്ദ്ര സർക്കാരിന്റെ രണ്ടാം ബജറ്റിൽ ആദായ നികുതി സ്ലാബുകളിൽ മാറ്റം വരുത്തിയേക്കുമെന്ന് സൂചന. വാർഷിക വരുമാനം 7 ലക്ഷം രൂപ വരെ ഉള്ളവർക്ക് 5 ശതമാനം നികുതിയും 7 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനത്തിന് 10 ശതമാനം നികുതിയും ചുമത്തിയേക്കും. കഴിഞ്ഞ ഫെബ്രവരിയിൽ മോദി സർക്കാരിന്റെ ഇടക്കാല ബജറ്റിൽ വാർഷിക വരുമാനം അഞ്ച് ലക്ഷത്തിൽ താഴെയുള്ളവർക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. പുതിയ ബജറ്റിൽ 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിന് […]

ട്രാവൽ ഏജന്റിനെ പറ്റിച്ച സംഭവം ; ഇന്ത്യൻ മുൻ ക്രിക്കറ്റ് നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ട്രാവൽ ഏജന്റിനെ വഞ്ചിച്ച കേസിൽ ഇന്ത്യൻ മുൻ ക്രിക്കറ്റ് നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസ്. വിമാന ടിക്കറ്റ് ബുക്ക് ചെയ്ത പണം നൽകിയില്ലെന്ന് ആരോപിച്ചാണ് ട്രാവൽ ഏജന്റ് കേസ് നൽകിയത്. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് അസ്ഹറുദ്ദീൻ പ്രതികരിച്ചു. പരാതിക്കാരനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അസ്ഹറുദ്ദീൻ കൂട്ടിച്ചേർത്തു. ദാനിഷ് ടൂർസ് ആൻഡ് ട്രാവൽസ് ഏജൻസി ഉടമയായ ഷഹദാബാണ് പരാതി നൽകിയത്. ഇരുപത് ലക്ഷത്തോളം രൂപയുടെ വിവിധ രാജ്യാന്തര വിമാന ടിക്കറ്റുകൾ ബുക്ക് […]

ബോയിംഗ് 737 മാക്സ് വിമാനങ്ങൾ തിരിച്ചുവരുന്നു

  സ്വന്തം ലേഖകൻ മുംബൈ: ഈ വർഷം പകുതിയോടെ ബോയിംഗ് 737 മാക്സ് വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ തിരിച്ചുവരുമെന്ന് ബോയിംഗ് വിമാനക്കമ്പനി. ‘സുരക്ഷിതമായ ഒരു തിരിച്ചുവരവിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അത് സാധ്യമാകുമെന്ന കാര്യത്തിൽ ആത്മവിശ്വാസവുമുണ്ട്. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ ഖേദം പ്രകടിപ്പിക്കുന്നു, ബോയിംഗ് വ്യക്തമാക്കി. എത്യോപ്യൻ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് 737 മാക്സ് വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ ബോയിംഗ് താൽകാലികമായി നിർത്തിവച്ചത്. ഒരു വർഷത്തിനിടെ നടന്ന രണ്ട് അപകടങ്ങളിലായി 346 പേരാണ് കൊല്ലപ്പെട്ടത്.

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് തൽക്കാലം അസാധുവാകില്ല

  സ്വന്തം ലേഖകൻ ഡൽഹി: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാർ കാർഡ് തൽക്കാലം അസാധുവാകില്ല. ആധാർ കേസിൽ സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തിൽ നിർബന്ധം പാടില്ലെന്ന് ഗുജറാത്ത് ഹൈക്കോടതിയുടേതാണ് ഉത്തരവ്.   പാൻ കാർഡുമായി ആധാർ ബന്ധിപ്പിക്കുന്നതിന് സർക്കാർ ഏഴുതവണയാണ് തിയതി നീട്ടി നൽകിയത്. നിലവിൽ മാര്ച്ച് 31ആണ് അവസാന തീയതി.കോടതി ഉത്തരവ് വന്നതോടെ ഈ തീയതി അപ്രസക്തമായി. നിലവിൽ് ഇതുവരെ പാൻ ബന്ധിപ്പിക്കാത്ത ആദായ നികുതി ദായകർക്ക് ആശ്വാസവുമായി.   ആദായ നികുതി നിയമം സെക്ഷന് 139 എഎ(2)പ്രകാരം എല്ലാവരും ആധാർ […]

സിഗരറ്റിൽ കഞ്ചാവ് നിറച്ച് നൽകി മയക്കിയ ശേഷം പീഡനം ; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ താമരശ്ശേരി: സിഗരറ്റിൽ കഞ്ചാവ് നിറച്ച് നൽകിയ ശേഷം പീഡനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് പത്തൊമ്പതുകാരൻ പൊലീസ് പിടിയിൽ. കൊടിയത്തൂർ സ്വദേശി സിടി അഷ്‌റഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ അഷ്‌റഫിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്യും. മുക്കം നഗരസഭാ പരിധിയിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിയാണ് പീഡനത്തിനിരയാക്കിയത്. സ്‌കൂളിലെ ശൗചാലയത്തിൽ പതിനാറുകാരി സിഗരറ്റ് വലിക്കുന്നത് കണ്ടത് സഹപാഠികൾ അധ്യാപകരെ അറിയിച്ചു. അധ്യാപകർ ചോദ്യം ചെയ്തപ്പോൾ സിഗരറ്റ് നൽകിയത് അഷ്‌റഫാണെന്ന് പെൺകുട്ടി അറിയിച്ചു. ഇതോടെ, സ്‌കൂൾ അധികൃതർ മുക്കം […]

