കാണാതായ പത്താം ക്ലാസുകാരി പെരിയാറില്‍ മരിച്ച നിലയില്‍; സംഭവത്തിൽ ദുരൂഹത
സ്വന്തം ലേഖിക
കൊച്ചി: ആലുവയില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
അടുവാതുരുത്ത് ആലുങ്കല്‍പറമ്പില്‍ രാജേഷിന്റെ മകള്‍ നന്ദനയുടെ മൃതദേഹമാണ് യുസി കോളേജിനടുത്ത തടിക്കടവ് പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടപ്പുറം കെഇഎംഎച്ച് സ്‌കൂളിലെ വി്ദ്യാര്‍ത്ഥിയാണ് നന്ദന. ബുധനാഴ്‌ച്ച സ്‌കൂളിലേക്ക് പോയ നന്ദനയെ പിന്നീട് കാണാതാകുകയായിരുന്നു.
നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി പെരിയാറിന്റെ തീരത്തേയ്‌ക്ക് നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
ഉച്ചയ്‌ക്ക് രണ്ടരയോടെ പെരിയാറിന്റെ തീരത്ത് കണ്ടതായി ചില നാട്ടുകാരും മൊഴി നല്‍കി. പിന്നാലെ പുഴയുടെ തീരത്ത് സ്‌കൂള്‍ ബാഗും കണ്ടെത്തി.
ഇതോടെയാണ് പെരിയാറില്‍ അഗ്നിരക്ഷാ സേനയും പോലീസും പരിശോധന നടത്തിയത്.
തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.