Spread the love

സ്വന്തം ലേഖകൻ
കണ്ണൂര്‍: മോഷ്ടിച്ച മുതലുകള്‍ തിരിച്ചു നല്‍കി മാപ്പ് പറഞ്ഞു. ഒടുവിൽ പൊലീസിന്റെ കണ്ണിൽപെടാതെ മുങ്ങിനടന്ന പ്രതി പിടിയിൽ.

video
play-sharp-fill

മുല്ലക്കൊടി അരിമ്പ്രയിലെ മൂര്‍ഷിദിനെ (35)യാണ് പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്. മറ്റൊരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.

മോഷണമുതലുകള്‍ തിരിച്ചു നല്‍കി പൊലീസിന് പിടി കൊടുക്കാതെ നടന്നിരുന്ന പ്രതിയെ കഴിഞ്ഞ ഡിസംബര്‍ മൂന്നിന് മണല്‍ കടത്ത് കേസില്‍ പയ്യന്നൂര്‍ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ഇന്നലെ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് പരിയാരം പൊലീസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നിറങ്ങിയ ഉടന്‍ വീണ്ടും അറസ്റ്റു രേഖപെടുത്തിയത്.

കഴിഞ്ഞ നവംബര്‍ രണ്ടിന് പരിയാരം ഗ്രാമ പഞ്ചായത്തംഗം അഷ്‌റഫ് കൊട്ടോലയുടെ വീട്ടില്‍ 1,91,500 രൂപയും നാലര പവന്‍ സ്വര്‍ണാഭരണങ്ങളും 630 ഗ്രാം സ്വര്‍ണത്തരികളും മൂന്ന് കവറുകളിലാക്കി ഉപേക്ഷിക്കുകയും ഇതിനോടൊപ്പം മാപ്പപേക്ഷ നല്‍കുകയുമായിരുന്നു.

മാസങ്ങളായി അരിപ്പാമ്പ്ര പ്രദേശത്ത് മോഷണം നടത്തിവന്നിരുന്ന ഇയാള്‍ ഒക്ടോബര്‍ ഒന്നിനാണ് ഒരു മോഷണ ശ്രമത്തിനിടയില്‍ സി.സി ടി.വി ക്യാമറയില്‍ കുടുങ്ങിയത്.

നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു ചോദ്യം ചെയ്തുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. പരിയാരം പൊലിസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച മൂര്‍ഷിദിനെയും കൊണ്ടു തെളിവെടുപ്പ് നടത്തി. ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.