ഇലന്തൂര്‍ ഇരട്ട നരബലി കേസ്; കേസില്‍ മുഹമ്മദ് ഷാഫിയടക്കം മൂന്ന് പ്രതികൾ; മൂന്ന് പേരെ കൂടി നരബലിക്കിരയാക്കാന്‍ ശ്രമിച്ചു; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

സ്വന്തം ലേഖിക കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ ആദ്യകുറ്റപത്രം അന്വേഷണ സംഘം എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. 1600 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷാഫിയടക്കം മൂന്ന് പ്രതികളാണുളളത്. പ്രതികള്‍ മൂന്നുപേരെക്കൂടി നരബലിക്കിരയാക്കാന്‍ ശ്രമിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ദൃക്സാക്ഷികളില്ലാത്ത കേസായതിനാല്‍ തുടക്കം മുതല്‍ കടുത്ത വെല്ലുവിളികളാണ് അന്വേഷണ സംഘം നേരിട്ടിരുന്നത്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുടുംബത്തിന്റെ ഐശ്വര്യത്തിനായി നരബലി നടത്താമെന്നും മനുഷ്യമാംസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റ് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം […]

തലയോലപ്പറമ്പിൽ കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴ സ്വദേശി

സ്വന്തം ലേഖിക വൈക്കം: തലയോലപ്പറമ്പിൽ കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് പിടികൂടി. അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് പുതുശ്ശേരി വീട്ടിൽ ജോസഫ് മകൻ നിഖിൽ പി.ജെ (24) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബർ മാസം 9ന് കാറിനുള്ളിൽ കടത്താൻ ശ്രമിച്ച 92 കിലോ കഞ്ചാവുമായി യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ മൂന്നാം പ്രതിയായിരുന്ന നിഖിൽ ഒളിവിൽ പോവുകയായിരുന്നു. ഈ കേസിൽ മറ്റു പ്രതികളായ രഞ്ജിത്ത് രാജു, കെൻസ് സാബു എന്നിവരെയും കൂടാതെ ഇവർക്ക് സാമ്പത്തികമായി […]

കാപ്പാ നിയമം ലംഘിച്ചു; ഏറ്റുമാനൂര്‍ സ്വദേശിയായ ഗുണ്ടാ നവാസ് അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കാപ്പാ നിയമം ലംഘിച്ചതിന് പ്രതി അറസ്റ്റിൽ. ഏറ്റുമാനൂര്‍ പട്ടിത്താനം ഭാഗത്ത്‌ കാട്ടിപ്പറമ്പില്‍ വീട്ടില്‍ നവാസ് (46) നെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ കാപ്പാ നിയമ നടപടി നേരിട്ട് വരികയായിരുന്നു. തന്റെ യാത്രാവിവരങ്ങൾ കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ എല്ലാ ആഴ്ചയിലും ധരിപ്പിക്കണം എന്നായിരുന്നു നവാസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഇത് ഇയാൾ കൃത്യമായി ചെയ്യാതിരുന്നതിനെ തുടർന്ന് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിക്ക് ഏറ്റുമാനൂര്‍ […]

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ചാൽ വന്‍ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം; തട്ടിയത് ലക്ഷങ്ങള്‍; മുഖ്യപ്രതികളായ ദമ്പതികളെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടി

സ്വന്തം ലേഖിക മലപ്പുറം: ഗോവയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ച്‌ വന്‍ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളെ പൊലീസ് പിടികൂടി. വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതില്‍ ആയിരക്കണക്കിന് ആളുകളെ ചേര്‍ത്ത് തട്ടിപ്പ് നടത്തിയ പ്രതികളെ തമിഴ്‌നാട് ഏര്‍വാടിയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് മങ്കട എസ്.ഐ. സി.കെ.നൗഷാദും സംഘവും കസ്റ്റഡിയിലെടുത്തത്. പൊന്‍മള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്(32), ഭാര്യ മാവണ്ടിയൂര്‍ സ്വദേശിനി പട്ടന്‍മാര്‍തൊടിക റംലത്ത് (24)എന്നിവരാണ് പിടിയിലായത്. മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിയിലാണ് മങ്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം […]

