താല്‍പര്യം ഉള്ളവരെ കണ്ടാല്‍ ആദ്യം വളച്ചെടുക്കും; പിന്നീട് ബ്രാന്‍ഡഡ് ഇന്നര്‍ വെയറുകള്‍ വാങ്ങി നല്‍കും; ഈ ഇന്നര്‍വെയറുകള്‍ ധരിച്ച്‌ മുന്നിലെത്തണമെന്നാണ് ചട്ടം; നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി ചൂഷണം ചെയ്തത് മുപ്പതിലേറെ സ്ത്രീകളെ; ആലപ്പുഴയിലെ സി പി എം നേതാവിനെ കൈവിട്ട് പാര്‍ട്ടിയും…!

സ്വന്തം ലേഖിക ആലപ്പുഴ: സിപിഎം ഏരിയ കമ്മിറ്റിയംഗത്തിനെതിരെ യുവതി പരാതിയുമായി വന്നതോടെ നേതൃത്വവും വെട്ടിലായി. ആരോപണ വിധേയനായ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടിക്കാണ് സാധ്യത. ശനിയാഴ്ച പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും. ജില്ലാ സെക്രട്ടേറിയറ്റ് നടപടി തീരുമാനിച്ച ശേഷം അതു റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക ഏരിയ കമ്മിറ്റി യോഗം വിളിക്കും. നേതാവിന്റെ മൊബൈലില്‍ ഉള്ള 30 സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങളില്‍ ജില്ലയിലെ തന്നെ ചില പ്രാദേശിക നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നേതാവിന്റെ […]

ദേശീയ അന്വേഷണ ഏജന്‍സി തേടിയത് പിഎഫ്‌ഐയുടെ സാമ്പത്തിക സ്രോതസ്സുകൾ; റെയ്ഡ് നടത്തിയത് 56 ഇടങ്ങളില്‍; വിതുരയില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവും സഹോദരനും ജീവനക്കാരനും പിടിയില്‍; കൊച്ചിയില്‍ എടവനക്കാട് സ്വദേശി മുബാറക്ക് കസ്റ്റഡിയില്‍; നേതാക്കളുടെ വീടുകളില്‍ നിന്ന് ആയുധങ്ങളും ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തു

സ്വന്തം ലേഖിക തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സുകളിലേക്ക് ആഴത്തിലിറങ്ങാന്‍ ലക്ഷ്യമിട്ട് ഇന്ന് എന്‍ഐഎ 56 ഇടങ്ങളില്‍ റെയ്ഡ് നടത്തി. സംസ്ഥാന വ്യാപകമായി നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് കസ്റ്റഡിയിലെടുത്തത്. പിഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫി, ഇയാളുടെ സഹോദരന്‍ സുധീര്‍, സുധീരിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരന്‍ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സുല്‍ഫിയുടെ വീട്ടില്‍ രാവിലെ തുടങ്ങിയ പരിശോധന എന്നെ വൈകിയാണ് അവസാനിച്ചത്. പരിശോധനയില്‍ ആയുധങ്ങളും […]

വായ്പാ തിരിച്ചടവ് മുടങ്ങിയതിൻ്റെ പേരിൽ കോട്ടയത്ത് ഗുണ്ടാ ആക്രമണം….! ഇസാഫ് ബാങ്ക് നിയോഗിച്ച അക്രമി സംഘം വീട് കയറി യുവാവിന്‍റെ കൈവിരല്‍ വെട്ടി; ആനത്താനം സ്വദേശി രഞ്ജിത്തിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു; തടയാൻ ശ്രമിച്ച സഹോദരനും പരിക്ക്

സ്വന്തം ലേഖിക ആനത്താനം: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരില്‍ സ്വകാര്യ ബാങ്ക് നിയോഗിച്ച അക്രമി സംഘം വീടു കയറി യുവാവിന്‍റെ കൈവിരല്‍ വെട്ടി. കോട്ടയം വിജയപുരത്തിനടുത്ത് ആനത്താനത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇസാഫ് ബാങ്കിന്‍റെ മണര്‍കാട് ശാഖയില്‍ നിന്ന് നിയോഗിച്ച അക്രമികളാണ് ആക്രമിച്ചതെന്നാണ് കുടുംബത്തിന്‍റെ പരാതി. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്ന് ഇസാഫ് ബാങ്ക് അധികൃതര്‍ പ്രതികരിച്ചു. ആനത്താനം സ്വദേശി രഞ്ജിത്തിന്‍റെ വീടാണ് ആക്രമിക്കപ്പെട്ടത്. അഞ്ചംഗ സംഘം ഇന്നലെ വൈകിട്ട് അഞ്ചരയോടെ വീട്ടിലെത്തി വീടാകെ അടിച്ചു തകര്‍ക്കുകയായിരുന്നെന്ന് കുടുംബം പറയുന്നു. തടയാനെത്തിയ രഞ്ജിത്തിനെ വെട്ടുകയായിരുന്നു. അക്രമത്തില്‍ […]

രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരെ ആക്രമിച്ച ആധാരമെഴുത്ത് ലൈസൻസിയുടെ ലൈസൻസ് സസ്പെന്റ് ചെയ്തു; ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാർ ചികിത്സതേടി

സ്വന്തം ലേഖിക തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിലെ കമ്പ്യൂട്ടറൈസേഷനെതിരെ ആധാരമെഴുത്തുകാർ രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിനിടെ ജോലിക്കെത്തിയ സ്ത്രീകളടക്കമുള്ള ജീവനക്കാരെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുയും, അസഭ്യം പറയുകയും ചെയ്ത ചിറയിൻകീഴ് സ്വദേശിനിയായ ആധാരമെഴുത്ത് ലൈസൻസി ചന്ദ്രലത യുടെ ലൈസൻസ് സസ്പെന്റ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ജീവനക്കാരെ ആക്രമിച്ചവർക്കെതിരെ രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

ബീഹാറിൽ ചൈനീസ് യുവതി പിടിയിൽ;ദലൈലാമയുടെ വിവരങ്ങൾ ചോർത്താനെത്തിയ ചാരവനിതയെന്ന് സംശയം!

സ്വന്തം ലേഖകൻ ബീഹാർ:ദലൈലാമയുടെ വിവരങ്ങൾ ചോർത്താനെത്തിയ ചാരവനിതയെന്ന സംശയത്തിൽ ചൈനീസ് യുവതി ബീഹാറിൽ പിടിയിൽ. ബീഹാറിലെ ഗയയിൽ നിന്നാണ് യുവതി പിടിയിലായത്. യുവതിയെ ചൈനയിലേക്ക് തിരിച്ചയക്കും. ദലൈലാമ ഇന്ന് ബീഹാറിൽ വിവിധ പരിപാടികൾ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെ ചൈനീസ് ചാരയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അധികൃതർ പങ്കുവച്ച ചിത്രത്തിലെ യുവതിയെ കണ്ടെത്തുകയായിരുന്നു.

ക്രിസ്മസ് ആഘോഷത്തിനിടെ യുവാവിനെയും വീട്ടമ്മയെയും ആക്രമിച്ച കേസ്; ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിൽ; പിടിയിലായത് മാഞ്ഞൂർ സ്വദേശി

സ്വന്തം ലേഖിക കോട്ടയം: യുവാവിനെയും, വീട്ടമ്മയെയും ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ കുറുപ്പന്തറ സെന്റ് സേവ്യഴ്സ് സ്കൂൾ ഭാഗത്ത് മണിമലക്കുന്നേൽ വീട്ടിൽ സണ്ണി ചാക്കോ മകൻ നിഖിൽ സണ്ണി (24) യെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ നാൽപ്പാത്തിമല പള്ളിയിൽ പാതിരാ കുർബാന സമയത്ത് പള്ളിയുടെ മുൻവശം റോഡിൽ പടക്കം പൊട്ടിക്കുകയും, ഇത് കണ്ട് ചോദ്യം ചെയ്ത നാൽപ്പാത്തിമല സ്വദേശിയായ ജോമോൻ എന്നയാളെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടയാൻ ചെന്ന ബന്ധുവായ […]

തലയോലപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: ഒളിവില്‍ കഴിഞ്ഞിരുന്ന വെള്ളൂർ സ്വദേശി പിടിയില്‍

സ്വന്തം ലേഖിക വൈക്കം: തലയോലപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ കല്ലുവേലിയിൽ വീട്ടിൽ തോമസ് മകൻ സ്റ്റെഫിൻ തോമസ് (23) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം എറണാകുളം സ്വദേശി സഞ്ജയ് സത്യൻ എന്നയാളെ ചെറുകര പയ്യപ്പള്ളി ഭാഗത്ത് വച്ച് തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം പ്രതികളെല്ലാവരും ഒളിവിൽ പോവുകയും, ഇതിലെ കൂട്ടുപ്രതിയായ അഭിജിത്ത് സുരേഷ് എന്നയാളെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ പിടികൂടിയിരുന്നു. […]

