ഷോക്കേറ്റ് ചരിയുന്ന ആനകളുടെ എണ്ണം ക്രമാതീതമായി കൂടുന്നു; കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടെ ചരിഞ്ഞത് 257 ആനകള്‍; വനം കൊള്ളക്കാര്‍ കൊന്നൊടുക്കുന്ന കരിവീരന്മാര്‍

സ്വന്തം ലേഖകന്‍ കോടനാട്: ഒരു വര്‍ഷം 67, മൂന്നു വര്‍ഷത്തിനിടെ 257. കേരളത്തില്‍ ചരിയുന്ന ആനകളുടെ എണ്ണം ദേശീയ ശരാശരിയിലും കൂടുതലാണ്. അടുത്തകാലത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഷോക്കേറ്റുള്ള മരണങ്ങളാണ്. എന്നാല്‍ വനം-വൈദ്യുതി വകുപ്പുകളെ ഈ റിപ്പോര്‍ട്ടുകള്‍ ബാധിക്കുന്നതേയില്ല. ആനകളുടെ എണ്ണത്തില്‍ കേരളത്തില്‍ വന്‍ തോതില്‍ കുറവ് ഉണ്ടായതായി കണക്കുകള്‍ പുറത്തു വരുമ്പോഴാണ് ദിവസേനയെന്നോണം ആനകള്‍ ചരിയുന്നത്. സ്വാഭാവികമായി ചരിഞ്ഞ ആനകള്‍ 181. അപകടത്തില്‍ കൊല്ലപ്പെട്ടവ 71. സാമൂഹിക വിരുദ്ധരാല്‍ കൊല്ലപ്പെട്ടവ 5 എന്നിങ്ങനെയാണ് കണക്ക്. 2018ലെ സുപ്രീം കോടതി നിര്‍ദേശപ്രകാരമുള്ള സെന്‍സസ് അനുസരിച്ച് […]

പാലായില്‍ വിജയിക്കേണ്ടത് ജോസിന്റെ അഭിമാനപ്രശ്‌നം; പക്ഷേ, പാലായേക്കാള്‍ സേഫ് കടുത്തുരുത്തിയെന്ന് നേതാക്കള്‍; ജോസ് കെ മാണിയുടെ രാജിയും പാലായിലെ കസേരകളിയും

സ്വന്തം ലേഖകന്‍ കോട്ടയം: ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചതോടെ കേരള കോണ്‍ഗ്രസ് പാലായില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടു. ജോസ് നേരത്തെ തന്നെ രാജ്യസഭാംഗത്വം രാജിവെക്കുമെന്ന സൂചനയുണ്ടായിരുന്നു. സിപിഎം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെ നല്‍കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി കോട്ടയത്ത് ജോസ് സജീവമാകും. പാലായില്‍ ജോസിന്റെയും റോഷി അഗസ്റ്റിന്റെയും പേരുകളാണ് പരിഗണനയിലുള്ളത്. ജോസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് അഭിമാന പ്രശ്നം കൂടിയാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ പാലായില്‍ പതിനായിരം വോട്ടിനടുത്ത് ഭൂരിപക്ഷമുണ്ട് ജോസ് പക്ഷത്തിന്. കടുത്തുരുത്തില്‍ ഇത് […]

ചെന്നിത്തലയെ എനിക്കറിയില്ല, ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുമില്ല; വെളിപ്പെടുത്തലുമായി അധോലോക നായകന്‍ രവി പുജാരി; ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തുമ്പില്ലാതെ പോലീസ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് താനല്ലെന്ന് അധോലോക നായകന്‍ രവി പുജാരി പോലീസിന് മൊഴി നല്‍കി. 2016 ഒക്ടോബറിലാണ് ചെന്നിത്തലയെ രവി പുജാരി എന്ന പേരില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിനെക്കുറിച്ച് മോശമായി സംസാരിച്ചാല്‍ താങ്കളെയോ കുടുംബത്തില്‍ ഒരാളെയോ വധിക്കുമെന്നായിരുന്നു ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന് ചെന്നിത്തല പരാതി നല്‍കിയിരുന്നു. ബ്രിട്ടനില്‍ നിന്ന് +447440190035 എന്ന നമ്പരില്‍ നിന്നാണ് ഭീഷണി എത്തിയത്. ഈ നമ്പരിന്റെ വിലാസം ഇന്റര്‍പോള്‍ മുഖേന ബ്രിട്ടീഷ് […]

ദിവസം 28 കിലോമീറ്റര്‍ ചങ്ങാടം തുഴയണം; പല ദിവസങ്ങളിലും കാട്ട് കിഴങ്ങ് ഭക്ഷിച്ച് വിശപ്പടക്കും; സര്‍ക്കാര്‍ രേഖകളിലില്ലാത്ത മനുഷ്യര്‍ക്ക് കിറ്റില്ല; ചെല്ലപ്പനും കുടുംബത്തിനും ഇനി കിടപ്പാടവും നഷ്ടമായേക്കാം

