സ്വവര്‍ഗാനുരാഗം മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല; അവര്‍ അക്രമകാരികളാണ്; വീണ്ടും വിവാദ പ്രസ്താവനയുമായി എം.കെ. മുനീര്‍

Spread the love

സ്വന്തം ലേഖകന്‍

കോഴിക്കോട്: സ്വവര്‍ഗാനുരാഗം മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും അവര്‍ അക്രമകാരികളെന്നും മുസ്ലീംലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീര്‍. പേരാമ്പ്രയിലെ ലീഗ് വേദിയിലാണ് മുനീറിന്റെ വിവാദ പ്രസ്താവന.

”എല്‍ജിബിടിക്ക് എതിരെ സംസാരിച്ചാല്‍ അവര്‍ തന്നെ ഭ്രാന്തരാക്കുന്നു. ഇത് പറയുന്നതിന് പുരോഗമനവാദികളായ ചിലര്‍ തന്നെ എതിര്‍ക്കുന്നു. പിന്നോക്കമാക്കുന്നു. ആറാം നൂറ്റാണ്ടിലേതെന്ന് പറയുന്നു. സ്വവര്‍ഗാനുരാഗം മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല. ഹിന്ദുക്കളും കൃസ്ത്യാനികളും സ്വവര്‍ഗാനുരാഗത്തെ എതിര്‍ക്കുന്നവരാണ്. സ്ത്രീകളുടെ പേരു പറഞ്ഞ് പുരുഷ മേധാവിത്വം അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. സ്ത്രീകളുടെ വസ്ത്രം മാറ്റണമെന്നാണ് അവര്‍ പറയുന്നത്. പുരുഷന്‍മാരുടെ വസ്ത്രം മാറ്റണമെന്ന് പറയുന്നില്ല” എന്നെല്ലാമാണ് മുനീര്‍ പ്രസംഗിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതമൂല്യങ്ങളെ തകര്‍ക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടും. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ടു കഴിഞ്ഞാല്‍ നീതി ലഭിക്കുമോയെന്നും അന്ന് ചോദിച്ചിരുന്നു. ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടി മുതിര്‍ന്ന പുരുഷനുമായി ലൈംഗികമായി ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാണെന്ന് കുറച്ചുനാള്‍ മുമ്പ് മുനീര്‍ പറഞ്ഞത് വിവാദമായിരുന്നു.