play-sharp-fill
താല്‍പര്യം ഉള്ളവരെ കണ്ടാല്‍ ആദ്യം വളച്ചെടുക്കും; പിന്നീട് ബ്രാന്‍ഡഡ് ഇന്നര്‍ വെയറുകള്‍ വാങ്ങി നല്‍കും; ഈ ഇന്നര്‍വെയറുകള്‍ ധരിച്ച്‌ മുന്നിലെത്തണമെന്നാണ് ചട്ടം; നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി ചൂഷണം ചെയ്തത് മുപ്പതിലേറെ സ്ത്രീകളെ; ആലപ്പുഴയിലെ സി പി എം നേതാവിനെ  കൈവിട്ട് പാര്‍ട്ടിയും…!

താല്‍പര്യം ഉള്ളവരെ കണ്ടാല്‍ ആദ്യം വളച്ചെടുക്കും; പിന്നീട് ബ്രാന്‍ഡഡ് ഇന്നര്‍ വെയറുകള്‍ വാങ്ങി നല്‍കും; ഈ ഇന്നര്‍വെയറുകള്‍ ധരിച്ച്‌ മുന്നിലെത്തണമെന്നാണ് ചട്ടം; നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി ചൂഷണം ചെയ്തത് മുപ്പതിലേറെ സ്ത്രീകളെ; ആലപ്പുഴയിലെ സി പി എം നേതാവിനെ കൈവിട്ട് പാര്‍ട്ടിയും…!

സ്വന്തം ലേഖിക

ആലപ്പുഴ: സിപിഎം ഏരിയ കമ്മിറ്റിയംഗത്തിനെതിരെ യുവതി പരാതിയുമായി വന്നതോടെ നേതൃത്വവും വെട്ടിലായി.

ആരോപണ വിധേയനായ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടിക്കാണ് സാധ്യത. ശനിയാഴ്ച പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സെക്രട്ടേറിയറ്റ് നടപടി തീരുമാനിച്ച ശേഷം അതു റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക ഏരിയ കമ്മിറ്റി യോഗം വിളിക്കും. നേതാവിന്റെ മൊബൈലില്‍ ഉള്ള 30 സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങളില്‍ ജില്ലയിലെ തന്നെ ചില പ്രാദേശിക നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

നേതാവിന്റെ സ്വഭാവ ദൂഷ്യം സംബന്ധിച്ച്‌ പാര്‍ട്ടിയില്‍ ഒരു പാട് കഥകള്‍ പ്രചരിക്കുന്നുണ്ട്. താല്പര്യമുള്ളവരെ കണ്ടാല്‍ നേതാവ് ആദ്യ വളച്ചെടുക്കും. പിന്നീട് ബ്രാന്‍ഡഡ് ജട്ടിയും ബ്രായും വാങ്ങി നല്കും. ഈ വസ്ത്രങ്ങള്‍ ധരിച്ച്‌ നേതാവ് പറയുന്ന സ്ഥലത്ത് യുവതികള്‍ എത്തണം അതാണ് ചട്ടം.

ജോലി ഉള്‍പ്പെടെയുള്ള വിവിധ സഹായങ്ങള്‍ ആവശ്യപ്പെട്ട് വരുന്നവരെയാണ് പീഡിപ്പിക്കുന്നത്.
ഇങ്ങനെ വരുന്നവരെ ചൂഷണം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തും. ഇതാണ് നേതാവിന്റെ രീതി എന്നാണ് ചില അണികള്‍ അടക്കം പറയുന്നത്.

സംഭവം വിവാദമായതോടെ ഏരിയ കമ്മിറ്റിയില്‍ ഇതുവരെ ഈ അംഗത്തെ അനുകൂലിച്ചിരുന്നവര്‍ തന്നെ പരസ്യമായി എതിര്‍ത്തു രംഗത്ത് വന്നിട്ടുണ്ട്. ആരോപണവിധേയനു വേണ്ടി വാദിക്കാന്‍ ആളില്ലാതായിരിക്കയാണ്.

പലരും ക്ഷോഭിച്ചാണ് ഇയാള്‍ക്കെതിരെ സംസാരിച്ചത്. ഒരു മണിക്കൂര്‍ നേരത്തെ നടപടിയെടുത്താല്‍ അത്രയും നല്ലത് എന്ന വിധത്തിലുള്ള അഭിപ്രായങ്ങള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഏര്യാകമ്മിറ്റി യോഗവും ഒറ്റക്കെട്ടായാണ് നടപടി ആവശ്യപ്പെട്ടത്. കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയപ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ ഇയാളെ പിടികൂടി ‘കൈകാര്യം’ ചെയ്തെന്നും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്നു പരിശോധിച്ചപ്പോഴാണ് മുപ്പതിലേറെ സ്ത്രീകളുടെ വീഡിയോ കണ്ടെത്തിയതെന്നുമാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

എന്നാല്‍, ഒളിഞ്ഞുനോക്കിയെന്ന ആരോപണം സത്യമാണോ എന്നറിയില്ലെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം പറയുന്നു. നേരത്തെ ഉയര്‍ന്ന ആരോപണത്തിന്റെ തുടര്‍ച്ചയായാണ് ചിലര്‍ ബലമായി ഫോണ്‍ പരിശോധിച്ചതെന്നും പറയുന്നു.

സ്ത്രീകളുമായുള്ള വിഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചതും ഇയാളുടെ ഫോണില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു വീഡിയോ ആര്‍ക്കോ കൈമാറിയപ്പോള്‍ അബദ്ധത്തില്‍ കുറേയെണ്ണം ഒന്നിച്ച്‌ അയച്ചുപോയെന്നും തുടര്‍ന്നാണ് ഫോണ്‍ ബലമായി പരിശോധിച്ചതെന്നും ഒരു വിഭാഗം പറയുന്നു.