യുവതിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചു; ചിങ്ങവനം സ്വദേശിയെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചു
സ്വന്തം ലേഖിക
കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ആന്റി സോഷ്യലും നിരവധി കുറ്റകൃത്യങ്ങൾ പ്രതിയുമായ യുവാവിനെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചു.
നിതീഷ് ഭവൻ വീട്ടിൽ നിതിൻ ചന്ദ്രൻ (27) നെയാണ് ചിങ്ങവനം പോലീസ് ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ കുറിച്ചി പുത്തൻ കോളനി ഭാഗത്ത് വീടുകയറി യുവതിയെ ആക്രമിച്ച കേസിൽ അറസ്റ്റിലാവുകയും തുടർന്ന് കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ജാമ്യ കാലയളവിൽ ഇയാൾ വീണ്ടും കുറിച്ചി മലകുന്നം ഭാഗത്ത് വെച്ച് യുവാവിനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കോടതിയിൽ അത്തരക്കാര്‍ക്കെതിരെ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ചിങ്ങവനം പോലീസ് ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുകയുമായിരുന്നു.
തുടര്‍ന്ന് ചിങ്ങവനം സ്റ്റേഷന്‍ എസ്.എച്ച്.ഓ ജിജു ടി.ആര്‍ ന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.