ഭാര്യാ സഹോദരന്‍റെ ഭാര്യയുമായി സല്ലാപം:  ചുംബന ദൃശ്യം സോഷ്യല്‍ മീഡിയയില്‍  വൈറലായതിനെ തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍

ഭാര്യാ സഹോദരന്‍റെ ഭാര്യയുമായി സല്ലാപം: ചുംബന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍

സ്വന്തം ലേഖകൻ

ചെന്നൈ: ഭാര്യാ സഹോദരന്‍റെ ഭാര്യയുമായുള്ള ചുംബന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍.

തമിഴ്നാട്ടിലെ കോയമ്ബത്തൂരില്‍ നടന്ന സംഭവത്തില്‍ പോലീസ് കോണ്‍സ്റ്റബിളായ വി.ബാലാജിയെ(29) ആണ് കോയമ്ബത്തൂര്‍ ഡിസിപി മുരളീധരന്‍ സസ്പെന്‍ഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടല്ലൂര്‍ സ്വദേശിയും ഭാര്യയും രണ്ടു മക്കളുമുള്ള ബാലാജി സര്‍ക്കാര്‍ വക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചുവന്നത്. ഭാര്യയുടെ സഹോദരന്‍റെ ഭാര്യയാണ് ഇയാളെ പാര്‍ക്കില്‍വെച്ച്‌ ചുംബിച്ചത്.

ഈ സമയത്ത് ഇയാള്‍ പോലീസ് യൂണിഫോമിലായിരുന്നു. ഈ സമയം സമീപത്ത് ഉണ്ടായിരുന്ന ആരോ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചുംബനദൃശ്യം പകര്‍ത്തുകയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.

തുടര്‍ന്ന് സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ നടപടി സ്വീകരിക്കാന്‍ കമ്മീഷണര്‍ ഡിസിപിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ബാലാജിയെ സസ്‌പെന്‍ഡ് ചെയ്തത്.

ചുംബന ദൃശ്യം പകര്‍ത്തിയ ആള്‍ ഇത് കോയമ്ബത്തൂര്‍ കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കിയിട്ടുണ്ട്.