സിഗരറ്റിൽ കഞ്ചാവ് നിറച്ച് നൽകി മയക്കിയ ശേഷം  പീഡനം ; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ  പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

സിഗരറ്റിൽ കഞ്ചാവ് നിറച്ച് നൽകി മയക്കിയ ശേഷം പീഡനം ; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

താമരശ്ശേരി: സിഗരറ്റിൽ കഞ്ചാവ് നിറച്ച് നൽകിയ ശേഷം പീഡനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് പത്തൊമ്പതുകാരൻ പൊലീസ് പിടിയിൽ. കൊടിയത്തൂർ സ്വദേശി സിടി അഷ്‌റഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ അഷ്‌റഫിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്യും. മുക്കം നഗരസഭാ പരിധിയിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിയാണ് പീഡനത്തിനിരയാക്കിയത്.

സ്‌കൂളിലെ ശൗചാലയത്തിൽ പതിനാറുകാരി സിഗരറ്റ് വലിക്കുന്നത് കണ്ടത് സഹപാഠികൾ അധ്യാപകരെ അറിയിച്ചു. അധ്യാപകർ ചോദ്യം ചെയ്തപ്പോൾ സിഗരറ്റ് നൽകിയത് അഷ്‌റഫാണെന്ന് പെൺകുട്ടി അറിയിച്ചു. ഇതോടെ, സ്‌കൂൾ അധികൃതർ മുക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടൊപ്പം കഞ്ചാവടക്കമുള്ള ലഹരി മരുന്ന് നൽകി അഷ്‌റഫ് പലതവണ പീഡിപിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പ്രദേശത്തെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അഷ്‌റഫ് എന്നും പൊലീസ് പറഞ്ഞു.