play-sharp-fill
കടുത്തുരുത്തിയിൽ യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ   ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയിൽ; പിടിയിലായത് അതിരമ്പുഴ സ്വദേശികൾ

കടുത്തുരുത്തിയിൽ യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയിൽ; പിടിയിലായത് അതിരമ്പുഴ സ്വദേശികൾ

സ്വന്തം ലേഖിക

കോട്ടയം: കടുത്തുരുത്തിയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ കൂടി പോലീസിന്റെ പിടിയിലായി.

അതിരമ്പുഴ കോട്ടമുറി മടപ്പള്ളില്‍ വീട്ടിൽ ബെന്നി മകന്‍ ബിബിൻ ബെന്നി (22), അതിരമ്പുഴ കോട്ടമുറി പേമലമുകളേൽ വീട്ടില്‍ ഉദയകുമാര്‍ മകന്‍ അനിജിത് കുമാർ (കൊച്ചച്ചു 21) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരും സുഹൃത്തുക്കളുമായി ചേര്‍ന്ന് കഴിഞ്ഞ ആഴ്ച രാത്രിയോടുകൂടി കല്ലറ പുത്തൻപള്ളിക്ക് സമീപം വച്ച് അരവിന്ദിനെ ചീത്ത വിളിക്കുകയും, തുടർന്ന് കയ്യിൽ കരുതിയിരുന്ന വടിവാളും, മറ്റും ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

കേസിലെ മറ്റു പ്രതികളായ ജോയ് (ചക്കച്ചാം ജോയി), ഒബാമ എന്ന് വിളിക്കുന്ന അഭിജിത്ത്, ദീപു ജോയ് എന്നിവരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞദിവസം പിടികൂടിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയതിനോടുവില്‍ ഇരുവരെയും കോട്ടമുറി ആനമല ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു.

പ്രതികളിലൊരാളായ അനിജിത്ത് കുമാറിന് ഏറ്റുമാനൂർ, കുറവിലങ്ങാട്,മേലുകാവ് എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ബിബിൻ ബെന്നിക്ക് ഏറ്റുമാനൂർ,ഗാന്ധിനഗർ, പീരുമേട്, കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി,മേലുകാവ് എന്നീ സ്റ്റേഷനുകളിലും ഏറ്റുമാനൂർ എക്സൈസിലും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ വിപിൻ ചന്ദ്രൻ,സജിമോന്‍ എസ്.കെ, എ.എസ്.ഐ റെജിമോൻ, സി.പി.ഓ മാരായ പ്രവീൺ,ബിനോയ്‌, ജിനുമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.