
സ്വന്തം ലേഖിക
കോതമംഗലം: ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച അതിഥി തൊഴിലാളി പിടിയിൽ.
അസം സ്വദേശി മുഹമ്മദ് ഇര്‍ഷാദ് (21) നെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 27 ന് രാത്രി പോത്താനിക്കാട് മൈലൂരിലാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈലൂര്‍ വച്ച് ഓട്ടോ ചാര്‍ജിനെക്കുറിച്ച് ഇയാള്‍ ഡ്രൈവറായ ആലിയാരുമായി തര്‍ക്കിക്കുകയും തുടര്‍ന്ന് അലിയാരെ ഇടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
മൈലൂരുള്ള ഒരു ഫാമിലെ ജീവനക്കാരനാണ് ഇയാള്‍.മൂന്നു വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ജിയോ മാത്യു, എന്‍.ബി ശശി, സി.പി.ഒമാരായ ബോബി എബ്രഹാം, എം.കെ ഫൈസല്‍ എന്നിവരാണുണ്ടായിരുന്നത്.