സ്വന്തം ലേഖകന്‍ കോതമംഗലം: ഇടമലയാര്‍ ജലാശയത്തിന്റെ തീരത്ത് മീന്‍ പിടിച്ച് ജീവിക്കുന്ന മുതുവ സമുദായത്തില്‍പെട്ട ചെല്ലപ്പനും യശോധയും വനംവകുപ്പിന്റെ കുടിയിറക്കല്‍ ഭീഷണിയില്‍. 18 വര്‍ഷമായി ഒന്നിച്ച് ജീവിക്കുന്ന ഇവരുടെ ജീവിതം സിനിമാക്കഥയെ വെല്ലും. ചെല്ലപ്പനും യശോദയും സഹോദരന്മാരുടെ മക്കളായിരുന്നു. 18 വര്‍ഷം മുമ്പ് ഒരുമിച്ച് ജീവിതം ആരംഭിച്ചതോടെ ഊരുചട്ടങ്ങള്‍ ലംഘിച്ചതായി ആരോപിച്ച് ഊരുകൂട്ടം വിലക്ക് ഏര്‍പ്പെടുത്തി. പിന്നാലെ കോളനിയില്‍ നിന്നും പുറത്താക്കി. കുടില്‍കെട്ടി താമസിക്കാന്‍ ഒരിടമായിരുന്നു ആവശ്യം. ആരും സഹായിക്കാന്‍ തയ്യാറായില്ല. ഒറ്റയ്ക്ക് കാട്ടില്‍ കുടില്‍കെട്ടി താമസിക്കുന്നതിന് വനംവകുപ്പുധികൃതരുടെ ഇടപെടല്‍ തടസ്സമായി. ആധാര്‍ കാര്‍ഡോ […]

‘അണലിയെയും മൂര്‍ഖനെയും പിടികൂടുന്നത് കണ്ടു’ ; ‘ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നതാണെന്ന് ഫോണിലൂടെ പറയുന്നത് കേട്ടു..’; ‘ പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഉത്ര വേദന കൊണ്ട് കരഞ്ഞിട്ടും സൂരജ് ആശ്വസിപ്പിച്ചില്ല’ ; ഉത്രവധക്കേസില്‍ സൂരജിനെതിരെ മൊഴി നല്‍കി സാക്ഷികള്‍

സ്വന്തം ലേഖകന്‍ കൊല്ലം: ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനെതിരെ വീണ്ടും സാക്ഷി മൊഴി. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നതാണെന്നു തന്റെ പിതാവിനോട് സൂരജ് ഫോണിലൂടെ പറയുന്നത് കേട്ടതായി കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനുമായ ചാവരുകാവ് സുരേഷിന്റെ മകളാണ് കോടതിയില്‍ മൊഴി നല്‍കിയത്. ഉത്ര മരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സൂരജ് വിളിച്ച്, താനാണ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയതെന്നു സുരേഷിനോടു പറഞ്ഞതെന്ന് ആറാം അഡിഷനല്‍ ജില്ലാ കോടതി ജഡ്ജി എം.മനോജ് മുന്‍പാകെയാണു യുവതി മൊഴി നല്‍കിയത്. പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഉത്ര വേദന കൊണ്ടു കരഞ്ഞെങ്കിലും സൂരജ് […]

ഏഷ്യാനെറ്റ്‌ എംഡി മാധവനോട് നോ പറയാൻ വയ്യാതെ മോഹൻലാൽ ; കഴിഞ്ഞ സീസണിൽ രജത് കുമാർ ഉണ്ടാക്കിയ നിയമകുരുക്കുകൾക്കിടയിലും അവതാരകനായി ഈ സീസണിലും ലാൽ തന്നെ ; ബിഗ്‌ബോസ് സീസൺ 3 ഉടൻ എത്തും

സ്വന്തം ലേഖകൻ കൊച്ചി: ബിഗ്‌ബോസിന്‌ വേണ്ടി മലയാളത്തിലെ മുൻനിര ചാനലുകളും ശ്രമം നടത്തിയെങ്കിലും അവയെല്ലാം അപ്രസക്തമാക്കി ഏഷ്യാനെറ്റ് തന്നെ വീണ്ടും ബിഗ് ബോസുമായി എത്തുന്നു. മോഹൻലാലുമായി കരാറിലും ഏർപ്പെട്ടു കഴിഞ്ഞു. നിലവിൽ ബി ഉണ്ണിക്കൃഷ്ണൻ ചിത്രമായ നെയ്യാറ്റിൻകര ഗോപന്റ് ആറാട്ടിലാണ് ലാൽ അഭിനയിക്കുന്നത്. അതിന് ശേഷം ബിഗ് ബോസിലേക്ക് ലാൽ എത്തും. പുതിയ മത്സരാർത്ഥികളാകും ഇത്തവണ ഉണ്ടാവുക. എൻഡമോൾഷൈൻ ഗ്രൂപ്പാണ് ബിഗ് ബോസ് നിർമ്മിക്കുന്നത്. ബിഗ്‌ബോസ് രണ്ടാം സീസൺ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. രജത് കുമാറിന്റെ മുളക് തേക്കലും പുറത്താകലും വിവാദമായി. ഇതിനിടെ കോവിഡ് […]

ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം; സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും എന്തൊക്കെ?

