കളത്തിപ്പടിയിൽ പെൺകുട്ടി മരിച്ചത് കാപ്പിയുണ്ടാക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്കു തീ പടർന്ന്: അലറി വിളിച്ചിട്ടും വീടിന്റെ അടുക്കളയിൽ നിന്നുള്ള നിലവിളി പുറത്തെത്തിയില്ല; ഞെട്ടൽ മാറാതെ നാട്ടുകാർ

തേർഡ് ഐ ബ്യൂറോ കോട്ടയം: കളത്തിപ്പടിയിൽ പെൺകുട്ടി പൊള്ളലേറ്റു മരിച്ചത് അടുക്കളയിലെ ഗ്യാസ് അടുപ്പിൽ കാപ്പി തിളപ്പിക്കുന്നതിനിടെ തീ ശരീരത്തിലേയ്ക്ക് ആളിപ്പടർന്നെന്നു മരണ മൊഴി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കു മുന്നിലാണ് കുട്ടി മൊഴി നൽകിയത്. കുട്ടിയുടെ മരണത്തിൽ ദുരൂഹതയും ഇതോടെ നീങ്ങിയിട്ടുണ്ട്. കളത്തിപ്പടി ചെമ്പോല കൊച്ചുപറമ്പിൽ ജോസിന്റെയും പരേതയായ ജയമോളുടെയും മകൾ ജീന (അമ്മു 19)യാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിന്റെ അടുക്കളയ്ക്കുള്ളിൽ ഗുരുതരമായി പൊള്ളലേറ്റു കിടന്നത്. വീടിന്റെ അടുക്കളയിൽ കാപ്പി തിളപ്പിയ്ക്കുന്നതിനിടെ ജീനയുടെ വസ്ത്രത്തിലേയ്ക്കു തീ […]

മുണ്ടക്കയത്ത് അച്ഛനെ മകൻ പട്ടിണിക്കിട്ടുകൊലപ്പെടുത്തിയ സംഭവം: മകനെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസ്; മനപൂർവമല്ലാത്ത നരഹത്യയ്ക്ക് റെജിക്കെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തു

തേർഡ് ഐ ബ്യൂറോ കോട്ടയം: മുണ്ടക്കയത്ത് അച്ഛനെ മകൻ പട്ടിണിയ്ക്കിട്ടുകൊലപ്പെടുത്തിയ സംഭവത്തിൽ മകനെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മുണ്ടക്കയം വണ്ടംപതാൽ അസംബനിയിൽ തൊടിയിൽ പൊടിയൻ (80) മരിച്ച സംഭവത്തിലാണ് മകൻ റെജിയ്‌ക്കെതിരെ മുണ്ടക്കയം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.ഷിബുകുമാർ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 304 വകുപ്പ് പ്രകാരം മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. റെജിയെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്തെ മകന്റെ വീടിനുള്ളിൽ പൊടിയനെയും ഭാര്യ അമ്മിണിയെയും അവശരായി കണ്ടെത്തുകയായിരുന്നു. വീട്ടിലെത്തിയ […]

കോട്ടയം ജില്ലയില്‍ 1000 രൂപയ്ക്ക് താഴെയുള്ള മുദ്രപത്രങ്ങള്‍ കിട്ടാനില്ല; തിരുവന്തപുരത്ത് കെട്ടിക്കിടക്കുന്ന മുദ്രപത്രങ്ങള്‍ പോയെടുക്കാന്‍ ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് കൊറോണപ്പേടി; ഒന്നാം തീയതി അഞ്ഞൂറിന്റെ നോട്ട് കെട്ട് എണ്ണി വാങ്ങുമ്പോള്‍ കൊറോണയും വരില്ല, ഒരു മണ്ണാങ്കട്ടയും വരില്ല; ഇവരെയൊക്കെ ചാട്ടവാറിന് തല്ലണമെന്ന് ജനങ്ങള്‍

