കോതമംഗലം പള്ളി തർക്കം: സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പുന:പരിശോധനാ ഹർജി നൽകി

കോതമംഗലം പള്ളി തർക്കം: സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പുന:പരിശോധനാ ഹർജി നൽകി

 

സ്വന്തം ലേഖകൻ

കൊച്ചി: കോതമംഗലം പള്ളി തർക്കം സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. പള്ളിയുടെ ഭരണം ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സർക്കാർ ഹർജി സമർപ്പിച്ചത്. സുപ്രീം കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞ കോടതി, നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ജില്ലാ കളക്ടറിനെ തൽകാലം ഒഴിവാക്കി.

യാക്കോബായ – ഓർത്തഡോക്‌സ് തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളിയുടെ ഭരണം കളക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ജനുവരി ഒമ്പതിന് ഉത്തരവിട്ടിരുന്നു . ഇതിനെതിരെയാണ് സർക്കാർ ഇപ്പോൾ റിവ്യൂ ഹർജിയുമായി രംഗത്തെത്തിയിരിക്കുന്നത് . സ്റ്റേറ്റ് അറ്റോർണിയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിവിൽ തർക്കത്തിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങൾ അടക്കം ചൂണ്ടികാട്ടിയാണ് സർക്കാരിൻറെ പുന:പരിശോധനാ ഹർജി. സിംഗിൾ ബഞ്ചിൻറെ ഉത്തരവിനെതിരെ യാക്കോബായ വിഭാഗവും ഹൈക്കോടതിയിൽ പുനപരിശോധന ഹർജി സമർപ്പിച്ചിട്ടുണ്ട് . ഈ ഹർജികൾ എല്ലാം തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. സുപ്രീം കോടതി വിധി നടപ്പാക്കുകതന്നെ ചെയ്യുമെന്ന് ഹൈക്കോടതി അറിയിച്ചു.