പൊതുമരാമത്ത് റോഡിന്റെ വീതി കൂട്ടാനും പണിയാനും ആരു പറഞ്ഞുവെന്ന് മന്ത്രി സുധാകരന്‍; കോടതി അനുമതിയോടെ പണിത റോഡ് വേണമെങ്കില്‍ കുണ്ടും കുഴിയുമാക്കി തിരിച്ച് നല്‍കാമെന്ന് സാബു ജേക്കബ്ബ്; കിഴക്കമ്പലവും ട്വന്റി 20യും വീണ്ടും ചര്‍ച്ചയാകുമ്പോള്‍

സ്വന്തം ലേഖകന്‍ കൊച്ചി: പൊതുമരാമത്ത് റോഡ് ട്വന്റി 20 കയ്യേറി പണിതത് തെറ്റെന്ന് മന്ത്രി സുധാകരന്‍. ഇതൊക്കെ ചെയ്യാന്‍ അവര്‍ക്ക് എവിടെ നിന്നാണ് ഇത്രയും പണം കിട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു. റോഡിന്റെ വീതി കൂട്ടാനും പണിയാനും ആരു പറഞ്ഞുവെന്നാണ് ട്വന്റി 20യോട് സുധാകരന്റെ ചോദ്യം. പ്രശ്മുണ്ടാക്കേണ്ടെന്ന് കരുതിയാണ് അവിടെ പോകാത്തതെന്നും സുധാകരന്‍ പറഞ്ഞു. എന്റെ റോഡുകള്‍ ട്വന്റി 20 കൈയ്യേറുന്നു എന്നാണ് മന്ത്രി പറഞ്ഞത്. വര്‍ഷങ്ങളായി റോഡുകള്‍ കുണ്ടും കുഴിയുമാണ്. നടുവൊടിഞ്ഞും ആക്സില്‍ ഒടിഞ്ഞുമാണ് യാത്ര. ഞങ്ങള്‍ ഭരിക്കുന്ന പഞ്ചായത്താണ് കിഴക്കമ്പലം. അവിടെ റോഡുകളിലെ […]

ജസ്‌നയുൾപ്പെടെ കാണാതായ ആ 814 പേർ എവിടെ?; പെൺകുട്ടികളും വീട്ടമ്മമാരും വീട് വിട്ടിറങ്ങുന്നത് പ്രണയ കെണിയിൽ പെട്ട്; പിണങ്ങി ഇറങ്ങുന്നതിൽ അധികവും കുട്ടികൾ; സംസ്ഥാനത്തെ മാൻ മിസ്സിംഗ്‌ കേസുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാണാതായത് 814 പേരെയാണ്. മാൻമിസ്സിംഗ്‌ കേസുകളിൽ അന്വഷണം ഊർജിതമാക്കണമെന്ന് പോലീസ് മേധാവി ആവർത്തിച്ച് പറഞ്ഞിട്ടും മിക്ക ഫയലുകളും ഏറെക്കുറെ അടച്ച നിലയിലാണ് പോലീസ്. ജര്‍മ്മനിയില്‍ നിന്ന് നമ്മുടെ നാട്ടിൽ എത്തിയ വിദേശ വനിതയും പത്തനംതിട്ടയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌നയും തിരുവനന്തപുരത്ത് ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ആര്യനാട് സ്വദേശി മോഹനനും ഈ പട്ടികയിലെ ഏതാനും ചിലര്‍ മാത്രം. പ്രത്യേക അന്വഷണ സംഘത്തെ നിയോഗിച്ച ഈ മൂന്ന് കേസുകളിലും യാതൊരു പുരോഗതിയുമില്ല. ജസ്‌ന കേസിൽ മാത്രം […]

ബ്ലോക്ക് ചെയിന്‍, ഫുള്‍സ്റ്റാക്ക് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സംസ്ഥാന ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍( കെ-ഡിസ്‌ക്) സഹകരണത്തോടെ ഐസിറ്റി അക്കാദമിയും കേരള ബ്ലോക്ക് ചെയിന്‍ അക്കാദമിയും നടത്തുന്ന ബ്ലോക്ക് ചെയിന്‍ , ഫുള്‍സ്റ്റാക് ഡെവലപ്‌മെന്റ്  കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്  സൈറ്റ്  ലിങ്ക്ഡ് ഇന്‍ നടത്തിയ സര്‍വെയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള മേഖലകളില്‍ മുന്‍നിരയിലുളള ബ്ലോക് ചെയിന്‍,ഫുള്‍സ്റ്റാക്ക്  രംഗങ്ങളില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ഫെബ്രുവരി ആറുവരെ  abcd.kdisc.kerala.gov.in ലൂടെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഫെബ്രുവരി പത്തിന് നടക്കുന്ന ഓണ്‍ലൈന്‍ […]

കര്‍ഷക സമരം ആഘോഷമാക്കുന്നവര്‍ കാണുക; സാമ്പത്തിക പ്രതിസന്ധി കാരണം, ഒറ്റയ്ക്ക് നെല്ല് കൊയ്യുന്ന 84കാരന്റെ ഒറ്റയാള്‍ പോരാട്ടം

