കെഎസ്ഇബിയുടെ വക ഇരുട്ടടി; രണ്ട് മുറി വീട്ടിൽ 17,044 രൂപ വൈദ്യുത ബിൽ; പിന്നാലെ വൈദ്യുത ബന്ധം വിച്ഛേദിച്ച് ബോർഡ്
സ്വന്തം ലേഖകൻ തിരുവല്ല: വെറും രണ്ടുമുറി മാത്രമുള്ള വീടിന് കെഎസ്ഇബി നൽകിയ വൈദ്യുതി ബിൽ 17,044 രൂപ. പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും ബോർഡ് വിച്ഛേദിച്ചു. പെരിങ്ങര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആലഞ്ചേരി വീട്ടിൽ വിജയനും കുടുംബവും ബോർഡിൻറെ മണിപ്പുഴ സെക്ഷൻ നൽകിയ അപ്രതീക്ഷിത ഇരുട്ടടിയിൽ പകച്ചിരിക്കുകയാണ്. വയോധികയും ഹൃദ്രോഗിയുമായ മാതാവും, വിജയനും ഭാര്യയും, വിദ്യാർത്ഥികളായ രണ്ടു മക്കളുമാണ് ഇവിടെ താമസം. രണ്ട് എൽഇഡി ബൾബും രണ്ട് ഫാനും മാത്രമാണ് പ്രവർത്തിക്കുന്നത്. വിജയൻറെ ജേഷ്ഠ സഹോദരൻ രമേശന്റെ പേരിലാണ് കണക്ഷൻ എടുത്തിരിക്കുന്നത്. പ്രതിമാസം 500 […]