കൊച്ചിയില്‍ ഐടി വിദഗ്ധന്‍ പെന്‍ക്യാമറ വച്ചത് ഭാര്യയ്‌ക്കൊപ്പം സന്ദര്‍ശനത്തിനെത്തിയ വീട്ടിലെ കുളിമുറിയില്‍; പതിഞ്ഞത് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍; പ്രതി ഉപയോഗിച്ചിരുന്ന ഇലക്‌ട്രോണിക് വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു
സ്വന്തം ലേഖിക
കൊച്ചി: കുളിമുറിയില്‍ പെന്‍കാമറ വച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പിടിയിലായ ഐ.ടി വിദഗ്ദ്ധന്‍ കോന്തുരുത്തി സ്വദേശി സനല്‍ ഉപയോഗിച്ചിരുന്ന ഇലക്‌ട്രോണിക് വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു.
രണ്ട് ലാപ്‌ടോപ്പ്, രണ്ട് മൊബൈല്‍, ഏതാനും മെമ്മറി കാര്‍ഡ് എന്നിവയാണ് കസ്റ്റഡിയിലെടുത്തത്. മെമ്മറി കാര്‍ഡ് പ്രാഥമികമായി പരിശോധിച്ചെങ്കിലും ശൂന്യമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. സനലിനെ ഇന്നലെ സൗത്ത് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുക്കും. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഭാര്യയോടൊപ്പം സൗഹൃദ സന്ദര്‍ശനത്തിനെത്തിയ വീട്ടിലെ കിടപ്പു മുറിയോട് ചേര്‍ന്നുള്ള കുളിമുറിയിലാണ് സനല്‍ രഹസ്യ കാമറ ഒളിപ്പിച്ചത്. തിരിച്ചുപോയ സനല്‍ കുറച്ചു കഴിഞ്ഞ് തിരിച്ചെത്തി.
ഇതിനിടയിലാണ് യുവതി കുളിമുറിയില്‍ സംശയകരമായി പേന കണ്ടത്. പേന തന്റേതാണെന്നും അബദ്ധത്തില്‍ കുളിമുറിയില്‍ മറന്നു വച്ചതാണെന്നും പറഞ്ഞ് തിരികെ വാങ്ങാന്‍ സനല്‍ ശ്രമിച്ചു. പേനയില്‍ ഒരു നീല ലൈറ്റ് തെളിഞ്ഞ് ശ്രദ്ധയില്‍പ്പെട്ട യുവതി പേന തിരികെ കൊടുക്കാതെ പരിശോധിച്ചപ്പോഴാണ് ഒളികാമറയും മെമ്മറി കാര്‍ഡും ശ്രദ്ധയില്‍പ്പെട്ടത്.
മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോള്‍ സനല്‍ കാമറ ഒളിപ്പിക്കുന്ന ദൃശ്യവും പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും പതിഞ്ഞതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.