മുൻ ആഭ്യന്തര മന്ത്രിയുമായി അടക്കം ബന്ധം: ഗുണ്ട അരുൺ ഗോപൻ കഴിയുന്നത് മുൻ കർണ്ണാടക ആഭ്യന്തര മന്ത്രിയുടെ തണലിൽ; ഹണിട്രാപ്പ് കേസിലെ മുഖ്യആസൂത്രകൻ അരുൺ ഗോപന് പൊലീസിലും രാഷ്ട്രീയത്തിലും സംരക്ഷകർ; അരുൺ ഗോപനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയിലെ ഗുണ്ടാ മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാൻ സജീവമായി ര്ംഗത്തിറങ്ങിയ ജില്ലാ പൊലീസിനു വെല്ലുവിളിയായി ഹണിട്രാപ്പ് കേസിലെ മുഖ്യ ആസൂത്രകൻ അരുൺ ഗോപൻ. ഒരു മാസം മുൻപ് അരുൺ ഗോപനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിയ്ക്കുകയും, അരുണിനെ പിടികൂടുന്നതിനായി പരിശോധന ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെയും ഇയാളെപ്പറ്റി കൃത്യമായ സൂചനകളൊന്നും ലഭിച്ചില്ല. രണ്ടു മാസത്തിലേറെയായി ഒളിവിൽ കഴിയുന്ന ഗുണ്ട അരുൺ ഗോപനെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് […]

‘എനിക്ക് നാല് വയസ്സുള്ള കുട്ടിയുണ്ട്, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്താല്‍ കൊറോണ വരും’; ഓഫീസിലെത്തിയ വിദ്യാര്‍ത്ഥിക്ക് നേരെ തട്ടിക്കയറി കാലടിയിലെ വനിതാ കൃഷി ഓഫീസര്‍ ദീദി ബാലചന്ദ്രന്‍; അഹങ്കാരിയായ ദീദിക്കെതിരെ നാട്ടുകാരുടെ വ്യാപക പരാതി

സ്വന്തം ലേഖകന്‍ കാലടി: സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ ഓഫീസിലെത്തിയവരോട് അപമര്യാദയായി പെരുമാറി കാലടി കൃഷി ഓഫീസര്‍ ദീദി ബാലചന്ദ്രന്‍. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്താല്‍ കൊറോണ വരും എന്നാണ്, സര്‍ക്കാര്‍ ശമ്പളം വാങ്ങി ജനസേവനത്തിനിരിക്കുന്ന ഓഫീസര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന മറുപടി. ‘ എനിക്ക് നാല് വയസ്സുള്ള കുട്ടിയുണ്ട്. സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് നല്‍കാത്തതിന് കാരണവും അത് തന്നെ. ഞാന്‍ ഇവിടെ വന്നിരിക്കുന്നത് എന്തിനാണെന്ന് നിങ്ങള്‍ അന്വേഷിക്കേണ്ട കാര്യമില്ല. നിങ്ങള്‍ എവിടെ വേണമെങ്കിലും പരാതി പറഞ്ഞോളൂ. എന്റേത് വാലിഡ് റീസണാണ്. ചെറിയ കുട്ടിയാണ് എനിക്ക്. കൊറോണ വന്നാല്‍ അതിനെ […]

കോവിഡ് കാലത്ത് ഓട്ടോക്കാരന്റെ പകല്‍ക്കൊള്ള ; കോട്ടയം നഗരത്തില്‍ എഴുന്നൂറ് മീറ്ററില്‍ താഴെ മാത്രം യാത്ര ചെയ്ത യാത്രക്കാരനില്‍ നിന്നും വാങ്ങിയത് 40 രൂപ

തേര്‍ഡ് ഐ ന്യൂസ് കോട്ടയം : ജില്ലാ ആശുപത്രി ജംഗ്ഷനില്‍ നിന്നും ശാസ്ത്രീ റോഡിലെ കെ.എസ്.ഇ.ബി ജംഗ്ഷന്‍ വരെ യാത്ര ചെയ്തയാളോട് ഓട്ടോറിക്ഷാ ഡ്രൈവര്‍ വാങ്ങിയത് നാല്‍പത് രൂപ. ഒന്നര കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച തുക 25 രൂപ ആണെന്നിരിക്കെ എഴുന്നൂറ് മീറ്ററില്‍ താഴെ മാത്രം യാത്ര ചെയ്ത യാത്രക്കാരന്‍ 30 രൂപ കൊടുത്തെങ്കിലും നാല്‍പത് രൂപ വേണമെന്ന് പറയുകയും നിര്‍ബന്ധമായും പിടിച്ച് വാങ്ങുകയുമായിരുന്നു. ടൗണില്‍ വന്നിറങ്ങുന്ന സ്ഥലപരിചയമില്ലാത്ത നിരവധി പേരെ ഇത്തരത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ കൊള്ളയടിക്കുന്നത് സ്ഥിരം സംഭവമാണ്. […]

