മിസ് കേരള അടക്കം മൂന്ന് പേര്‍ മരിച്ച കേസ്;  ഹോട്ടലിലെ നിര്‍ണായക ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിവിആര്‍ ഹോട്ടല്‍ ഉടമ പൊലീസിന് കൈമാറി;  ഒരെണ്ണം കൂടിയുണ്ടെന്ന് പൊലീസ്

മിസ് കേരള അടക്കം മൂന്ന് പേര്‍ മരിച്ച കേസ്; ഹോട്ടലിലെ നിര്‍ണായക ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിവിആര്‍ ഹോട്ടല്‍ ഉടമ പൊലീസിന് കൈമാറി; ഒരെണ്ണം കൂടിയുണ്ടെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: മിസ് കേരള അടക്കം മൂന്ന് പേര്‍ മരിച്ച കേസില്‍ ഡിജെ പാര്‍ട്ടി നടന്ന നമ്ബര്‍ 18 ഹോട്ടലിലെ നിര്‍ണായക ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിവിആര്‍ ഹോട്ടല്‍ ഉടമ റോയി വയലാട്ട് പൊലീസിന് കൈമാറി.

രാവിലെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴാണ് കൈമാറിയത്. ഒരു ഡിവിആര്‍ കൂടി ലഭിക്കാന്‍ ഉണ്ടന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 10.30 നാണ് ചോദ്യം ചെയ്യലിന് ഹാജരായത്. അസിസ്റ്റന്‍്റ് കമ്മീഷണര്‍ നിസാമുദ്ദീന്‍്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. റോയി നശിപ്പിച്ചെന്ന് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയ രണ്ട് ഡിവിആറുകളില്‍ ഒരെണ്ണം പൊലീസിന് കൈമാറിയതായി എസിപി അറിയിച്ചു.

ജീവനക്കാരുടെ മൊഴി പ്രകാരം ഹാര്‍ഡ് ഡിസ്‌ക്കുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ റോയി ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇന്നലെ നിയമപരമായി നോട്ടീസ് നല്‍കി വിളിപ്പിക്കുകയായിരുന്നു.

ഡിവിആറുമായി ഹാജരാകണം എന്നാവശ്യപ്പെട്ട് ക്രിമിനല്‍ നടപടി ചട്ടം 91 പ്രകാരമാണ് നോട്ടിസ് നല്‍കിയത്. അപകടത്തില്‍ മരിച്ച

മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സി കബീറിന്‍റെ അച്ഛന്‍ അബ്ദുല്‍ കബീറു൦ ബന്ധുക്കളു൦ കൊച്ചിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടു. പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമേ പ്രതികരിക്കുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.