ബാർ തുറന്നു; മദ്യം കഴിച്ചു റോഡിലിറങ്ങി കാറുമായി അഭ്യാസം; പോസ്റ്റ് ഇടിച്ചു താഴെയിട്ട് നാട്ടുകാരെ ഇരുട്ടിലാക്കിയ യുവാവ് കുടുങ്ങി; പുതുപ്പള്ളിയ്ക്കു പിന്നാലെ മദ്യലഹരിയിൽ റോഡിൽ ഷോമാൻ കുടുങ്ങിയത് തൃശൂരിൽ

ബാർ തുറന്നു; മദ്യം കഴിച്ചു റോഡിലിറങ്ങി കാറുമായി അഭ്യാസം; പോസ്റ്റ് ഇടിച്ചു താഴെയിട്ട് നാട്ടുകാരെ ഇരുട്ടിലാക്കിയ യുവാവ് കുടുങ്ങി; പുതുപ്പള്ളിയ്ക്കു പിന്നാലെ മദ്യലഹരിയിൽ റോഡിൽ ഷോമാൻ കുടുങ്ങിയത് തൃശൂരിൽ

സ്വന്തം ലേഖകൻ

തൃശൂർ: ബാർ തുറന്നു മദ്യം കഴിച്ചതിനു പിന്നാലെ കാറുമായി റോഡിലിറങ്ങി അഭ്യാസം കാട്ടിയ യുവാവ് പോസ്റ്റ് ഇടിച്ചു മറിച്ചിട്ട് നാട്ടുകാരെ ഇരുട്ടിലാക്കി. സംസ്ഥാനത്ത് ബാർ തുറന്ന ശേഷം നിരന്തരം ഉണ്ടാകുന്ന അപകടങ്ങളുടെ പട്ടികയിൽ മറ്റൊന്ന് കൂടി ഉണ്ടായത് ചാവക്കാട് എടക്കഴിയൂരിലാണ്. കാർ ഓടിച്ച എടക്കഴിയൂർ ഖാദിരിയാ ബീച്ച് സ്വദേശി ഷഫീഖിനെ അറസ്റ്റു ചെയ്തു.

ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. ദേശീയ പാതയിലെ തിരക്കേറിയ എടക്കഴിയൂർ ജംഗ്ഷനിൽ ചുവന്ന സിഫ്റ്റ് കാറുമായി എത്തിയ യുവാവ് മദ്യലഹരിയിൽ കാർ തലങ്ങും വിലങ്ങും ഓടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. 11 കെ വി ലൈൻ പോസ്റ്റിലാണ് കാറിടിച്ചത്. ആളുകൾ ഓടി രക്ഷപ്പെട്ടത് മൂലം ആളപായം ഉണ്ടായില്ല. കാറിനകത്ത് ഇയാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. യുവാവ് മദ്യ ലഹരിയിലായിരുന്നന്ന് നാട്ടുകാർ പറയുന്നു. നിരവധി ആളുകൾ തടിച്ചുകൂടുന്ന സ്ഥലത്ത് കാറിന്റെ അമിത വേഗത കണ്ട് ആളുകൾ ഓടി രക്ഷപെടുകയായിരുന്നു. ഷെഫീഖിനെതിരെ മറ്റ് കേസുകൾ ഒന്നും ഇല്ലെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു.

അപകടത്തെ തുടർന്ന് പരിസര പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു. കെ എസ് ഇ ബി ജീവനക്കാർ എത്തി അറ്റകുറ്റ പണികൾ നടത്തി വൈദ്യുതി പുനഃസ്ഥാപിച്ചു. സമാന രീതിയിൽ തന്നെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് പുതുപ്പള്ളി കറുകച്ചാൽ റോഡിൽ കൈതേപ്പാലത്ത് അപകടം ഉണ്ടായത്. അമിത വേഗത്തിൽ മദ്യലഹരിയിൽ കാറോടിച്ച് എത്തിയ യുവാവ് ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിലെ യാത്രക്കാരിയായിരുന്ന പ്ല്‌സ്ടുവിദ്യാർത്ഥിനിയ്ക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.