play-sharp-fill
രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരെ ആക്രമിച്ച ആധാരമെഴുത്ത് ലൈസൻസിയുടെ ലൈസൻസ് സസ്പെന്റ് ചെയ്തു; ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാർ   ചികിത്സതേടി

രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരെ ആക്രമിച്ച ആധാരമെഴുത്ത് ലൈസൻസിയുടെ ലൈസൻസ് സസ്പെന്റ് ചെയ്തു; ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാർ ചികിത്സതേടി

സ്വന്തം ലേഖിക

തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിലെ കമ്പ്യൂട്ടറൈസേഷനെതിരെ ആധാരമെഴുത്തുകാർ രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിനിടെ ജോലിക്കെത്തിയ സ്ത്രീകളടക്കമുള്ള ജീവനക്കാരെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുയും, അസഭ്യം പറയുകയും ചെയ്ത ചിറയിൻകീഴ് സ്വദേശിനിയായ ആധാരമെഴുത്ത് ലൈസൻസി ചന്ദ്രലത യുടെ ലൈസൻസ് സസ്പെന്റ് ചെയ്തു.

ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ജീവനക്കാരെ ആക്രമിച്ചവർക്കെതിരെ രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group