സ്വന്തം ലേഖകന്‍ കോട്ടയം: കോട്ടയം ജില്ലയില്‍ ആഴ്ചകളായി ആയിരം രൂപയില്‍ താഴെയുള്ള മുദ്രപ്പത്രങ്ങള്‍ കിട്ടാനില്ല. ബന്ധപ്പെട്ട ഓഫീസുകളില്‍ അന്വേഷിക്കുമ്പോള്‍ മുദ്രപ്പത്രം തിരുവനന്തപുരത്ത് നിന്ന് എത്തിയിട്ടില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാല്‍ ജില്ലയില്‍ വിതരണം ചെയ്യാനുള്ള മുദ്രപ്പത്രം കോട്ടയത്തെ ട്രഷറി ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് പോയി എടുക്കുന്നില്ല എന്നതാണ് വാസ്തവം. ഇതിന് കാരണമായി ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് പറയാനുള്ള ഏക കാരണം കൊറോണ പേടി മാത്രമാണ്. എന്നാല്‍ എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി അഞ്ഞൂറിന്റെ നോട്ട് കെട്ട് ശമ്പളം വാങ്ങാറുണ്ട്. ഉദ്യോഗസ്ഥരോട് ശമ്പളം കിട്ടുന്ന നോട്ടില്‍ കൊറോണയില്ലേ […]

രഹ്ന ഫാത്തിമയും പങ്കാളിയും വേര്‍പിരിയുന്നു; താമസം ഒരുമിച്ച് തന്നെ; കുട്ടികളുടെ കാര്യങ്ങള്‍ തുല്യ ഉത്തരവാദിത്വത്തോടെ നടത്തും; സുഹൃത്തുക്കള്‍ക്കായി വേര്‍പിരിയല്‍ പാര്‍ട്ടി

സ്വന്തം ലേഖകന്‍ കൊച്ചി: ആക്ടിവിസ്റ്റും മോഡലുമായ രഹനാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും തമ്മില്‍ വേര്‍പിരിഞ്ഞു. ഏറെ നാളായി ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തിലായിരുന്നു. ഇതു സംബന്ധിച്ചുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റ് മനോജ് പങ്ക് വച്ചു. കുറപ്പിന്റെ പൂര്‍ണ്ണരൂപം, ഞാനും എന്റെ ജീവിത പങ്കാളിയുമായ രഹനയും വ്യക്തി ജീവിതത്തില്‍ വഴിപിരിയാന്‍ തീരുമാനിച്ചു. 17 വര്‍ഷം മുന്‍പ് ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ കേരളം ഇന്നതിനേക്കാള്‍ കൂടുതല്‍ യാഥാസ്ഥിതികമായിരുന്നു. ലിവിംഗ് ടുഗതര്‍ സങ്കല്‍പ്പത്തില്‍ ജീവിതം തുടങ്ങിയ ഞങ്ങള്‍ ക്രമേണ ഭാര്യാ ഭര്‍ത്തൃ വേഷങ്ങളിലേക്ക് തന്നെ എത്തിച്ചേര്‍ന്നു. കുട്ടികള്‍, […]

കോവിഡ് കെയര്‍ സെന്ററില്‍ സിഗരറ്റും മദ്യവും പാന്‍പരാഗും എത്തിച്ചു; സെന്റര്‍ തകര്‍ക്കാന്‍ ബിജെപി- ആര്‍എസ്എസ് ശ്രമം നടക്കുന്നതായി ആരോപണം

സ്വന്തം ലേഖകന്‍ പന്തളം: തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ ചുമതലയില്‍ പറന്തല്‍ ബൈബിള്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സെന്റര്‍ വ്യാജ ആരോപണം നല്‍കി തകര്‍ക്കാന്‍ ബിജെപി- ആര്‍എസ്എസ് ശ്രമം നടക്കുന്നതായി ആരോപണം. ഇതിനെതിരെ പഞ്ചായത്ത് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. കോവിഡ് പോസീറ്റീവായി അവിടെ പ്രവേശിപ്പിച്ച ചില വ്യക്തികള്‍ക്ക് സിഗരറ്റ്, പാന്‍പരാഗ്, മദ്യം മുതലായവ തുടര്‍ച്ചയായി എത്തിച്ച് കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യം മൂലം ഈ രോഗിയും ഇയാളുടെ കൂട്ടുകാരായ അഞ്ച് രോഗികളും സെന്ററില്‍ മനഃപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതായി […]

60 വയസ് തികഞ്ഞ വണ്ടന്‍പതാല്‍ ഗ്രാമം; നിരവധി പ്രമുഖര്‍ക്ക് ജന്മം നല്കിയ നാട് ഇന്ന് തലയില്‍ മുണ്ടിട്ട് മൂടി; ഈ നാടിന് ഇതെന്തു പറ്റി

