മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങവെ പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ആംബുലന്‍സിലും കാറിലും വെച്ച് പീഡിപ്പിച്ചെന്ന് പരാതി; പഞ്ചായത്തംഗത്തിനെതിരെ കേസ്
സ്വന്തം ലേഖിക കോഴിക്കോട്: മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങവെ പതിനഞ്ചുകാരന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി. മാവൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലന്‍സ് ഡ്രൈവറാണ് പീഡിപ്പിച്ചതെന്നാണ് പരാതി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കോഴിക്കോട് താലൂക്കിലെ മാവൂര്‍ പഞ്ചായത്തില്‍ വച്ചായിരുന്നു മോക്ഡ്രില്‍ നടന്നത്. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഡ്രൈവര്‍ ആംബുലന്‍സില്‍ വച്ചും, അയാളുടെ കാറില്‍വച്ചും പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ രക്ഷിതാവിന്റെ പരാതി. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.