പന്തളം കുളനടയില്‍ പൊലീസെന്ന് തെറ്റിദ്ധരിപ്പിച്ച്‌ യുവാവ് കടന്നുപിടിച്ചു; പരാതിയുമായി കോട്ടയം സ്വദേശിനി

സ്വന്തം ലേഖിക പന്തളം: പൊലീസെന്ന് പരിചയപ്പെടുത്തി യുവാവ് കടന്നു പിടിച്ചെന്ന് കോട്ടയം സ്വദേശിനിയുടെ പരാതി. കുളനടയില്‍ ഫാഷന്‍ ഡിസൈനിംഗ് പഠിക്കുന്ന കോട്ടയം സ്വദേശിയായ യുവതിയാണ് പന്തളം പൊലീസില്‍ പരാതി നല്‍കിയത്. എം.സി റോഡില്‍ കുളനട മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് 6.45നായിരുന്നു സംഭവം. കാക്കി വേഷം ധരിച്ച യുവാവ് യുവതിയെ സമീപിച്ച ശേഷം ഇവിടങ്ങളില്‍ ബംഗാള്‍ സ്വദേശികളുടെ ശല്യം ഉണ്ടെന്നും പന്തളം പൊലീസ് സ്റ്റേഷനിലെ സൈബര്‍ സെല്ലില്‍ ജോലിചെയ്യുന്ന പൊലീസുകാരന്‍ ആണെന്നും സ്വയം പരിചയപ്പെട്ട് നടപ്പാതയിലൂടെ സഹായിയായി ഒപ്പം കൂടുകയായിരുന്നു. പന്തളം […]

കൈക്കൂലിക്കേസിൽ പിടിയിലായ ​ഗൈനക്കോളജിസ്റ്റ് മായാരാജിന് കോട്ടയം മെഡിക്കൽ കോളേജിലെ സുഖചികിത്സ കഴിഞ്ഞ് വീട്ടിൽ പോകാമെന്ന മോഹത്തിന് തിരിച്ചടി; കൈക്കൂലിക്കാരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി; മൂന്ന് വർഷത്തിനിടെ വിജിലൻസ് പിടികൂടിയത് സിഐയും തഹസിൽദാരും രണ്ട് ഡോക്ടർമാരുമടക്കം 38 പേരെ; 36 പേർക്കും ഹാർട്ട് അറ്റാക്ക് വരില്ലന്ന് ഡോക്ടർമാർ ; കൈക്കൂലിക്കാരിക്ക് ഗുരുതരരോഗമെന്ന് പറഞ്ഞ് ജയിലിൽ വിടാതിരിക്കാൻ പതിനെട്ടടവും പയറ്റി സഹപ്രവർത്തകരായ ഡോക്ടർമാർ !

സ്വന്തം ലേഖകൻ കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴയിൽ വിജിലൻസ് പിടിയിലായ ഗൈനക്കോളജിസ്റ്റ് മായരാജിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിലെ സുഖചികിത്സ കഴിഞ്ഞ് വീട്ടിൽ പോകാമെന്ന ഡോക്ടറുടെ മോഹത്തിന് തിരിച്ചടിയായി. കൈക്കൂലിയുമായി പിടിയിലായ മായാരാജിനെ വിജിലൻസ് കോടതി റിമാന്റ് ചെയ്തതോടെ ഡോക്ടർക്ക് ശാരിരിക അസ്വസ്തതകൾ ഉണ്ടാകുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. മെഡിക്കൽ കോളേജിൽ മുപ്പത്തെട്ടുകാരിയായ ഡോക്ടർക്ക് പരിശോധനകൾ നടത്തിയപ്പോൾ ഹൃദയസംബന്ധമായ രോ​ഗങ്ങൾ ഉൾപ്പടെയുണ്ടന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്യുന്ന പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം […]

