play-sharp-fill
പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് നേരെ അസഭ്യവർഷം; ജോലി തടസ്സപ്പെടുത്തുകയും ആശുപത്രിയിൽ  ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു; കിടങ്ങൂർ സ്വദേശി അറസ്റ്റിൽ

പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് നേരെ അസഭ്യവർഷം; ജോലി തടസ്സപ്പെടുത്തുകയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു; കിടങ്ങൂർ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കിടങ്ങൂർ വയലാറ്റ് പടിഞ്ഞാറ്റേതിൽ വീട്ടിൽ ജയരാജ് കെ.വി (ഗിരീഷ് -45) യെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ ഭാര്യയുമായി പാലാ ജനറൽ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ എത്തുകയും, ഡ്യൂട്ടി ഡോക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ഡോക്ടറെ ചീത്ത വിളിക്കുകയും ആയിരുന്നു. തുടർന്ന് ബഹളം വച്ച് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

ഡോക്ടറുടെ പരാതിയെ തുടർന്ന് പാലാ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് പാലാ, കിടങ്ങൂർ എന്നീ സ്റ്റേഷനുകളായി നാലു കേസുകൾ നിലവിലുണ്ട്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്. ഐ അശോകൻ എം.കെ, സി.പി.ഓ മാരായ ജോഷി ജോസഫ്, ബിനു കെ.എം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.