ബിനോയ് കൊടിയേരിയ്‌ക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം; കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ നടത്തിയ ഡിഎന്‍എ പരിശോധനാ ഫലം ഇപ്പോഴും രഹസ്യരേഖ

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കൊടിയേരി ബലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കൊടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി വിചാരണയ്ക്ക് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. എന്നാല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് യുവതി. 21നു വിചാരണ ആരംഭിക്കാനിരിക്കെയാണ് താന്‍ ദുബായിലാണെന്നും നടപടികള്‍ 3 ആഴ്ച മാറ്റിവയ്ക്കണമെന്നും അഭ്യര്‍ത്ഥിച്ച് ബിനോയ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 15നാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗിക പീഡനം, വഞ്ചന, അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയടക്കമുള്ള ആരോപണങ്ങളാണു കുറ്റപത്രത്തിലുള്ളത്. വിചാരണ മാറ്റിവയ്ക്കണമെന്ന ബിനോയ് കോടിയേരിയുടെ അപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി രംഗത്ത് വന്നിരുന്നു. […]

വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളായപ്പോള്‍ ഭാര്യയ്ക്ക് ഉയരം കുറവെന്ന് പരാതി; മുത്തലാഖ് ചൊല്ലാന്‍ തീരുമാനിച്ച ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ ഷഫീനയും രണ്ട് മക്കളും നടത്തിവരുന്ന കുത്തിയിരുപ്പ് സമരം മൂന്നാം ദിവസത്തിലേക്ക്; നിരോധിച്ചിട്ടില്ലെങ്കിലും നിയമപരമല്ലാത്ത മുത്തലാഖ് ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍..!

സ്വന്തം ലേഖകന്‍ നാദാപുരം: മുത്തലാഖ് ചൊല്ലാനുള്ള ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും തീരുമാനത്തിനെതിരെ കോഴിക്കോട് നാദാപുരം വാണിമേല്‍ സ്വദേശിനി ഷഫീനയാണ് ഭര്‍ത്താവ് കിഴക്കെപറമ്പത്ത് ഷാഫിയുടെ വീട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഇവരുടെ മക്കളായ സിയഫാത്തി, മുഹമ്മദ് ഷീനാസ് എന്നിവരും മാതാവിനൊപ്പം കുത്തിയിരിപ്പ് സമരത്തിലുണ്ട്. 2010 ഏപ്രില്‍ മാസത്തിലാണ് ഷഫീനയും ഷാഫിയും വിവാഹിതരായത്. വര്‍ഷങ്ങളായി ഒമാനില്‍ ജോലി ചെയ്യുന്ന ഷാഫി ഭാര്യയെയും മക്കളെയും വിദേശത്തേക്ക് കൊണ്ട് പോയിരുന്നു. പിന്നീട് കുടുംബത്തെ നാട്ടിലേക്ക് തിരികെ അയക്കുകയും ഭാര്യയോടും മക്കളോടും ഭാര്യയുടെ വാണിമേലിലുള്ള സ്വന്തം വീട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതിന്‌ശേഷം ഇരുവരും […]

മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതിനു പിടിയിലായ പ്രതി പൊലീസ് സ്റ്റേഷൻ അടിച്ചു തകർത്തു: സ്റ്റേഷനുള്ളിൽ അക്രമം നടത്തിയത് വധശ്രമം അടക്കം നിരവധി ക്രിമിനൽക്കേസുകളിലെ പ്രതി

ക്രൈം ഡെസ്‌ക് കോട്ടയം: നഗരമധ്യത്തിലെ സ്ഥാപനത്തിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതിനു പിടികൂടിയ പ്രതി പൊലീസ് സ്റ്റേഷൻ അടിച്ചു തകർത്തു. വധശ്രമം അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവാണ് പൊലീസ് സ്റ്റേഷനുള്ളിൽ അക്രമം നടത്തുകയും സ്റ്റേഷൻ അടിച്ചു തകർക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കൈതമലത്താഴത്ത് ബിലാലി(24)നെ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ ഒരു സ്ഥാപനത്തിനു മുന്നിൽ ഒരു സംഘം മദ്യപിച്ചു ബഹളം വയ്ക്കുന്നതായി […]

നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരായ വിചാരണ പുനഃരാരംഭിക്കുന്നു; കുറ്റാരോപണങ്ങളില്‍ മാറ്റം വരുത്താന്‍ കോടതിയുടെ അനുവാദം