സ്വന്തം ലേഖകന്‍ വൈക്കം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒറ്റയ്ക്ക് നെല്ല് കൊയ്തു തുടങ്ങിയിരിക്കുകയാണ് തലയാഴം തോട്ടകം മൂന്നാം നമ്പര്‍ ചെട്ടിക്കരി ബ്ലോക്കില്‍ കൃഷി ചെയ്ത വൈക്കം തോട്ടുവക്കം വടക്കേ ചെമ്മനത്തുകര പാലേത്ത് ചക്രപാണി (84).രാജ്യത്ത് കര്‍ഷക സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ചക്രപാണിയുടെ ഒറ്റയാള്‍ പോരാട്ടമെന്നതും ശ്രദ്ധേയം.   തരിശായി കിടന്ന രണ്ടേക്കര്‍ സ്ഥലത്ത് ഒറ്റയ്ക്കാണ് ചക്രപാണി കൃഷി ഇറക്കിയത്. വിളവ് ആയപ്പോള്‍ തൊഴിലാളികളെ ഇറക്കി കൊയ്യിക്കാന്‍ പണമില്ലാത്തതിനാല്‍ തനിച്ചാണ് കൊയ്ത്തും തുടങ്ങിയിരിക്കുന്നത്. ഏഴു വര്‍ഷമായി തരിശായി കിടക്കുന്ന പാടം തലയാഴം കൃഷിഭവന്‍ അധികൃതരുടെയും പഞ്ചായത്തിന്റെയും […]

നിർദ്ധന രോഗികൾക്ക് ആശ്വാസമായി കനിവ് ഹൃദയചികിത്സ പദ്ധതി

സ്വന്തം ലേഖകൻ മലപ്പുറം :സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്കായി കനിവ് ഹൃദയചികിത്സ പദ്ധതിയുമായി ആസ്റ്റർ മിംസ് കോട്ടക്കൽ. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്ക് ഹൃദ്രോഗവുമായി ബന്ധപ്പെട്ട ചികിത്സകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് കനിവ് കാർഡിയാക് പദ്ധതി ഉദ്ദേശിക്കുന്നത്. പദ്ധതി മലപ്പുറം എംപി പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഏറെ ആശ്വാസകരമായിരിക്കും ഈ പദ്ധതി. പദ്ധതിയുടെ ഭാഗമായി ആൻജിയോഗ്രാം പരിശോധനയ്ക്ക് 5000 രൂപയും, ആൻജിയോപ്ലാസ്റ്റി, ബൈപാസ് ശസ്ത്രക്രിയ എന്നിവയ്ക്ക് മിതമായ നിരക്കുമായിരിക്കും ഈടാക്കുക. സാമ്പത്തിക പിന്നോക്കാവസ്ഥ തെളിയിക്കുന്ന […]

ഡൊണാള്‍ഡ് ട്രംപിന്റെ റോള്‍സ് റോയ്‌സ് കാര്‍ വാങ്ങാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍

സ്വന്തം ലേഖകന്‍ വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് കാര്‍ ലേലത്തില്‍ വാങ്ങാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡല്‍ ഫാന്റം റോള്‍സ് റോയ്സാണ് ഓക്ഷന്‍സ് വെബ്സൈറ്റില്‍ എത്തിയിരിക്കുന്നത്. മൂന്ന് ലക്ഷം ഡോളര്‍ മുതല്‍ നാല് ലക്ഷം ഡോളര്‍ വരെയാണ് (ഏകദേശം 2.2 കോടി രൂപ മുതല്‍ 2.9 കോടി രൂപ വരെ) കാറിന് നല്‍കിയിട്ടുള്ള വില. 2010 ലാണ് ട്രംപ് ഈ കാര്‍ സ്വന്തമാക്കിയത്. നിലവില്‍ കാര്‍ ട്രംപിന്റെ ഉടമസ്ഥതയിലല്ല. എല്ലാവിധ ആഡംബര […]

പിസി ജോര്‍ജ്ജിനെ മുന്നണിയിലെടുക്കേണ്ട, യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിച്ചാല്‍ മതിയെന്ന് പിജെ ജോസഫ്; പാലായില്‍ ജോസ് കെ മാണിയെങ്കില്‍ എതിരാളിയായ് ഞാന്‍ മത്സരിക്കും, ജോസ് വിഭാഗത്തിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാണിച്ചു തരാം; പിസി ജോര്‍ജ്ജ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പിസി ജോര്‍ജ്ജിന്റെ മുന്നണി പ്രവേശനം എളുപ്പമല്ലെന്ന സൂചനയുമായി പി ജെ ജോസഫ് രംഗത്ത്. പിസി ജോര്‍ജ്ജും ജനപക്ഷം പാര്‍ട്ടിയും യുഡിഎഫിലേക്ക് വരുന്നു എന്ന വാര്‍ത്ത സജീവമായിരിക്കെയാണ് ജനപക്ഷം പാര്‍ട്ടിയെ യുഡിഎഫില്‍ എടുക്കേണ്ട എന്ന അഭിപ്രായവുമായി പിജെ ജോസഫ് എത്തിയിരിക്കുന്നത്. പിസി ജോര്‍ജ്ജ് സ്വതന്ത്രനായി മത്സരിക്കുന്നതില്‍ തെറ്റില്ലെന്നാണ് പിജെ ജോസഫിന്റെയും കേരളാ കോണ്‍ഗ്രസിന്റേയും നിലപാട്. എന്നാല്‍ യു.ഡി.എഫുമായി സഹകരിച്ചു പോകാനാണ് താല്പര്യമെന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കി. പക്ഷേ സഹകരണത്തില്‍ ചില നിബന്ധനകളുണ്ടെന്നും അത് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് ജോര്‍ജ്ജ് പറയുന്നത്. ആരുടെയും ഔദാര്യമില്ലാതെ […]

