പടക്കശാലയില്‍ പൊട്ടിത്തെറി; മൂന്ന് മരണം; ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

സ്വന്തം ലേഖിക ചെന്നൈ: ചെന്നൈ വിരുദനഗര്‍ ഓടിപ്പട്ടിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. പടക്ക നിര്‍മാണശാലയുടെ ഉടമ കറുപ്പു സാമി, ജീവനക്കാരായ സെന്തില്‍ കുമാര്‍,കാശി എന്നിവരാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഇവരെ ഓടിപ്പട്ടി സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. രാസവസ്തുക്കള്‍ കലര്‍ത്തുന്ന മുറിയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തില്‍ പടക്കശാലയുടെ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. പൊലീസെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ രണ്ടാം തവണയാണ് വിരുദനഗറില്‍ സ്ഫോടനം ഉണ്ടാവുന്നത്. പുതുവര്‍ഷ ദിനത്തില്‍ നടന്ന […]

മോൻസൻ മാവുങ്കൽ കേസ്; ഐജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ പുനപരിശോധിക്കുന്നു; പ്രതി ചേര്‍ക്കാന്‍ വേണ്ട തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

സ്വന്തം ലേഖിക തിരുവനന്തപുരം: മോൻസൻ മാവുങ്കൽ കേസിൽ ഐജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ സര്‍ക്കാര്‍ പുനപരിശോധിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി തല സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മോന്‍സന്‍ മാവുങ്കലിനെ സഹായിച്ചതിനാണ് ഐജിയെ സസ്പെന്‍ഡ് ചെയ്തത്. ഐജി ലക്ഷ്മണയെ ഇതേ വരെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടില്ല. ലക്ഷ്മണയെ പ്രതി ചേര്‍ക്കാന്‍ വേണ്ട തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈബ്രാഞ്ച് സര്‍ക്കാരിന് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ പുന: പരിശോധിക്കുന്നത്. 2021 നവംബര്‍ 10 നാണ് ഐജിയെ സസ്പെന്‍ഡ് ചെയ്തത്. ഐജിയുടെ […]

കുറുവാസംഘമെന്ന ഭീതി ഒഴിയുന്നു; കുറുവാ സംഘത്തിൻ്റെ പേരില്‍ പരിഭ്രാന്തി പരത്തിയത് നാട്ടുകാര്‍ തന്നെ; ചേര്‍ത്തലയില്‍ മൂവര്‍ സംഘം പിടിയില്‍

സ്വന്തം ലേഖിക ആലപ്പുഴ: സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയ കുറുവാസംഘത്തിൻ്റെ ഭീതി ഒഴിയുന്നു. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ ആലപ്പുഴ ചേര്‍ത്തലയില്‍ കുറുവാ സംഘത്തിൻ്റെ പേരില്‍ പരിഭ്രാന്തി പരത്തിയത് നാട്ടുകാര്‍ തന്നെയെന്ന് തെളിഞ്ഞു. കുറുവ സംഘമെന്ന പേരില്‍ നവമാധ്യമങ്ങളില്‍ വൈറലായ മോഷണ സംഘത്തെ മാരാരിക്കുളം പോലീസ് പിടികൂടി. എസ്‌എല്‍ പുരം സ്വദേശി ദീപു, കഞ്ഞിക്കുഴി സ്വദേശി അരുണ്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മൂന്നാമന് 16 വയസ്സ് മാത്രമാണ് പ്രായം. സമൂഹമാധ്യമങ്ങളില്‍ ഇവരുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ നാട്ടുകാര്‍ ഭീതിയിലായിരുന്നു. തമിഴ്നാട്ടിലെ കുപ്രസിദ്ധ കവര്‍ച്ചാ സംഘമായ […]

സ്ത്രീകളെ കാണിച്ച്‌ വിവാഹത്തട്ടിപ്പ്: അഞ്ചുപേര്‍ അറസ്റ്റില്‍; ഇരകളായത് 50 ഓളം പേര്‍; സിനിമയെ വെല്ലുന്ന തട്ടിപ്പ്