സ്വന്തം ലേഖകന്‍ കൊച്ചി: കേരളത്തിലുള്‍പ്പെടെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ മൃഗസംരക്ഷണ വകുപ്പ്. നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണമെന്നും മൃഗസംരക്ഷണ വകുപ്പ്. പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചു പോകും. എന്നാല്‍ ചത്തതോ, രോഗം ബാധിച്ചതോ […]

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍ വിവരങ്ങളും സ്ഥല വിവരങ്ങളും ശേഖരിക്കും;ചാറ്റ് വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്ക് വയ്ക്കും; പുതിയ സ്വകാര്യതാ നയങ്ങള്‍ അടുത്ത മാസം എട്ട് മുതല്‍ നിലവില്‍ വരും

സ്വന്തം ലേഖകന്‍ കൊച്ചി: വാട്‌സ്ആപ്പ് ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്‌കരിക്കുന്നു. ഇത് സംബന്ധിച്ച സന്ദേശം കമ്പനി ഇന്നലെ വൈകീട്ട് മുതല്‍ ഉപയോക്താക്കള്‍ക് നല്‍കി തുടങ്ങി. ‘വാട്‌സ്ആപ്പ് അതിന്റെ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്‌കരിക്കുകയാണ് ‘ ഉപയോക്താക്കള്‍ക്കയച്ച സന്ദേശത്തില്‍ കമ്പനി പറഞ്ഞു. തങ്ങളുടെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ചാറ്റ് വിവരങ്ങള്‍ പങ്കുവെക്കാം ഉള്‍പ്പെടെയുള്ള പരിഷ്‌കരണങ്ങളാണ് കമ്പനി കൊണ്ട് വന്നത്. ‘ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍ വിവരങ്ങളും സ്ഥല വിവരങ്ങളും ഞങ്ങള്‍ ശേഖരിക്കും. ഹാര്‍ഡ് വെയര്‍ മോഡല്‍, ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങള്‍, ബാറ്ററി ചാര്‍ജ്, […]

അതിക്രൂരമായി പീഡിപ്പിച്ച് കെട്ടിത്തൂക്കിയ വാളയാറിലെ പെണ്‍കുഞ്ഞുങ്ങള്‍; ആദ്യ അന്വേഷണം വെറുപ്പുളവാക്കുന്നതെന്ന് ഹൈക്കോടതി; പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കി, വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് സാധ്യത; പോക്‌സോ കോടതി ജഡ്ജിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും

സ്വന്തം ലേഖകന്‍ കൊച്ചി: സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ച് വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണകോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. പാലക്കാട് പോക്‌സോ കോടതിയുടെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. വാളയാര്‍ കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. വിചാരണയില്‍ വീഴ്ചയുണ്ടെന്നും അതിനാല്‍ വിധി റദ്ദാക്കണമെന്നും സര്‍ക്കാരും നിലപാട് എടുത്തിരുന്നു. അതു കൊണ്ട് തന്നെ പുനര്‍വിചാരണയ്ക്ക് മുമ്പ് പുനരന്വേഷണത്തിന് സാധ്യതയുണ്ട്. ഇതിനുള്ള നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. സിബിഐ അന്വേഷണമെന്ന ആവശ്യത്തിനും സാധ്യത കൂടും. ഇതിലും സര്‍ക്കാര്‍ തീരുമാനം നിര്‍ണ്ണായകമാകും. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് സമര […]

നെടുങ്കണ്ടം എസ് ഐയുടെ മുറിയില്‍ വച്ചും പോലീസ് സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ വച്ചും രാജ് കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചു; രാജ് കുമാര്‍ കൊല്ലപ്പെട്ടത് പോലീസുകാരുടെ മൂന്നാംമുറ കാരണം; നെടുങ്കണ്ടം കസ്റ്റഡി മരണം ശരിവച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണം ശരിവച്ച് ജുഡീഷ്യല്‍ കമ്മിഷന്റെ റിപ്പോര്‍ട്ട്. നെടുങ്കണ്ടം സ്റ്റേഷനിലെ എസ് ഐയുടെ മുറിയില്‍ വച്ചും ഒന്നാം നിലയിലെ വിശ്രമമുറിയില്‍ വച്ചും മര്‍ദ്ദിച്ചതായുളള സാക്ഷി മൊഴികള്‍ വിസ്വസനീയമാണെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസുകാര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് കെ നാരായണക്കുറുപ്പ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ വിശ്രമമുറി, പൊലീസ് സ്റ്റേഷനിലെ എസ് ഐയുടെ മുറികള്‍, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, രാജ് കുമാറിന്റെ വാഗമണ്ണിലെ വീട് തുടങ്ങിയിടങ്ങളില്‍ നിന്ന് തെളിവെടുത്തിരുന്നു. രാജ് കുമാറിന്റെ അറസ്റ്റിലേക്കും […]