സ്വന്തം ലേഖകന്‍ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പുനഃരാരംഭിക്കുന്നു. ഈ മാസം 21ന് കേസില്‍ രഹസ്യ വിചാരണ വീണ്ടും ആരംഭിക്കും. കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിനെയാണ് 21ന് വിസ്തരികരിക്കുന്നത്. വിചാരണക്കോടതിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചത് കാരണം വിചാരണ തടസ്സപ്പെട്ടിരുന്നു. കേസില്‍ പൊലീസ് അറസ്റ്റുചെയ്ത പ്രതികള്‍ ജയിലില്‍ നിന്നും തന്നെ ഭീഷിണിപ്പെടുത്തിയതായുള്ള ദിലീപിന്റെ ആരോപണം വിചാരണ കോടതി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രൊസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി അനുമതി നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് പുതിയ പ്രോസിക്യൂട്ടറെ […]

തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബാത്ത്‌റൂമിൽ മരിച്ചത് സ്വവർഗപ്രണയത്തെ തുടർന്ന്: ആൺകുട്ടികളുമായി അടുക്കാൻ അനുവദിക്കാതെ 24 കാരിയായ യുവതി സമ്മർദത്തിലാക്കി; പെൺകുട്ടിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം യുവതിയെ കുടുക്കി

തേർഡ് ഐ ക്രൈം തൃശൂർ: തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീടിന്റെ ബാത്ത്‌റൂമിൽ തൂങ്ങി മരിച്ച സംഭവത്തിൽ നിർണ്ണായകമായ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ബാത്ത് റൂമിൽ തൂങ്ങി മരിച്ചത് സ്വവർഗ പ്രണയിനിയുടെ സമ്മർദത്തെ തുടർന്നാണ് എന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന വനിതാ സുഹൃത്തിനെ പിടികൂടി മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് ഇതു സംബന്ധിച്ചുള്ള വിവരം പുറത്തായത്്. കഴിഞ്ഞ ദിവസമാണ് പതിനാലുകാരിയായ പെൺകുട്ടിയെ വീടിന്റെ ബാത്ത് റൂമിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വരന്തരപ്പിള്ളി ചക്കുങ്ങൽ വീട്ടിൽ അഭിരാമിയാണ് (24) അറസ്റ്റിലായത്. യുവതിക്കെതിരെ പോക്‌സോ കേസും ആത്മഹത്യ […]

സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥിനികളുടെ മുൻപിൽ നഗ്നതാ പ്രദർശനം ; പ്രദർശനം കഴിഞ്ഞാൽ ഹെൽമറ്റും ധരിച്ച് സ്ഥലം വിടും : പിടിക്കപ്പെടാതിരിക്കാൻ വാഹനം ഒ.എൽ.എക്‌സ് വഴി വിൽപ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ നഗരൂർ: സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥിനികൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം നടത്തിയിരുന്ന ആൾ പൊലീസ് പിടിയിൽ. സംഭവത്തിൽ ഒരു വർഷത്തിന് ശേഷമാണ് പ്രതി പൊലീസ് പിടിയിലായത്. വെമ്പായം കൊഞ്ചിറ നരിക്കൽ ജംഗ്ഷന് സമീപം തോട്ടിങ്കരവീട്ടിൽ താമസിക്കുന്ന ബാലകൃഷ്ണന്റെ മകൻ ഗോപകുമാർ (37) ആണ്വ പൊലീസ് പിടിയിലായത്. വഞ്ചിയൂർ, പട്ടള പുതിയതടം, രാലൂർക്കാവ് തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞവർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആയിരുന്നു സംഭവം. വിദ്യാർത്ഥിനികൾ എത്തുന്ന വഴിയിൽ ഫോൺ ചെയ്യാനെന്ന വ്യാജേന നിന്ന് കുട്ടികൾ അടുത്തെത്തുമ്പോൾ നഗ്‌നതാ പ്രദർശനം നടത്തുന്നതായിരുന്നു […]

നിരന്തരം യുവതിയ്ക്ക് അശ്ലീല സന്ദേശം: നടൻ മുരളി മോഹൻ വെട്ടിൽ; വെട്ടിലായത് യുവതിയ്ക്ക് അയച്ച വാട്‌സ്അപ്പ് അശ്ലീല സന്ദേശങ്ങൾ പുറത്തായതോടെ

സിനിമാ ഡെസ്‌ക് കൊച്ചി: മലയാള സിനിമയിലെ മീടു വിവാദങ്ങൾ അടക്കം സജീവമായി നിൽക്കുന്ന കാലത്ത് വിവാദത്തിൽ കുടുങ്ങി സിനിമാ സീരിയൽ താരം. സിനിമകളിലും സീരിയലുകളിലും സജീവമായ താരം മുരളി മോഹനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ അശ്ലീല സന്ദേശം അയച്ച് കുടുക്കിലായിരിക്കുന്നത്. മുരളി മോഹന്റെത് എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും വന്ന സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചാണ് യുവ എഴുത്തുകാരിയായ അശ്വതി ആരോപണവുമായി രംഗത്ത് വന്നത്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി,. ഇതിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി നടൻ രംഗത്തെത്തി. യുവതിയോട് വാട്‌സാപ്പിൽ വരാൻ ആവശ്യപ്പെട്ട് […]