ശബരിമല ക്ഷേത്രത്തിലെ ആദ്യപൂജാരിയും ശബരിമല പതിനെട്ടാംപടിയിലെ ആദ്യപടി സ്ഥാപിച്ചയാളുമായ കരിമല അരയന്റെ കല്ലറ തകര്‍ക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്;മലഅരയ മഹാസഭയും

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല പരമ്പരാഗത തീര്‍ഥാടനപാതയിലെ കരിമല ക്ഷേത്രപരിസരത്തുള്ള കരിമല അരയന്റെ കല്ലറ തകര്‍ക്കപ്പെട്ട നിലയില്‍.സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് മലഅരയ മഹാസഭ. ശബരിമല ക്ഷേത്രത്തിലെ ആദ്യപൂജാരിയും ശബരിമല പതിനെട്ടാംപടിയിലെ ആദ്യപടി സ്ഥാപിച്ചയാളുമായ കരിമല അരയന്റെ കല്ലറ തകര്‍ക്കപ്പെട്ട സംഭവത്തില്‍ മലഅരയ മഹാസഭയും സഭയുടെ ആത്മീയപ്രസ്ഥാനമായ ശ്രീ അയ്യപ്പ ധര്‍മ്മസംഘം ഭാരവാഹികളുമാണ് അന്വേഷണം ആവശ്യപ്പെട്ടത്. ശ്രീ അയ്യപ്പധര്‍മ്മ സംഘത്തിന്റെ നേതൃത്വത്തില്‍ ഭക്തര്‍ തീര്‍ഥാടനത്തിനായി 26ന് വൈകിട്ട് പരമ്ബരാഗത പാതയിലൂടെ കരിമലയിലെത്തിയപ്പോഴാണ് കരിമല അരയന്റെ കല്ലറ തുറന്ന് തകര്‍ക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. പ്രാചീനകാലം മുതല്‍ മലഅരയ സമുദായത്തില്‍പ്പെട്ടവര്‍ […]

ഒൻപത് വര്‍ഷം നീണ്ട നിയമ പോരാട്ടം; ഒടുവിൽ തെളിവില്ലെന്ന പേരിൽ സർക്കാരിന് തിരിച്ചടി; ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വാദിക്കാന്‍ അഭിഭാഷകന് ഫീസിനത്തില്‍ മാത്രം സര്‍ക്കാര്‍ ചെലവാക്കിയത് 1.2 കോടി; പ്രതിപക്ഷത്തിന് വീണു കിട്ടിയ സോളാർ കേസും ഒടുവില്‍ നനഞ്ഞ പടക്കമായി…..!

സ്വന്തം ലേഖിക തിരുവനന്തപുരം: ഒൻപത് വര്‍ഷം രാഷ്ട്രീയ കേരളത്തെയും അതിലേറെ കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡന കേസ് , മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അപ്രസക്തമായി മാറി. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ എത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രജ്ഞിത് കുമാറിന് ഫീസിനത്തില്‍ മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 1.20 കോടി രൂപ. യാത്രാചെലവായി വിമാന ടിക്കറ്റിന് 3,02, 969 രൂപയും ഹോട്ടല്‍ താമസത്തിന് 89615 രൂപയും നല്‍കി. […]

പതിമൂന്നുകാരിയെ ചിരവ കൊണ്ടും സോസ് പാന്‍ കൊണ്ടും ക്രൂരമായി മര്‍ദ്ദിച്ച് രണ്ടാനച്ഛന്‍; ഇടുക്കി മറയൂര്‍ സ്വദേശി പിടിയിൽ

സ്വന്തം ലേഖിക കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച കേസ്സില്‍ രണ്ടാനച്ഛന്‍ പിടിയില്‍. ഇടുക്കി മറയൂര്‍ സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണ് പിടിയിലായത്. ഇരുമ്പനം പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇയാളെ ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ഭാര്യയും 5 കുട്ടികളുമായി ഇവിടെ ഒരു വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. മൂത്ത മൂന്ന് പെണ്‍കുട്ടികള്‍ പ്രതിയുടെ ഇപ്പോഴത്തെ ഭാര്യയുടെ ആദ്യഭര്‍ത്താവിലുള്ളതാണ്. ഇതില്‍ 13 വയസ്സുള്ള മൂത്ത പെണ്‍കുട്ടിയെയാണ് കഴിഞ്ഞ 26ന് രാത്രി പ്രതി ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്. മദ്യപിച്ചെത്തി പെണ്‍കുട്ടിയെ ചിരവ കൊണ്ടും സോസ് […]