കോവിഡ് കെയര്‍ സെന്ററില്‍ സിഗരറ്റും മദ്യവും പാന്‍പരാഗും എത്തിച്ചു; സെന്റര്‍ തകര്‍ക്കാന്‍ ബിജെപി- ആര്‍എസ്എസ് ശ്രമം നടക്കുന്നതായി ആരോപണം

കോവിഡ് കെയര്‍ സെന്ററില്‍ സിഗരറ്റും മദ്യവും പാന്‍പരാഗും എത്തിച്ചു; സെന്റര്‍ തകര്‍ക്കാന്‍ ബിജെപി- ആര്‍എസ്എസ് ശ്രമം നടക്കുന്നതായി ആരോപണം

സ്വന്തം ലേഖകന്‍

പന്തളം: തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ ചുമതലയില്‍ പറന്തല്‍ ബൈബിള്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സെന്റര്‍ വ്യാജ ആരോപണം നല്‍കി തകര്‍ക്കാന്‍ ബിജെപി- ആര്‍എസ്എസ് ശ്രമം നടക്കുന്നതായി ആരോപണം. ഇതിനെതിരെ പഞ്ചായത്ത് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

കോവിഡ് പോസീറ്റീവായി അവിടെ പ്രവേശിപ്പിച്ച ചില വ്യക്തികള്‍ക്ക് സിഗരറ്റ്, പാന്‍പരാഗ്, മദ്യം മുതലായവ തുടര്‍ച്ചയായി എത്തിച്ച് കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യം മൂലം ഈ രോഗിയും ഇയാളുടെ കൂട്ടുകാരായ അഞ്ച് രോഗികളും സെന്ററില്‍ മനഃപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതായി പഞ്ചായത്ത് അധികൃതര്‍ പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയുടെ അടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ സ്ഥലത്ത് പരിശോധനയ്‌ക്കെത്തി. വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ കാര്യം ഉള്‍പ്പെടെ ഒരു പ്രശ്‌നവും ഇല്ലെന്ന് കണ്ടെത്തി. എന്നാല്‍ സിസിടിവി പരിശോധിച്ചപ്പോള്‍ പൊതിച്ചോര്‍ വെക്കുന്നിടത്ത് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പൊതികളില്‍ എന്തോ വെക്കുന്നത് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസില്‍ പരാതി നല്‍കിയത്.