സ്വന്തം ലേഖിക പാലക്കാട്: സ്ത്രീകളെ കാണിച്ച്‌ വിവാഹതട്ടിപ്പ് നടത്തിയ കേസിൽ അഞ്ചുപേര്‍ അറസ്റ്റില്‍. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ തൃശൂര്‍ സ്വദേശി സുനില്‍ പാലക്കാട് കേരളശേരി സ്വദേശി കാര്‍ത്തികേയന്‍ എന്നിവര്‍ക്കൊപ്പം പാലക്കാട് സ്വദേശികളായ സജിത, ദേവി ,സഹീദ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സേലം സ്വദേശിയുടെ പരാതിയില്‍ കൊഴിഞ്ഞാമ്പാറ പൊലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ പന്ത്രണ്ടിനാണ് സിനിമാ കഥയെ വെല്ലുന്ന തട്ടിപ്പുണ്ടായത്. തമിഴ്നാട്ടില്‍ വിവാഹപ്പരസ്യം നല്‍കിയിരുന്ന സേലം സ്വദേശി മണികണ്ഠനെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. മണികണ്ഠനെ ഗോപാലപുരം അതിര്‍ത്തിയിലെ ക്ഷേത്രത്തിലെത്തിച്ച്‌ സജിതയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. വധുവിന്റെ അമ്മയ്ക്ക് […]

ഓട്ടോറിക്ഷ അടിച്ചു തകര്‍ത്തു, വലിച്ചുപുറത്തിട്ട് ചവിട്ടാന്‍ ശ്രമിച്ചു; ഡ്രൈവര്‍ക്കു നേരെ കാട്ടാനയുടെ ആക്രമണം; രക്ഷപ്പെട്ടത് അത്ഭുതകരമായി

സ്വന്തം ലേഖിക ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഓട്ടോഡ്രൈവര്‍. മൂന്നാര്‍ ടൗണിലെ ഓട്ടോ ഡ്രൈവറും കുറ്റിയാര്‍ വാലിയില്‍ താമസക്കാരനുമായ ആന്റണി റിച്ചാര്‍ഡ് (29) ആണ് ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഒമ്പതിന് കുറ്റിയാര്‍ വാലി റൂട്ടില്‍ വേല്‍മുടി ബംഗ്ലാവിനു സമീപമായിരുന്നു ആക്രമണം. ഓട്ടോയില്‍ തനിച്ച്‌ വീട്ടിലേക്കു പോകുകയായിരുന്നു. പാതയോരത്ത് മറഞ്ഞുനിന്ന ഒറ്റയാന്‍ റിച്ചാര്‍ഡിന്റെ മുന്നില്‍ പോയ ജീപ്പിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ വേഗം കൂട്ടിയതിനാല്‍ രക്ഷപ്പെട്ടു. ഇതോടെ പിന്നില്‍ വന്ന ഓട്ടോ തകര്‍ക്കുകയായിരുന്നു. ആനയുടെ കണ്ണില്‍പെടാതെ റിച്ചാര്‍ഡ് […]

വിവാഹ വാഗ്ദാനം നല്‍കി പീഡനം; പഞ്ചായത്ത് ജീവനക്കാരന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കുമ്പള: വിവാഹ വാഗ്ദാനം നല്‍കി 24കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പഞ്ചായത്ത് ജീവനക്കാരനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്‍ ഹൊസങ്കടി മിയാപ്പദവിലെ അഭിജിത്തിനെയാണ് (28) പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. പ്രമോദ് അറസ്റ്റ് ചെയ്തത്. മാതാവിന് സര്‍ക്കാര്‍ അനുവദിച്ച വീടിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസിലെത്തിയ യുവതിയെ പ്രണയം നടിച്ച്‌ വശപ്പെടുത്തിയെന്നും വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നുമാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഒഴുക്കി കളഞ്ഞത് ബീച്ചിലെ റിസോര്‍ട്ടിലേക്ക് കൊണ്ടു പോയ മദ്യം; വെള്ളാറിലെ ഔട്ട്ലെറ്റില്‍ നിന്നും ബില്‍ വാങ്ങിയത് മദ്യം ഒഴിച്ചു കളഞ്ഞ ശേഷം; പൊലീസ് തടഞ്ഞത് നാലു വര്‍ഷമായി കോവളത്തുള്ള ‘സ്വദേശി’യുടെ വാഹനത്തില്‍ മദ്യം ഉണ്ടെന്ന തിരിച്ചറിവില്‍; കോവളത്തെ ഗ്രേഡ് എസ്ഐ ഷാജി നിരപരാധിയോ? കോവളത്തെ ബീച്ച് കേന്ദ്രീകരിച്ചും അന്വേഷണം