ഏ.കെ. ശ്രീകുമാര്‍ മുണ്ടക്കയം: 1961 ല്‍ ഇടുക്കി ഡാം നിര്‍മ്മിക്കുന്നതിനായി കുടിയിറക്കപ്പെട്ട കുറേ കര്‍ഷകര്‍ ആനയും കാട്ടുപോത്തുമൊക്കെ ഉണ്ടായിരുന്ന കൊടും വനം വെട്ടിത്തെളിച്ച് ഉണ്ടാക്കിയെടുത്തതാണ് ഹൈറേഞ്ചിൻ്റെ കവാടമായ മുണ്ടക്കയത്തിന് സമീപമുള്ള വണ്ടന്‍പതാല്‍ എന്ന കൊച്ചുഗ്രാമം. ഒരു ഭാഗത്ത് നൂറ് കണക്കിന് ഏക്കര്‍ റബ്ബര്‍ എസ്റ്റേറ്റും മറുവശത്ത് 900 ഏക്കര്‍ വിസ്തൃതിയുള്ള തേക്കിന്‍ കൂപ്പും.ഇതിന് രണ്ടിനുമിടയില്‍ കുപ്പിയും മാലിന്യങ്ങളുമൊന്നുമില്ലാത്ത ശുദ്ധജലം മാത്രമൊഴുകുന്ന തോടും. അങ്ങനെ പ്രകൃതി സൗന്ദര്യം നിറഞ്ഞ കൊച്ചുഗ്രാമം. ഒരുപാട് പ്രമുഖര്‍ക്ക് ജന്മം നല്കിയ നാട്. 60 വയസ് പൂര്‍ത്തികരിച്ച് ഇന്നേവരേ ചീത്തപ്പേര് കേള്‍പ്പിച്ചിട്ടില്ലാത്ത […]

മുണ്ടക്കയത്ത് പൊടിയനെ മകൻ പട്ടിണിയ്ക്കിട്ടു കൊന്നതു തന്നെ: പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചനകൾ പട്ടിണിയുടേത്; ഭക്ഷണവും വെള്ളവുമില്ലാതെ ആന്തരികാവയവങ്ങൾ ചുരുങ്ങിയത് പട്ടിണികാരണമെന്നും സൂചന

തേർഡ് ഐ ബ്യൂറോ മുണ്ടക്കയം: വർഷങ്ങളോളം നോക്കി വളർത്തിയ മകൻ പട്ടിണിയ്ക്കിട്ടു കൊലപ്പെടുത്തിയ മുണ്ടക്കയം വണ്ടംപതാൽ അസംബനി തൊടിയിൽ പൊടിയന്റെ മരണകാരണം പട്ടിണി തന്നെയെന്നുള്ളതിനു കൃത്യമായ സൂചനകൾ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചനകൾ പുറത്തു വരുമ്പോഴാണ് മകൻ റെജി നടത്തിയ ക്രൂരതകളുടെ ചിത്രം ഇപ്പോൾ പുറത്തു വരുന്നത്. സ്ഥിരം മദ്യപാനിയായ റെജി അച്ഛനെയും അമ്മയെയും പട്ടിണിയ്ക്കിട്ടതായാണ് ഇപ്പോൾ പുറത്തു വരുന്ന പ്രാഥമിക വിവരം. മുണ്ടക്കയം വണ്ടംപതാൽ അസംബനിയിൽ പൊടിയനാണ് (80)മകന്റെ വീട്ടിൽ ഭക്ഷണം കിട്ടാതെ പട്ടിണി കിടന്നു മരിച്ചത്. സംഭവത്തിൽ പൊടിയനൊപ്പമുണ്ടായിരുന്ന ഭാര്യ അമ്മിണിയെ […]

കുളിച്ചിട്ട് 67 വര്‍ഷം, ഇഷ്ട ഭക്ഷണം ചത്ത മൃഗങ്ങളുടെ മാംസം; ലോകത്തിലെ ഏറ്റവും വൃത്തിയില്ലാത്ത മനുഷ്യന്‍ എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അമൗ ഹാജിയെ പരിചയപ്പെടാം..

