play-sharp-fill
നഗരത്തില്‍ ഇടിയോടിടി ; അമിതവേഗത്തിലെത്തിയ ബസ്‌ 13 വാഹനങ്ങളില്‍ ഇടിച്ചു; മൂന്നു കാര്‍ പൂര്‍ണമായി തകര്‍ന്നു; നിരവധി പേർക്ക് പരിക്ക്

നഗരത്തില്‍ ഇടിയോടിടി ; അമിതവേഗത്തിലെത്തിയ ബസ്‌ 13 വാഹനങ്ങളില്‍ ഇടിച്ചു; മൂന്നു കാര്‍ പൂര്‍ണമായി തകര്‍ന്നു; നിരവധി പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കൊച്ചി: നഗരത്തില്‍ അമിതവേഗത്തിലെത്തിയ സ്വകാര്യബസ്‌ 13 വാഹനങ്ങളില്‍ ഇടിച്ച്‌ ഏഴുപേര്‍ക്ക്‌ പരിക്കേറ്റു.

മൂന്നു കാര്‍ പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ബസിന്റെ ഡ്രൈവര്‍ ഇരുമ്ബനം സ്വദേശി രമേശനെ (58) എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്‌തു ജാമ്യത്തില്‍ വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കള്‍ രാവിലെ പത്തോടെ ഫോര്‍ഷോര്‍ റോഡില്‍ ഫൈന്‍ ആര്‍ട്‌സ്‌ ഹാളിനു സമീപമായിരുന്നു അപകടം. ഇടക്കൊച്ചിയില്‍ നിന്ന്‌ കാക്കനാട്ടേക്ക്‌ പോവുകയായിരുന്ന ‘മരിയ’ ബസാണ്‌ അപകടമുണ്ടാക്കിയത്‌. അമിതവേഗത്തിലായിരുന്ന ബസ്‌ മറികടക്കാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട്‌ മുന്നിലുണ്ടായിരുന്ന ബസില്‍ ഇടിച്ചു.

തുടര്‍ന്ന്‌ രണ്ട്‌ ഓട്ടോറിക്ഷകള്‍, പിക്കപ്‌ വാന്‍, ബൈക്ക്‌, ഏഴു കാറുകള്‍ എന്നിവയില്‍ ഇടിച്ചശേഷം മരത്തില്‍ ഇടിച്ചാണ്‌ നിന്നത്‌. ഫോര്‍ഷോര്‍ റോഡിലേക്ക്‌ കയറിയപ്പോള്‍ മുതല്‍ അമിതവേഗത്തിലായിരുന്നു ബസ്‌.

ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ഓട്ടോറിക്ഷകളില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. യാത്രക്കാരിയുടെ കാല്‍വിരല്‍ ഒടിഞ്ഞു. മറ്റ്‌ വാഹനങ്ങളിലുണ്ടായിരുന്ന നാലുപേര്‍ക്കും പരിക്കുണ്ട്‌.

ബസിന്റെ ബ്രേക്ക് പെഡല്‍ തകര്‍ന്നിരുന്നതായി ആര്‍ടിഒയുടെ പരിശോധനയില്‍ കണ്ടെത്തി. അപകടകാരണം പരിശോധിച്ച്‌ തുടര്‍നടപടി സ്വീകരിക്കുമെന്ന്‌ ആര്‍ടിഒ പറഞ്ഞു.