കെ എം മാണി സ്മൃതി കാരുണ്യ ഭവനത്തിനു തറക്കല്ലിട്ടു

കെ എം മാണി സ്മൃതി കാരുണ്യ ഭവനത്തിനു തറക്കല്ലിട്ടു

സ്വന്തം ലേഖകൻ

കുറുപ്പന്തറ : കാരുണ്യ പ്രവർത്തന മേഹലയിലും മനുഷ്യസ്നേഹ പ്രവർത്തനങ്ങളിലും നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും ഉത്തമ മാതൃകയായിരുന്നു അന്തരിച്ച ആദരണീയനായ മുൻ ധനമന്ത്രി കെ എം മാണി സാർ എന്ന് കേരളാ കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി എം പി അഭിപ്രായപ്പെട്ടു.

തന്റെ വിലപ്പെട്ട പതിമൂന്ന് ബഡ്ജറ്റുകളിലൂടെ അനേകായിരം പാവപെട്ടവർക്കും ദരിദ്രർക്കുംവേണ്ടി ഭവന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കുകയും ഗുരുതരമായ രോഗങ്ങൾക്കു വിധയരായ അനേകം സാധു രോഗികൾക്കു കാരുണ്യ നിതിയിലൂടെ കോടികണക്കിന് രൂപയുടെ ചികിത്സാസഹായം അദ്ദേഹം നൽകുകയും ചെയിതു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാഞ്ഞൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ ഓട്ടോറിക്ഷ തൊഴിലാളി ആയിരുന്ന രോഗിയും നിർധനനുമായ തുരുത്തിക്കാട്ടിൽ ഗിരീഷിന്റെ കുടുംബത്തിന് കേരളാ കോൺഗ്രസ്‌ എം നേതാവും വാർഡ് മെമ്പറുമായ ബിജു മറ്റപ്പള്ളിയുടെ നേതൃത്വത്തിൽ സൗജന്യമായി നിർമ്മിച്ച് നൽകുന്ന വീടിന്റെ കല്ലിടൽ കർമ്മം നിർവഹിച്ചു പ്രസംഗിക്കുകയിരുന്നു ജോസ് കെ മാണി.

തോമസ് ചാഴികാടൻ എം പി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം, ഉന്നതാധികാരസമിതി അംഗം എം സ് ജോസ്, മുൻ എം എൽ എമാരായ പി എം മാത്യു, സ്റ്റീഫൻ ജോർജ്, ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി,

നിയോജകമണ്ഡലം പ്രസിഡന്റ്‌ പി എം മാത്യു ഉഴവൂർ, മണ്ഡലം പ്രസിഡന്റ്‌ കെ സി മാത്യു, ജോർജ്കുട്ടി കാറുകുളം, ജോൺ എബ്രഹാം, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സൂസൻ ഗർവാസീസ്, തോമസ് അരയത്ത്, ജീന ഗർവാസീസ്, സുകുമാരൻ, ഔസേപ്പച്ചൻ പുള്ളിക്കപറമ്പിൽ ജെയ്‌മോൻ അരികുംപുറം എന്നിവർ പ്രാണസംഗിച്ചു.