കളിയിക്കാവിള കൊലപാതകം : പ്രതികൾ ഉപയോഗിച്ച തോക്കുകൾ കണ്ടെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്ഐ വിൽസണിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ച തോക്ക് കണ്ടെത്തി. ഏറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ഓടയിൽ നിന്നാണ് തോക്ക് കണ്ടെത്തിയതെന്നാണ് സൂചന. പ്രതികളുമായി തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കേസിലെ നിർണ്ണായക തെളിവായ തോക്ക് കണ്ടെത്തിയത്. പ്രതികളിൽ നിന്നും ലഭിച്ച മൊഴിയനുസരിച്ച് പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് തോക്ക് കണ്ടെത്തിയത്. ഇത് സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്ക് ആണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇതുതന്നെയാണോ കൃത്യനിർവഹണത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പരിശോധിക്കുകയാണ്. എഎസ്ഐയെ കൊലപ്പെടുത്തിയ […]

കോതമംഗലം പള്ളി തർക്കം: സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പുന:പരിശോധനാ ഹർജി നൽകി

  സ്വന്തം ലേഖകൻ കൊച്ചി: കോതമംഗലം പള്ളി തർക്കം സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. പള്ളിയുടെ ഭരണം ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സർക്കാർ ഹർജി സമർപ്പിച്ചത്. സുപ്രീം കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞ കോടതി, നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ജില്ലാ കളക്ടറിനെ തൽകാലം ഒഴിവാക്കി. യാക്കോബായ – ഓർത്തഡോക്‌സ് തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളിയുടെ ഭരണം കളക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ജനുവരി ഒമ്പതിന് ഉത്തരവിട്ടിരുന്നു . ഇതിനെതിരെയാണ് സർക്കാർ ഇപ്പോൾ റിവ്യൂ ഹർജിയുമായി രംഗത്തെത്തിയിരിക്കുന്നത് […]

ജെഡിയുവിൽ പ്രതിസന്ധി പുകയുന്നു ; പവൻ വർമയ്‌ക്കെതിരെ ആഞ്ഞടിച്ച് നിതീഷ് കുമാർ

സ്വന്തം ലേഖകൻ പാട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പാർട്ടിയിലെ അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ പവൻ വർമയും തമ്മിലുള്ള പോര് മുറുകുകയാണ്. പവൻ വർമയ്ക്ക് വേണമെങ്കിൽ ഏത് പാർട്ടിയിലും പോകുന്നതിനുള്ള അവകാശമുണ്ടെന്നും അതിന് തന്റെ എല്ലാ ഭാവുകങ്ങളെന്നും പറഞ്ഞ് നിതീഷ് കുമാർ പൊട്ടിത്തെറിച്ചു. പൗരത്വ ഭേദഗതി നിയമത്തിൽ ചാഞ്ചാടുന്ന നിതീഷ് കുമാറിനെ പരസ്യമായി വിമർശിച്ചതിന്റെ പേരിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. ബിജെപിയുമായി സഖ്യം ഉണ്ടാക്കിയതിനെയും ഡൽഹി തിരഞ്ഞെടുപ്പിലേക്ക് ആ സഖ്യം നീട്ടുന്നതിനുമെതിരേ പവർ വർമ വിമർശനമുന്നയിച്ചിരുന്നു. ബിജെപി പുതിയ നിമയ ഭേദഗതിയിലൂടെ മതേതരത്വത്തിനും ഇന്ത്യയെന്ന […]

ബാല്യകാലത്ത് ലൈംഗീകമായി ഞാൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് : വെളിപ്പെടുത്തലുമായി തെലുങ്ക് യുവനടൻ രാഹുൽ രാമകൃഷ്ണ

സ്വന്തം ലേഖകൻ കൊച്ചി : ബാല്യകാലത്ത് ലൈംഗികമായി താൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. വെളിപ്പെടുത്തലുമായി തെലുങ്ക് യുവനടൻ. വിജയ് ദേവരകൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയിലൂടെ ശ്രദ്ധേയനായ രാഹുൽ രാമകൃഷ്ണയാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ‘കുട്ടിക്കാലത്ത് ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. എന്റെ സങ്കടത്തെക്കുറിച്ച് മറ്റെന്തു പറയണമെന്ന് എനിക്കറിയില്ല. വളരെയധികം വേദനാജനകമായ ഒരു അനുഭവമാണെന്ന് രാഹുൽ രാമകൃഷ്ണ ട്വിറ്ററിൽ കുറിച്ചു. ”ആ അതിക്രമത്തോടൊപ്പമാണ് ഞാൻ ജീവിക്കുന്നത്. നൈമിഷികമായ ആശ്വാസമേ ഉള്ളൂ. നിങ്ങളുടെ ആൺമക്കളെ നന്മയോടെ വളർത്തൂ. ധൈര്യമായിരിക്കൂ. സാമൂഹിക ഉപാധികളെ എറിഞ്ഞുടയ്ക്കൂ. നല്ല മനസോടെ ജീവിക്കൂ.’ നടൻ പറഞ്ഞു. […]