Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

തിരുവനന്തപുരം: വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. രഘുനാഥപുരം സ്വദേശിനി സതിയെയാണ് ഭര്‍ത്താവ് സന്തോഷ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സതി കാലിന് സ്വാധീനക്കുറവുള്ള വ്യക്തിയാണ്. ഭര്‍ത്താവ് സന്തോഷ് മദ്യപിച്ചെത്തി സതിയുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചപ്പോഴും സന്തോഷ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സന്തോഷിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group