പോത്തിന്‍കുട്ടിയുടെ വാലറുത്ത സംഭവം കേസെടുക്കാതെ പൊലീസ്;സാമൂഹികവിരുദ്ധരെ വെറുതെ വിടുന്ന തരത്തിലാണ് പോലിസ് നടപ്പടിയെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ തൃശ്ശൂർ : ഇരിങ്ങാലക്കുട അവിട്ടത്തൂരില്‍ ഒന്നര വയസ്സുള്ള പോത്തിന്‍കുട്ടിയുടെ വാലറുത്ത സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്.വേളൂക്കര പഞ്ചായത്തില്‍ വാര്‍ഡ് അഞ്ചില്‍ താമസിക്കുന്ന ചാനാടിക്കല്‍ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പോത്തിന്‍കുട്ടിയുടെ വാലാണ് ക്രിസ്മസ് ദിനത്തില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിച്ചെടുത്ത നിലയില്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച്‌ ഉടന്‍തന്നെ ജയചന്ദ്രന്‍ ആളൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജയചന്ദ്രന്റെ പറമ്പിലായിരുന്നു പോത്തിന്‍കുട്ടിയെ കെട്ടിയിട്ടിരുന്നത്. എന്നാല്‍, പോത്തിന്‍കുട്ടിക്ക് അണുബാധ സംഭവിച്ചതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ച സാഹചര്യത്തില്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് ഉടമസ്ഥനെന്നും.അദ്ദേഹത്തിന് പരാതിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ്. എന്നാല്‍, മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ച സാമൂഹികവിരുദ്ധരെ വെറുതെ […]

പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് നേരെ അസഭ്യവർഷം; ജോലി തടസ്സപ്പെടുത്തുകയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു; കിടങ്ങൂർ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ വയലാറ്റ് പടിഞ്ഞാറ്റേതിൽ വീട്ടിൽ ജയരാജ് കെ.വി (ഗിരീഷ് -45) യെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ ഭാര്യയുമായി പാലാ ജനറൽ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ എത്തുകയും, ഡ്യൂട്ടി ഡോക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ഡോക്ടറെ ചീത്ത വിളിക്കുകയും ആയിരുന്നു. തുടർന്ന് ബഹളം വച്ച് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഡോക്ടറുടെ പരാതിയെ തുടർന്ന് പാലാ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് […]

കോട്ടയം കുലശേഖരമംഗലം ക്ഷീരോല്പാദക സഹകരണസംഘം; പാൽ സൊസൈറ്റിയിലെ മോട്ടോർ മോഷണം പ്രതി പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം; കടുത്തുരുത്തിയിൽ പാല്‍ സൊസൈറ്റിയിലെ മോട്ടോർ മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കുളത്തുമാട്ടേൽ വീട്ടിൽ രവീന്ദ്രൻ മകൻ അഭിലാഷ് രവീന്ദ്രൻ(39) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ ഇന്നലെ കുലശേഖരമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തിലെ പാൽ സൊസൈറ്റിയിലെ.കിണറിന് സമീപത്തായി വച്ചിരുന്ന മോട്ടോർ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ പേരിൽ കുറവിലങ്ങാട് സ്റ്റേഷനിലും മോഷണ കേസുകൾ നിലവിലുണ്ട്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, […]

ബൈക്കിൽ എംഡിഎംഎ കടത്തിയ കേസിൽ;ഒളിവിലായിരുന്ന പ്രതിയെ പാമ്പാടി എക്സൈസ് പെരുവന്താനത്ത് നിന്നും അറസ്റ്റ് ചെയ്തു.

സ്വന്തം ലേഖകൻ ഇടുക്കി: നിരവധി ക്രിമിനൽ/ നർകോട്ടിക് കേസുകളിൽ പ്രതിയായ ചങ്ങനാശ്ശേരി വാകത്താനം കാലായിൽ ഷിജോ P മാത്യു (ആമോസ് 32 നെ ) പാമ്പാടി റെയിഞ്ച് ഇൻസ്പെക്ടർ പി.ജെ ടോംസിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തതു.കഴിഞ്ഞ നവംബർ 4 മണർകാട് മാലം കള്ളുഷാപ്പിന് സമീപത്തു വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.പൾസർ ബൈക്കിൽ രണ്ടുപേർ ചേർന്ന് എംഡിഎംഎ കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ച അടിസ്ഥാനത്തിൽ പാമ്പാടി റെയിഞ്ച് എക്സൈസ് ടീം പരിശോധന നടത്തുകയായിരുന്നു.വിൽപ്പന നടത്താൻ ഇവർ കടത്തിക്കൊണ്ടുവന്ന 400 ഗ്രാം എംഡിഎംഎ […]