കൈവിഷം ഇറക്കാന്‍ വന്നു; മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അറസ്റ്റില്‍

സ്വന്തം ലേഖിക മലപ്പുറം: തിരൂരങ്ങാടിയില്‍ മന്ത്രവാദത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. മൂന്നിയൂര്‍ പാറാക്കാവ് ശാന്തിനഗര്‍ ചെകുത്താന്‍ മൂലയിലെ പുന്നശ്ശേരി സുബ്രഹ്മണ്യന്‍ എന്ന ബാബു (32) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിന് പരാതിക്കാരിയായ 27കാരി ആലിന്‍ചുവട് ചെകുത്താന്‍ മൂലയിലെ ബാബുവിന്റെ വീട്ടിലേക്ക് ‘കൈവിഷം’ ഇറക്കുന്നതിനായി വീട്ടുകാരുമൊത്ത് വന്നതായിരുന്നു. ചികിത്സിക്കാനെന്ന് പറഞ്ഞ് പ്രതിയുടെ വീടിനുള്ളിലെ മുറിയിലേക്ക് യുവതിയെ മാത്രം വിളിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സുബ്രഹ്മണ്യന്‍ എന്ന ബാബു മൂന്നിയൂര്‍ ചെകുത്താന്‍ മൂല എന്ന […]

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥന്‍; ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയെന്ന് പരാതി

സ്വന്തം ലേഖിക കല്‍പ്പറ്റ: മദ്യലഹരിയില്‍ വാഹനമോടിച്ച പൊലീസുകാരന്‍ അപകടമുണ്ടാക്കിയതായി പരാതി. ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയെന്നാണ് പരാതി. പനമരം സ്റ്റേഷനിലെ വിനു എന്ന സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെയാണ് കമ്പളക്കാട് പുലര്‍വീട്ടില്‍ സിയാദ് (38) എന്ന യുവാവ് കമ്പളക്കാട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ കമ്പളക്കാട് കൊഴിഞ്ഞങ്ങാട് റോഡിലായിരുന്നു സംഭവം. തന്റെ ഇരുചക്രവാഹനത്തില്‍ കമ്പളക്കാട് ടൗണിലേക്ക് വരികയായിരുന്ന സിയാദിനെ എതിരെ വന്ന വിനുവിന്റെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം നടന്നതറിഞ്ഞിട്ടും ഇയാള്‍ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പുറകെ […]

മദ്യനിര്‍മാണത്തിലും വിപണനത്തിലും ക്രമക്കേടില്ലെന്ന് നിരീക്ഷിക്കാന്‍ നിയമനം; ബ്രൂവറിയിൽ നിന്ന് ആറ് കെയ്സ് ബിയര്‍ മോഷ്ടിച്ച് എക്സൈസ് ഉദ്യോഗസ്ഥന്‍; സി ടി പ്രിജുവിന് സസ്പെന്‍ഷന്‍

സ്വന്തം ലേഖിക പാലക്കാട്: ബിയര്‍ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പാലക്കാട് കഞ്ചിക്കോടുള്ള ബ്രൂവറിയിലാണ് മോഷണം നടന്നത്. സിവില്‍ എക്സൈസ് ഓഫീസര്‍ സി ടി പ്രിജുവിനെയാണ് സസ്പെന്‍റ് ചെയ്തത്. ബ്രൂവറിയില്‍ നിന്ന് പ്രിജു ആറ് കെയ്‍സ് ബിയര്‍ മോഷ്ടിച്ചെന്ന് കണ്ടെത്തിയതോടെയാണ് നടപടി. എക്സൈസ് ഇന്‍റലിജന്‍സ് അന്വേഷണത്തിലാണ് നടപടി. എക്സൈസ് ഇന്‍റലിജന്‍സ് കഞ്ചിക്കോട് ബ്രൂവറിയിലെത്തി ജീവനക്കാരുടെ മൊഴി എടുത്തും സ്ഥാപനത്തിലെ സിസിടിവി പരിശോധനയും പൂര്‍ത്തിയാക്കിയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. മദ്യ നിര്‍മാണത്തിലും വിപണനത്തിലും ക്രമക്കേടില്ലെന്ന് നിരീക്ഷിക്കാന്‍ സ്ഥാപനത്തില്‍ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു സി ടി പ്രിജു.