സ്വന്തം ലേഖിക തിരുവനന്തപുരം: കോവളത്ത് വിദേശി പൊലീസ് പരിശോധനയിൽ മദ്യം ഒഴുക്കി കളഞ്ഞ സംഭവത്തിൽ ഗ്രേഡ് എസ്ഐ ടി സി ഷാജിയെ കുറ്റവിമുക്തനാക്കാനാണ് സാധ്യത. ബീച്ച്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലേക്ക് കൊണ്ടു പോയ മദ്യമായതു കൊണ്ടാണ് വിദേശി മദ്യം ഒഴുക്കി കളഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. നാല് കൊല്ലമായി കോവളത്ത് സ്ഥിരതാമസമായ ആളെ വിദേശിയായി കാണുന്നത് ശരിയല്ലെന്നും പൊലീസ് വിശദീകരിക്കുന്നു. കോവളത്തെ മദ്യമാഫിയയ്‌ക്കെതിരെ അന്വേഷണം നീളാനും സാധ്യതയുണ്ട്. ബീച്ചിലെ ഈ റിസോര്‍ട്ടിലേക്ക് അന്വേഷണം നീളും. ഒരു സ്‌കൂട്ടറിലായിരുന്നു മദ്യകുപ്പിയുമായുള്ള യാത്ര. ഈ സ്‌കൂട്ടര്‍ കോവളത്തെ റിസോര്‍ട്ട് […]

റോഡിലൂടെ നടന്നുപോയ യുവതിയെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്‌ത സംഭവം; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട : പുതുവർഷ ദിനത്തിൽ റോഡിലൂടെ നടന്നുപോയ യുവതിയെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്‌ത കേസില്‍ ഒരാളെ ഏനാത്ത്‌ പൊലീസ്‌ അറസ്റ്റ് ചെയ്‌തു. കേസിലെ രണ്ടാം പ്രതി പെരുംതോയിക്കല്‍ താന്നിവിള വീട്ടില്‍ കണ്ണന്‍ എന്ന്‌ വിളിക്കുന്ന മിഥുന്‍ രാജേഷ്(20) ആണ് പിടിയിലായത്. ഒന്നാം പ്രതിക്കായി അന്വേഷണം നടക്കുകയാണ്. ജനുവരി ഒന്നിന്‌ ഏഴംകുളം കല്ലേത്ത് ഭാഗത്തായിരുന്നു സംഭവം. കൂട്ടുകാരിക്കൊപ്പം നടന്നുപോകുമ്പോൾ സ്‌കൂട്ടറിലെത്തിയ പ്രതികള്‍ പട്ടാഴി സ്വദേശിനിയെ തടഞ്ഞുനിര്‍ത്തി, മാസ്‌ക്‌ മാറ്റാനും പേരുപറയാനും ആവശ്യപ്പെട്ടു. തുടർന്ന് കൈയേറ്റം ചെയ്യുകയായിരുന്നു.തടയാന്‍ ശ്രമിച്ച കൂട്ടുകാരിയെ തള്ളിമാറ്റി. സംഭവമറിഞ്ഞ് […]

വാളയാറില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന 67,000 രൂപ കൈക്കൂലി പണം പിടിച്ചു; പണത്തിനു പുറമേ പഴങ്ങളും പച്ചക്കറികളും ; അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

സ്വന്തം ലേഖകൻ പാലക്കാട്: വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 67,000 രൂപ പിടികൂടി. ചൊവ്വാഴ്‌ച പുലർച്ച രണ്ടു മണിയോടെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്. തിങ്കൾ രാത്രി എട്ടു മുതൽ പുലർച്ചെ രണ്ട് വരെ മാത്രം 67,000 രൂപ കൈക്കൂലിയായി കൈപറ്റിയെന്ന് വിജിലൻസ് സംഘം വൃക്തമാക്കി. പാലക്കാട് നിന്നുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്. ലോറിക്കാരുടെ വേഷത്തിലാണ് വിജിലൻസ് സംഘം പരിശോധനയ്ക്ക് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വിജിലൻസ് ശിപാർശ ചെയ്‌തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ ബിനോയ്, […]

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച്‌ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടകാരണം അമിതവേഗമെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖിക തിരുവനന്തപുരം: പേരൂര്‍ക്കട വഴയിലയ്ക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച്‌ ബൈക്ക് യാത്രക്കാരായ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബിനീഷ്, സ്റ്റെഫിന്‍, മുല്ലപ്പന്‍ എന്നിവരാണ് മരിച്ചത്. മൂവരും ഒരു ബൈക്കില്‍ സഞ്ചരിക്കവെ അപകടത്തില്‍പ്പെടുകയായിരുന്നു. മൂന്നു പേര്‍ക്കും പതിനാറ് വയസ് മാത്രമാണ് പ്രായം. അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടന്‍ തന്നെ മൂവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വഴയില പെട്രോള്‍ പമ്പിന് സമീപമുള്ള വളവില്‍ വച്ച്‌ അമിതവേഗതയില്‍ വന്ന ബൈക്ക് മരത്തില്‍ ഇടിച്ചു […]