മദ്യപാനത്തിനിടെ വാക്കുതർക്കം; അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പുതുപ്പള്ളി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളിയിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി നിലക്കൽ പള്ളിക്ക് സമീപം ആഞ്ഞിലിമൂട്ടിൽ ഇഞ്ചക്കാട്ട് കുന്നേൽ വീട്ടിൽ കുട്ടപ്പൻ മകൻ സുരേഷ് കുമാർ (അഴകപ്പൻ 47) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം അയൽവാസിയും സുഹൃത്തുമായ സുനിലിനെയാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. മദ്യപിക്കാനായി ഇരുവരും സുരേഷ് കുമാറിന്റെ വാടക വീട്ടിൽ ഒരുമിച്ചു കൂടുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, കറിക്കത്തി എടുത്ത് സുരേഷ് കുമാർ സുനിലിനെ […]

മുണ്ടക്കയത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ ഇരുപതുകാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: മുണ്ടക്കയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരിനിലം ഭാഗത്ത് പനയ്ക്കൽ വീട്ടിൽ സിജോ മകൻ സുബിൻ സിജോ (21), എരുമേലി അമരാവതി ശിവാനന്ദൻപടി ഭാഗത്ത് തുറവാതുക്കൽ വീട്ടിൽ തോമസ് കുര്യൻ മകൻ അപ്പു തോമസ് (23), വണ്ടൻപതാൽ പ്ലാന്റേഷൻ ഭാഗത്ത് കണ്ണങ്കേരിയിൽ വീട്ടിൽ സുനിൽ മകൻ സുധിനീഷ് (കണ്ണൻ – 20) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ മുണ്ടക്കയം ടൗൺ ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിന്റെ മുൻവശം വച്ച് കരിനിലം […]

പോക്സോ വകുപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ;പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്

സ്വന്തം ലേഖകൻ കണ്ണൂർ:പയ്യന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പയ്യന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലിനെയാണ് അറസ്റ്റ് ചെയ്തത്. സുനീഷ്നെതിരെ പോസ്കോ വകുപ്പും പോലീസ് ചുമത്തിട്ടുണ്ട് രണ്ടു ദിവസം മുന്‍പാണ് പരാതി പയ്യന്നൂര്‍ പൊലീസിന് ലഭ്യമാകുന്നത്.പതിനൊന്ന് വയസുള്ള ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പീഡന വിവരം കുട്ടി രക്ഷിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. അതിന് പിന്നാലെ വിദ്യാര്‍ത്ഥിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തുകയും കേസെടുക്കുകയുമായിരുന്നു. ഇന്ന് ഉച്ചയോടുകുടെ സുനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

സൂറത്ത്കലില്‍ വ്യാപാരിയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പോലീസ് പിടിയില്‍; പിടിയിലായവർ കൊലപാതകത്തിലടക്കം നിരവധി കേസുകളില്‍ പ്രതികൾ .

ബംഗളൂരു: കര്‍ണാടകയില്‍ സൂറത്ത്കലില്‍ വ്യാപാരിയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പോലീസ് പിടിയില്‍.കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് വ്യാപാരിയായ അബ്ദുള്‍ ജലീലിനെ മുഖംമൂടി ധരിച്ചെത്തിയഅക്രമി സംഘം കടയില്‍ കയറിവെട്ടിക്കൊന്നത്. കൃഷ്ണപുര ഒമ്ബതാം ബ്ലോക്കില്‍ ശനിയാഴ്ച വൈകീട്ടാണ് അബ്ദുള്‍ ജലീലിനെ മുഖംമൂടി ധരിച്ച സംഘം കടയില്‍ കയറി വെട്ടികൊലപ്പെടുത്തിയത്. കൃഷ്ണപൂര്‍ നൈത്തങ്ങാടി സ്വദേശി ഷൈലേഷ് പൂജാരി, ഉഡുപ്പി ഹെജമാഡി സ്വദേശി സവിന്‍ കാഞ്ചന്‍, ഉഡുപ്പി കൃഷ്ണപൂര്‍ മൂന്നാം ബ്ലോക്കില്‍ താമസിക്കുന്ന പവന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ […]