ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു വിരമിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു സര്‍വീസില്‍നിന്ന് വിരമിച്ചു. മെയ് 31 ന് വൈകിട്ട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മന് അദ്ദേഹം ചുമതല കൈമാറി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അതിഥി തൊഴിലാളികളുടെ മടക്കയാത്ര തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്കുശേഷമായിരുന്നു ചുമതല കൈമാറ്റം. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ലോക്ക് ഡൗൺ നീട്ടിയിട്ടും കുവൈറ്റിൽ രക്ഷയില്ല: ഏഴു മരണവും 851 കേസുകളും റിപ്പോർട്ട് ചെയ്തു; മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ഭീതിയിൽ

തേർഡ് ഐ ബ്യൂറോ കുവൈറ്റ് സിറ്റി: രണ്ടു ദിവസം മുൻപ് ലോക്ക് ഡൗൺ മൂന്നാഴ്ച കൂടി നീട്ടിയിട്ടും കുവൈറ്റിൽ കൊറോണയെ പ്രതിരോധിക്കാൻ സാധിക്കുന്നില്ല. ഞായറാഴ്ച 851 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഏഴു പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് 27043 പേർക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 165 പേർ ഇന്ത്യക്കാരാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയുടെ ലക്ഷണമാണ് ഇത്തരത്തിൽ രോഗം വർദ്ധിക്കുന്നതിലൂടെ പുറത്തു വരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാജ്യത്ത് 1008 പേർക്കാണ് പുതുതായി കേസ് സ്ഥിരീകരിച്ചത്. 11 […]

സംസ്ഥാനത്ത് 61 പേർക്കു കോവിഡ് 19: കോട്ടയം ജില്ലയിൽ ഇന്ന് രോഗബാധിതർ ഇല്ല; സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു; പത്തു സ്ഥലങ്ങൾ കൂടി ഹോട്ട് സ്‌പോട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 61 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 12 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 7 പേർക്കും കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 2 പേർക്കും എറണാകുളം ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 20 പേർ […]

അയ്മനം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിപ്പ് ജ്ംഗ്ഷൻ വൃത്തിയാക്കി

തേർഡ് ഐ ബ്യൂറോ അയ്മനം: പഞ്ചായത്തിന്റെയും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പരിപ്പ് ജംഗ്ഷൻ ശുചീകരിച്ചു. ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൊറോണ മാനദണ്ഡം പാലിച്ചു കുടുംബശ്രീ, ഹരിത കർമം സേന ആരോഗ്യ പ്രവർത്തകർ വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു. അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലി ജയചന്ദ്രൻ, വാർഡ് മെമ്പർ അജിത, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ രഞ്ജീവ്, പബ്ലിക് ഹെൽത്ത് നേഴ്‌സ് കെസി ഗീത എന്നിവർ പങ്കെടുത്തു.

കെ എം മാണി സ്മൃതി കാരുണ്യ ഭവനത്തിനു തറക്കല്ലിട്ടു

സ്വന്തം ലേഖകൻ കുറുപ്പന്തറ : കാരുണ്യ പ്രവർത്തന മേഹലയിലും മനുഷ്യസ്നേഹ പ്രവർത്തനങ്ങളിലും നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും ഉത്തമ മാതൃകയായിരുന്നു അന്തരിച്ച ആദരണീയനായ മുൻ ധനമന്ത്രി കെ എം മാണി സാർ എന്ന് കേരളാ കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി എം പി അഭിപ്രായപ്പെട്ടു. തന്റെ വിലപ്പെട്ട പതിമൂന്ന് ബഡ്ജറ്റുകളിലൂടെ അനേകായിരം പാവപെട്ടവർക്കും ദരിദ്രർക്കുംവേണ്ടി ഭവന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കുകയും ഗുരുതരമായ രോഗങ്ങൾക്കു വിധയരായ അനേകം സാധു രോഗികൾക്കു കാരുണ്യ നിതിയിലൂടെ കോടികണക്കിന് രൂപയുടെ ചികിത്സാസഹായം അദ്ദേഹം നൽകുകയും ചെയിതു. മാഞ്ഞൂർ പഞ്ചായത്തിലെ […]

കളക്ടറേറ്റ് വാർഡിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം നടത്തി

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയം നഗരസഭയിലെ 19 വാർഡായ കലക്ടേറ്റിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊപ്രത്ത് ജങ്ഷനിൽ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സാലി മാത്യു നിർവ്വഹിച്ചു.വാർഡ് കൗൺസിലർ ടി.എൻ.ഹരികുമാർ അധ്യക്ഷത വഹിച്ചു. കൊപ്രത്ത് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ.സി വിജയകുമാർ, സെക്രട്ടറി ജി.അജിത്കുമാർ ,ഈരയിൽ കടവ് റസിഡൻസ് പ്രസിഡണ്ട് മജീദ്, സെക്രട്ടറി വർക്കി മാത്യു, സി.ഡി.എസ് ചെയർപേഴ്സൺ റാണീ വർഗീസ്, റീബാ വർക്കി എന്നിവർ ചടങിൽ പ്രസംഗിച്ചു. ഏഴ് ലോഡ് പ്ലാസ്റ്റിക് കുപ്പി മാലിന്യങ്ങൾ നഗരസഭക്ക് കൈമാറി. 150 പരം […]

ഓലിക്കാട് ഡെപലപ്‌മെന്റ് സൊസൈറ്റി ശുചീകരണം നടത്തി

സ്വന്തം ലേഖകൻ മരങ്ങാട്ടുപള്ളി: കൊറോണയുടെയും മഴക്കാലത്തിന്റെയും പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റി ശുചീകരണദിനം ആചരിച്ചു. ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി ജനങ്ങളെ സംഘടിപ്പിച്ച് നടപ്പാക്കി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് നാടിന് മാതൃകയായി. ക്‌ളീൻ ആൻഡ് ഹെൽത്തി ഓലിക്കാട് മിഷൻ എന്ന പേരിൽ പദ്ധതി നടപ്പാക്കിയത്. ശുചീകരണത്തോടപ്പം ഗപ്പി മീനുകളെയും വിതരണം നടത്തി. സൊസൈറ്റി പ്രസിഡന്റ്് എ.കെ വിജികുമാർ, സെക്രട്ടറി സുമേഷ് ജോസഫ് ഖജാൻജി റോയി ജയിംസ് എന്നിവർ നേതൃത്വം നൽകി.

അനധികൃത അവധിയെടുത്ത് മദ്യപിച്ച് കറങ്ങുന്നതിനിടെ വാഹനാപകടം: ലോക്ക് ഡൗണിൽ പൊലീസിന്റെ പേരുകളയാൻ ശ്രമിച്ച കറുകച്ചാൽ സിഐ കോട്ടയത്ത് ഒളിവിൽ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് നാലു ദിവസം കഴിഞ്ഞിട്ടും സിഐയെ അറസ്റ്റ് ചെയ്തില്ല

തേർഡ് ഐ ബ്യൂറോ കോട്ടയം: അനധികൃത അവധിയെടുത്ത് മദ്യപിച്ച് കൂട്ടുകാരുമൊത്ത് കറങ്ങുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തിയ ശേഷം രക്ഷപെടാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കറുകച്ചാൽ സ്‌റ്റേഷൻ ഹൗസ് ഓഫിസർ കെ.സലിമിനെ നാലു ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്തില്ല. സലിം മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ, ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ചാത്തന്നൂർ പൊലീസ് കേസെടുത്തിട്ടും ഇതുവരെ ഇദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടികൾ ഒന്നും ഉണ്ടായിട്ടുമില്ല. മേയ് 26 ന് രാത്രി ഒൻപതരയോടെ ദേശീയ പാതയിൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടം. സലിമും […]

ആറാം സെമസ്റ്റർ പരീക്ഷ; എം ജി സർവ്വകലാശാല വിദ്യാർഥികളെ വട്ടംകറക്കുന്നു: കെ.എസ്.യു

സ്വന്തം ലേഖകൻ കോട്ടയം: ആറാം സെമസ്റ്റർ പരീക്ഷകൾ ജൂണ് ഒന്നാം തിയതി തുടങ്ങുമ്പോൾ വിദ്യാർഥികൾ ആകെ ആശയക്കുഴപ്പത്തിൽ. വിദ്യാർത്ഥികൾക്ക് സ്വന്തം ജില്ലയിൽ പരീക്ഷ എഴുതാം എന്ന വാഗ്ദാനം വിശ്വസിച്ച വിദ്യാർഥികൾ ആപ്പിലായിരിക്കുകയാണ്. പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് വിദൂരമായ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിപ്പെടുന്നത് വെല്ലുവിളി ആയിരിക്കുകയാണ്. സ്വന്തമായി വാഹനമില്ലാത്ത വിദ്യാർഥികൾ ഇതുമൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. പരീക്ഷാ കേന്ദ്രങ്ങൾ അടിക്കടി മാറ്റിയും സർവ്വകലാശാല വിദ്യാർഥികളെ പരീക്ഷിക്കുകയാണ്. ചേർത്തലയിലെ പരീക്ഷാ കേന്ദ്രം മാറ്റിയത് ഇന്നാണ്. പുതിയ ഹാൾ ടിക്കറ്റ് വിതരണം ഇതുവരെ പൂർത്തിയായിട്ടില്ല. സംശയനിവാരണത്തിന് സർവ്വകലാശാലാ ആസ്ഥാനത്തേക്ക് വിളിച്ചാൽ […]

ബാർ തുറന്നു; മദ്യം കഴിച്ചു റോഡിലിറങ്ങി കാറുമായി അഭ്യാസം; പോസ്റ്റ് ഇടിച്ചു താഴെയിട്ട് നാട്ടുകാരെ ഇരുട്ടിലാക്കിയ യുവാവ് കുടുങ്ങി; പുതുപ്പള്ളിയ്ക്കു പിന്നാലെ മദ്യലഹരിയിൽ റോഡിൽ ഷോമാൻ കുടുങ്ങിയത് തൃശൂരിൽ

സ്വന്തം ലേഖകൻ തൃശൂർ: ബാർ തുറന്നു മദ്യം കഴിച്ചതിനു പിന്നാലെ കാറുമായി റോഡിലിറങ്ങി അഭ്യാസം കാട്ടിയ യുവാവ് പോസ്റ്റ് ഇടിച്ചു മറിച്ചിട്ട് നാട്ടുകാരെ ഇരുട്ടിലാക്കി. സംസ്ഥാനത്ത് ബാർ തുറന്ന ശേഷം നിരന്തരം ഉണ്ടാകുന്ന അപകടങ്ങളുടെ പട്ടികയിൽ മറ്റൊന്ന് കൂടി ഉണ്ടായത് ചാവക്കാട് എടക്കഴിയൂരിലാണ്. കാർ ഓടിച്ച എടക്കഴിയൂർ ഖാദിരിയാ ബീച്ച് സ്വദേശി ഷഫീഖിനെ അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. ദേശീയ പാതയിലെ തിരക്കേറിയ എടക്കഴിയൂർ ജംഗ്ഷനിൽ ചുവന്ന സിഫ്റ്റ് കാറുമായി എത്തിയ യുവാവ് മദ്യലഹരിയിൽ കാർ തലങ്ങും വിലങ്ങും ഓടിക്കുകയായിരുന്നു. നിയന്ത്രണം […]