കളത്തിപ്പടിയിൽ പെൺകുട്ടി മരിച്ചത് കാപ്പിയുണ്ടാക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്കു തീ പടർന്ന്: അലറി വിളിച്ചിട്ടും വീടിന്റെ അടുക്കളയിൽ നിന്നുള്ള നിലവിളി പുറത്തെത്തിയില്ല; ഞെട്ടൽ മാറാതെ നാട്ടുകാർ

കളത്തിപ്പടിയിൽ പെൺകുട്ടി മരിച്ചത് കാപ്പിയുണ്ടാക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്കു തീ പടർന്ന്: അലറി വിളിച്ചിട്ടും വീടിന്റെ അടുക്കളയിൽ നിന്നുള്ള നിലവിളി പുറത്തെത്തിയില്ല; ഞെട്ടൽ മാറാതെ നാട്ടുകാർ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കളത്തിപ്പടിയിൽ പെൺകുട്ടി പൊള്ളലേറ്റു മരിച്ചത് അടുക്കളയിലെ ഗ്യാസ് അടുപ്പിൽ കാപ്പി തിളപ്പിക്കുന്നതിനിടെ തീ ശരീരത്തിലേയ്ക്ക് ആളിപ്പടർന്നെന്നു മരണ മൊഴി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കു മുന്നിലാണ് കുട്ടി മൊഴി നൽകിയത്. കുട്ടിയുടെ മരണത്തിൽ ദുരൂഹതയും ഇതോടെ നീങ്ങിയിട്ടുണ്ട്.

കളത്തിപ്പടി ചെമ്പോല കൊച്ചുപറമ്പിൽ ജോസിന്റെയും പരേതയായ ജയമോളുടെയും മകൾ ജീന (അമ്മു 19)യാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിന്റെ അടുക്കളയ്ക്കുള്ളിൽ ഗുരുതരമായി പൊള്ളലേറ്റു കിടന്നത്. വീടിന്റെ അടുക്കളയിൽ കാപ്പി തിളപ്പിയ്ക്കുന്നതിനിടെ ജീനയുടെ വസ്ത്രത്തിലേയ്ക്കു തീ പടർന്നു പിടിക്കുകയായിരുന്നു. തുടർന്നു, തീ ആളിപ്പടരുകയും ചെയ്തു.

വീടിനുള്ളിൽ നിന്നും പെൺകുട്ടിയുടെ നിലവിളി കേട്ട അയൽവാസിയായ സന്തോഷ് ഓടിയെത്തുകയായിരുന്നു. ഈ സമയത്ത് അടുക്കളയിൽ നിന്നും തീ ആളിപ്പടരുന്നത് സന്തോഷ് കണ്ടു. ശരീരമാകെ പൊള്ളലേറ്റ് അലറിക്കരഞ്ഞ് കൊണ്ട് അടുക്കളയിൽ വീണ് കിടക്കുകയായിരുന്നു പെൺകുട്ടി. ഗ്യാസ് അടുപ്പിൽ നിന്നും തീ ആളിപ്പടരുന്നുണ്ടായിരുന്നു. അയൽവാസികൾ ഉടൻതന്നെ വിജയപുരം പഞ്ചായത്ത് അംഗങ്ങളായ മിഥുനെയും രജനി സന്തോഷിനെയും വിവരം അറിയിച്ചു. ഇരുവരും ഉടൻ തന്നെ അഗ്‌നിരക്ഷാസേനയെയയും പൊലീസിനെയും വിവരമറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നിറങ്ങി ഇരുവരും പെൺകുട്ടിയുടെ വീട്ടിലെത്തി. തുടർന്ന് പഞ്ചായത്തംഗം മിഥുൻ പൊൻപള്ളി  പള്ളിയുടെ ആംബുലൻസിൽ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സംഭവം ഉണ്ടാകുമ്പോൾ ഹോട്ടൽ ജീവനക്കാരനായ കുട്ടിയുടെ അച്ഛൻ ജോസും സഹോദരൻ ജിജിനും സഹോദരന്റെ ഭാര്യ ചിന്നുവും വീട്ടിലുണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് ഇവർ മെഡിക്കൽ കൊളേജ് ആശുപത്രിയിൽ എത്തിച്ചേർന്നെങ്കിലും മകളുടെ മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നിന്നും ബന്ധുക്കൾക്ക് വിട്ടു നൽകും.