play-sharp-fill
വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്ത്; കോട്ടയം സ്വദേശി ഉൾപ്പെടെ അഞ്ചം​ഗ സംഘം പൊലീസ് പിടിയിൽ

വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്ത്; കോട്ടയം സ്വദേശി ഉൾപ്പെടെ അഞ്ചം​ഗ സംഘം പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ
കൊച്ചി: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിച്ച അഞ്ചം​ഗ സംഘം പൊലീസ് പിടിയിൽ.

ന​ഗരത്തിലെ ഹോട്ടലുകളിൽ മുറിയെടുത്താണ് മയക്കുമരുന്നു വ്യാപാരം നടത്തിയിരുന്നത്.

കോട്ടയം വടവാതൂർ കണിയാംപറമ്പിൽ അലൻ മാത്യു വർ​ഗീസ് (24), കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശികളായ അയ്യരകത്ത് പുതിയപുരയിൽ മുഹമ്മദ് ഫാഹീം (25), വരമ്പുമുറിയന് ചാപ്പയിൽ ഷബീർ അബ്ദുൾ റഹ്മാന് (39), തളിപ്പറമ്പ് തൈമുറ്റത്ത് നവാസ് സിദ്ദിഖ് (31), കണ്ണൂര് ചെറുകുന്ന് അസ്മ മൻസിലിൽ ഇർഷാദ് ഇബ്രാഹിം (22) എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിൽനിന്ന് 24.78 ഗ്രാം എംഡിഎംഎ, 4.67 ഗ്രാം മയക്കുമരുന്ന് ഗുളിക, 7.99 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.

ക്രിസ്മസ്, പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് വില്പ്പനയ്ക്കെത്തിച്ചതാണ് മയക്കുമരുന്ന്. തൃക്കാക്കര ഹെവൻ ഗാർഡൻസിലെ ഓയോ മുറിയിൽ താമസിച്ചായിരുന്നു മയക്കുമരുന്ന് വില്പ്പന. പ്രതികൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംസ്ഥാന തീവ്രവാദവിരുദ്ധ സേന (എടിഎസ്), സിറ്റി ഡാൻസാഫ്, ഷാഡോ പൊലീസ് എന്നിവ ചേർന്നുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തൃക്കാക്കര പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.