സ്വന്തം ലേഖകന്‍ ലോകത്തിലെ ഏറ്റവും വൃത്തിയില്ലാത്ത മനുഷ്യന്‍ എന്ന് ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ആളാണ് തെക്കന്‍ ഇറാനിലെ ദെജ്ഗാഹ് സ്വദേശിയായ 87കാരന്‍ അമൗ ഹാജി. ഇദ്ദേഹം കുളിച്ചിട്ട് 67 വര്‍ഷം പിന്നിട്ടു. കുളിച്ചാല്‍ തനിക്ക് രോഗം വരുമെന്നും വൃത്തിയായാല്‍ വ്യാധികള്‍ പിടിപെടുമെന്നും ഇദ്ദേഹം വിശ്വസിക്കുന്നു. ചത്ത മൃഗങ്ങളുടെ മാംസമാണ് ഹാജിയുടെ ഇഷ്ട ഭക്ഷണം. പുകവലിക്കുമെങ്കിലും പുകയില കൊണ്ടല്ല. മൃഗങ്ങളുടെ മലം പെപ്പിലാക്കി കത്തിച്ച് വലിക്കും. ദിവസവും അഞ്ച് ലിറ്റര്‍ വെള്ളം കുടിക്കും, അതും ഓടയില്‍ നിന്ന്. വീടില്ലാത്ത ഹാജിക്കായി നാട്ടുകാര്‍ ഒരു കുടില്‍ നിര്‍മ്മിച്ച് […]

ജീവിതകാലം മുഴുവൻ കൂലിപ്പണിയെടുത്ത് മകനെ വളർത്തി : അച്ഛനെയും അമ്മയെയും പട്ടിണിയ്ക്കിട്ട മകൻ 24 മണിക്കൂറും മദ്യത്തിൽ; മുണ്ടക്കയത്ത് അച്ഛനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ മകന് കുരുക്ക് മുറുക്കി പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ജീവിതകാലം മുഴുവൻ കൂലിപ്പണിയെടുത്ത് ജീവിച്ചിരുന്ന അച്ഛനെയും അമ്മയെയും പട്ടിണിയ്ക്കിട്ടു കൊലപ്പെടുത്തിയ മകന് കുരുക്ക് മുറുക്കി പൊലീസ്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വരുന്നതോടെ മരണ കാരണം വ്യക്തമാകും. ഇതിനു ശേഷമാകും മകന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്കു പൊലീസ് കടക്കുന്നത്. ആരോഗ്യമുണ്ടായിരുന്ന കാലത്തോളം സ്വന്തമായി അധ്വാനിച്ചാണ് അമ്മിണിയും പൊടിയനും കഴിഞ്ഞിരുന്നത്. രണ്ടു പേരും കൂലിപ്പണിക്കാരിയിരുന്നു. ഒരു ഘട്ടത്തിൽ പോലും മറ്റാരുടെയും കാലുപിടിക്കാനോ, ആരുടെയെങ്കിലും മുന്നിൽ കൈനീട്ടാനോ അമ്മിണി തയ്യാറായിരുന്നില്ല. ഇതാണ് ഒടുവിൽ മകന്റെ ക്രൂരതയ്ക്കു മുന്നിൽ ഇരുവരുടെയും ജീവനും ജീവിതവും […]

വീട് വയ്ക്കാൻ സ്വന്തം സ്ഥലത്തു നിന്നും മണ്ണെടുക്കുന്നതിനു കൈക്കൂലി: ആറായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ; പിടിയിലായത് ബീറ്റ് ഓഫിസറും, ഫോറസ്റ്ററും

തേർഡ് ഐ ബ്യൂറോ തൃശൂർ: വീടി വയ്ക്കാൻ സ്വന്തം സ്ഥലത്തു നിന്നും മണ്ണു മാറ്റുന്നതിനു അനുവാദം നൽകാൻ ആറായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ. തൃശൂർ വാഴാനി ഫോറസ്റ്റ് ഓഫിസിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ മഹേഷ്, ഫോറസ്റ്റർ ഇഗ്നേഷ്യസ് എന്നിവരെയാണ് വിജിലൻസ് സംഘം പിടികൂടിയത്. കുണ്ടുകാട് മണലിത്തറ സ്വദേശിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. വനം വകുപ്പ് പട്ടയം നൽകിയ സ്ഥലത്താണ് ഇയാൾ താമസിച്ചിരുന്നത്. ഇയാൾ വീട് വയ്ക്കുന്നതിനു വേണ്ടി മണ്ണ് മാറ്റുന്നതിനു വേണ്ടി ജിയോളജി […]