play-sharp-fill
ചിങ്ങവനത്ത് കുടുംബ പ്രശ്നത്തിന്റെ പേരിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; കുറിച്ചി സ്വദേശി  അറസ്റ്റിൽ

ചിങ്ങവനത്ത് കുടുംബ പ്രശ്നത്തിന്റെ പേരിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; കുറിച്ചി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: ചിങ്ങവനത്ത് കുടുംബ പ്രശ്നത്തിന്റെ പേരിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ചങ്ങനാശ്ശേരി കുറിച്ചി എണ്ണയ്ക്കാച്ചിറ പുതുവേൽ വീട്ടിൽ ബിനു മകൻ അമൽ ബിനു (20) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ കുറിച്ചി ഔട്ട് പോസ്റ്റിന് സമീപം വച്ച് നിഥിനെയാണ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. നിഥിന് കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു, ഇത് പറഞ്ഞു തീർക്കുന്നതിനായി ഇയാളുടെ ഭാര്യയുടെ ബന്ധുവിനൊപ്പം അമൽ ബിനു എത്തുകയും, തുടർന്ന് നിഥിനും അമൽ ബിനുവും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു.

പിന്നീട് രാത്രിയിൽ വീണ്ടും ഇവർ തമ്മിൽ ഫോണിൽ സംസാരിക്കുകയും നിഥിൻ കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം നിൽക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് അമൽ ബിനു അവിടെയെത്തി കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു.

നിഥിന്റെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ പിടികൂടുകയുമായിരുന്നു.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി. ആർ,എസ്.ഐ അനീഷ് കുമാർ, സി.പി.ഓ മാരായ സതീഷ്, സലമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.