മുരിയാട് ധ്യാനകേന്ദ്രത്തിലെ ആള്‍ക്കൂട്ട മര്‍ദ്ദനം; പതിനൊന്ന് സ്ത്രീകളെ റിമാന്‍ഡ് ചെയ്തു; അറസ്റ്റ് മര്‍ദന ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ; വധശ്രമത്തിന് കേസ്

സ്വന്തം ലേഖിക തൃശൂര്‍: ഇരിങ്ങാലക്കുട മുരിയാട് ധ്യാനേകേന്ദ്രത്തിലെ ആള്‍ക്കൂട്ട മര്‍ദ്ദന കേസില്‍ പതിനൊന്ന് സ്ത്രീകളെ റിമാന്റ് ചെയ്തു. ചാലക്കുടി കോടതിയാണ് സഭാ വിശ്വാസം ഉപേക്ഷിച്ച കുടുംബത്തെ ആക്രമിച്ച 11 സ്ത്രീകളെ റിമാന്‍ഡ് ചെയ്തത്. എംപറര്‍ ഇമ്മാനുവല്‍ സഭയുടെ വിശ്വാസികളാണ് റിമാന്റിലായ സ്ത്രീകള്‍. സഭാബന്ധം ഉപേക്ഷിച്ച മുരിയാട് സ്വദേശി ഷാജിയെ സ്ത്രീകളുടെ സംഘം മര്‍ദിച്ചിരുന്നു. ആള്‍ക്കൂട്ട മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെയാണ് അറസ്റ്റ്. വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന മുരിയാട് പ്ലാട്ടോത്തത്തില്‍ ഷാജി, മകന്‍ സാജന്‍, ഭാര്യ ആഷ്ലിന്‍, ബന്ധുക്കളായ എഡ്വിന്‍, അന്‍വിന്‍ തുടങ്ങിയവര്‍ക്കാണ് […]

കരിപ്പൂരില്‍ ശരീര ഭാഗങ്ങളിലൊളിപ്പിച്ച ഒരു കിലോ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

സ്വന്തം ലേഖകൻ മലപ്പുറം: കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. 59 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീന്‍ (29) ആണ് പിടിയിലായത്. ഒരു കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.

എം.ഡി.എം.എ യുമായി യുവാവ് പോലീസിന്റെ പിടിയില്‍;കോട്ടയം ജില്ലയില്‍ കഴിഞ്ഞ നാല് മാസത്തിനിടയില്‍ നൂറ്റിയഞ്ചു കിലോയോളം കഞ്ചാവാണ് പിടികൂടിയത് .

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിൽ മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എ.യും വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പോലീസ് പിടിയിലായി. നീണ്ടൂർ കൃഷിഭവൻ ഭാഗത്ത് കുറുപ്പിനകത്ത് വീട്ടിൽ ലൈബു കെ.സാബു (29) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ ഓണംതുരുത്ത് ഭാഗത്ത് മയക്കുമരുന്ന് വിൽപ്പനയ്ക്കായി യുവാവ് എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും,ഏറ്റുമാനൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ 0.53 ഗ്രാം എം.ഡി.എംഎ. യുമായി പിടികൂടുന്നത്. തുടർന്ന് പോലീസ് സംഘം നടത്തിയ […]