അയല്‍വീട്ടിലെ സിസിടിവി ക്യാമറ നിങ്ങളെയും നിരീക്ഷിക്കുന്നുണ്ടോ? സ്വകാര്യതയിലേക്ക് നീളുന്ന ക്യാമറ കണ്ണുകള്‍ കേസില്‍ കുടുക്കിയേക്കാം; സിസിടിവി കാരണം മാനം പോയ വിമുക്തഭടന്റെ അനുഭവം

സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പോസ്റ്റ് ഓഫീസ് പരിധിയിലെ തൃക്കൈപറമ്പത്ത് ഹൗസില്‍ കെ.എന്‍. പ്രേമചന്ദ്രനും അയല്‍വാസിയും തമ്മില്‍ ചെറിയ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. രണ്ടര സെന്റിലുള്ള പ്രേമചന്ദ്രന്റെ വീടിന്റെ തൊട്ടടുത്ത് പുതിയ താമസക്കാര്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കോര്‍പ്പറേഷന്‍ ഓഫീസിലും മറ്റും ഇരുകൂട്ടരും പരാതികളുമായി എത്തി. ഇരു വീടുകളും തമ്മിലുള്ള അകലം ആറടി മാത്രംമാണ്. തര്‍ക്കം മുറുകിയതോടെ പ്രേമചന്ദ്രന്റെ വീടിന്റെ കിടപ്പുമുറി, വരാന്ത, ലിവിംഗ് റൂം, അലക്ക് കല്ലുള്ള പിന്‍മുറ്റം, മുകള്‍നിലയിലെ ബാല്‍ക്കണി എന്നീ ഭാഗങ്ങളും മുറ്റവുമൊക്കെ പതിയുന്ന രീതിയില്‍ അയല്‍വാസി ഏഴു […]

ചിക്കനും മുട്ടയും കഴിക്കാമോ? നോൺ വെജ് പ്രേമികൾ അന്നം മുട്ടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  സ്വന്തം ലേഖകന്‍ കോട്ടയം: രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ പക്ഷിപ്പനി പേടിയിലാണ്. കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പക്ഷിപ്പനി മൂലം ചത്തത് ലക്ഷക്കണക്കിന് പക്ഷികളാണ്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ എന്ന് സംശയിക്കുന്നവര്‍ ഏറെയാണ്. പക്ഷിപ്പനി കാരണം ചില പ്രദേശങ്ങളില്‍ കോഴി വിലയില്‍ വലിയ ഇടിവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇറച്ചി നന്നായി വേവിച്ച് കഴിച്ചാല്‍ മനുഷ്യരിലേക്ക് പകരില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ചൂടേറ്റാല്‍ വൈറസ് നശിക്കുന്നതായതിനാല്‍ പാചകത്തിന് ഉപയോഗിക്കുന്ന സാധാരണ താപനില (ഭക്ഷണത്തിന്റെ എല്ലാ […]

അപ്രത്യക്ഷമായ ആ വിമാനവും 62 പേരും ഇനി തിരിച്ചുവരില്ല; ഇന്തോനേഷ്യയില്‍ പറന്നുയര്‍ന്നയുടന്‍ കാണാതായ വിമാനം തകര്‍ന്ന് വീണെന്ന് ഔദ്യോഗിക സ്ഥിരീകരണം

സ്വന്തം ലേഖകന്‍ ജക്കാര്‍ത്ത: ആ വിമാനം ഇനി തിരിച്ചു വരില്ല. യാത്രക്കാരും ജീവനക്കാരുമടക്കം 62 പേരും തിരിച്ചെത്തില്ല. ഇന്തോനേഷ്യയില്‍ പറന്നുയര്‍ന്നയുടന്‍ കാണാതായ ഫ്‌ലൈറ്റ് എസ്ജെ 182 വിമാനം തകര്‍ന്ന് വീണെന്ന് ഔദ്യോഗിക സ്ഥിരീകരണം. ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച ടേക്ക് ഓഫ് ചെയ്തതിന് ശേഷം കാണാതായ വിമാനം തകര്‍ന്നതായി ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രി സ്ഥിരീകരിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 12 ജീവനക്കാരുള്‍പ്പെടെ 62 പേര്‍ ഫ്‌ലൈറ്റ് എസ്ജെ 182-ല്‍ ഉണ്ടായിരുന്നതായി ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രി ബുഡി കരിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് […]