
നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവര്‍ത്തക; അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്ന് വനിതാ കമ്മീഷനിലും പൊലീസിലും പരാതി നല്‍കി
സ്വന്തം ലേഖകന്‍
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. വനിത കമ്മീഷനിലും യുവതി പരാതി നല്‍കി. സിനിമ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതി. മരട് പൊലീസിലാണ് പരാതി നല്‍കിയത്. ചട്ടമ്പിയെന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു അധിക്ഷേപമെന്നും പരാതിയില്‍ പറയുന്നു.
ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്പി. ഇന്ന് (സെപ്റ്റംബര്‍ 23) ചിത്രം തിയേറ്ററുകളിലെത്തും. ശ്രീനാഥ് ഭാസിയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചട്ടമ്പിയിലേത്. ചിത്രം സംവിധാനം ചെയ്യുന്നത് അഭിലാഷ് എസ് കുമാറാണ്. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചട്ടമ്പിക്കുണ്ട്. ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ഗ്രേസ് ആന്റണി, മൈഥിലി, ഗുരു സോമസുന്ദരം, ബിനു പപ്പു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group