കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം; രണ്ട് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി പൊൻകുന്നം പോലീസ്; അറസ്റ്റിലായത് വണ്ടിപ്പെരിയാർ സ്വദേശി

സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പാർക്കിംഗ് ഏരിയയിൽ കിടന്നിരുന്ന കാറിന്റെ ചില്ല് പൊട്ടിച്ച് മോഷണം നടത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടിപ്പെരിയാർ ഡയിമുക്ക് എസ്റ്റേറ്റില്‍ കാശി മകൻ സുരേഷ് കുമാർ (34) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരത്തോട് കൂടി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ പാർക്കിംഗില്‍ കിടന്നിരുന്ന പീരുമേട് സ്വദേശിയായ ഹെന്‍ട്രികിൻ്റെ കാറിന്റെ ചില്ല് പൊട്ടിച്ച് 3000 രൂപ അടങ്ങിയ പേഴ്സ് മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. തന്റെ പിതാവിന് നെഞ്ചുവേദന ആയതിനാൽ ഇടുക്കിയിൽ നിന്നും […]

ചിങ്ങവനത്ത് കുടുംബ പ്രശ്നത്തിന്റെ പേരിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; കുറിച്ചി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ചിങ്ങവനത്ത് കുടുംബ പ്രശ്നത്തിന്റെ പേരിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി കുറിച്ചി എണ്ണയ്ക്കാച്ചിറ പുതുവേൽ വീട്ടിൽ ബിനു മകൻ അമൽ ബിനു (20) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ കുറിച്ചി ഔട്ട് പോസ്റ്റിന് സമീപം വച്ച് നിഥിനെയാണ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. നിഥിന് കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു, ഇത് പറഞ്ഞു തീർക്കുന്നതിനായി ഇയാളുടെ ഭാര്യയുടെ ബന്ധുവിനൊപ്പം അമൽ ബിനു എത്തുകയും, തുടർന്ന് നിഥിനും അമൽ ബിനുവും തമ്മിൽ വാക്കുതർക്കം […]

യുവതിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചു; ചിങ്ങവനം സ്വദേശിയെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചു

സ്വന്തം ലേഖിക കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ആന്റി സോഷ്യലും നിരവധി കുറ്റകൃത്യങ്ങൾ പ്രതിയുമായ യുവാവിനെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചു. നിതീഷ് ഭവൻ വീട്ടിൽ നിതിൻ ചന്ദ്രൻ (27) നെയാണ് ചിങ്ങവനം പോലീസ് ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചത്. ഇയാൾ കുറിച്ചി പുത്തൻ കോളനി ഭാഗത്ത് വീടുകയറി യുവതിയെ ആക്രമിച്ച കേസിൽ അറസ്റ്റിലാവുകയും തുടർന്ന് കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ജാമ്യ കാലയളവിൽ ഇയാൾ വീണ്ടും കുറിച്ചി മലകുന്നം ഭാഗത്ത് വെച്ച് യുവാവിനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ […]

പോക്സോ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവ് ; തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്

കണ്ണൂർ : പതിനൊന്നു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവ്. കണ്ണൂർ, ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിക്കെതിരെയാണ് ശിക്ഷാവിധി. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്. വിവിധ വകുപ്പുകളിലായി 26 വർഷം തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. 2017 ലാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ മദ്രസ അധ്യാപകനായ ഇയാൾ പീഡിപ്പിച്ചത് . 2018 ലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കൊച്ചിയില്‍ ഐടി വിദഗ്ധന്‍ പെന്‍ക്യാമറ വച്ചത് ഭാര്യയ്‌ക്കൊപ്പം സന്ദര്‍ശനത്തിനെത്തിയ വീട്ടിലെ കുളിമുറിയില്‍; പതിഞ്ഞത് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍; പ്രതി ഉപയോഗിച്ചിരുന്ന ഇലക്‌ട്രോണിക് വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു

സ്വന്തം ലേഖിക കൊച്ചി: കുളിമുറിയില്‍ പെന്‍കാമറ വച്ച്‌ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പിടിയിലായ ഐ.ടി വിദഗ്ദ്ധന്‍ കോന്തുരുത്തി സ്വദേശി സനല്‍ ഉപയോഗിച്ചിരുന്ന ഇലക്‌ട്രോണിക് വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു. രണ്ട് ലാപ്‌ടോപ്പ്, രണ്ട് മൊബൈല്‍, ഏതാനും മെമ്മറി കാര്‍ഡ് എന്നിവയാണ് കസ്റ്റഡിയിലെടുത്തത്. മെമ്മറി കാര്‍ഡ് പ്രാഥമികമായി പരിശോധിച്ചെങ്കിലും ശൂന്യമായിരുന്നു. ഇത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. സനലിനെ ഇന്നലെ സൗത്ത് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇന്ന് സ്ഥലത്തെത്തിച്ച്‌ തെളിവെടുക്കും. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഭാര്യയോടൊപ്പം സൗഹൃദ സന്ദര്‍ശനത്തിനെത്തിയ വീട്ടിലെ കിടപ്പു മുറിയോട് […]

പത്തൊമ്പതുകാരിയെ മയക്കുമരുന്ന് നല്‍കി മയക്കി കൂട്ടബലാത്സംഗം…..! യുവതിയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍; പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാട്ടി പണം തട്ടിയതായും സൂചന; രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ പല ഉന്നതരും പ്രതി പട്ടികയിൽ

സ്വന്തം ലേഖിക കാസര്‍കോട്: കാസര്‍ഗോഡ് മയക്കുമരുന്നിന് അടിമയാക്കി പത്തൊമ്പതുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാട്ടി രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പല ഉന്നതരെയും സംഘം ബ്ലാക്ക് മെയില്‍ ചെയ്തതായും സൂചനയുണ്ട്. പിടിയിലായ യുവതി നേരത്തെ ഹണിട്രാപ് കേസില്‍ അറസ്റ്റിലായിരുന്നു. കാസര്‍ഗോഡ് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്തൊമ്പതുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. ആദ്യം ഒരു യുവാവ് പ്രണയം നടിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് പല ഉന്നതകര്‍ക്കും കാഴ്ചവക്കുകയായിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം. […]

ഭരണങ്ങാനത്ത് കാർ ഇടിച്ച് വയോധിക മരിച്ച സംഭവം; കേസിൽ ഡ്രൈവര്‍ അറസ്റ്റിൽ; പിടിലായത് രാമക്കൽമേട് സ്വദേശി

സ്വന്തം ലേഖിക കോട്ടയം: വയോധിക കാർ ഇടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാമക്കൽമേട് കൃഷ്ണപുരം ഭാഗത്ത് താഴത്ത് കോന്തിയേടത്ത് വീട്ടിൽ സുരേഷ് ബാബു (47) നെയാണ് പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സുരേഷ് ബാബു ഓടിച്ചിരുന്ന കാര്‍ ഇന്നലെ രാത്രി ഭരണങ്ങാനം പള്ളിക്ക് സമീപം വച്ച് റോഡ് ക്രോസ് ചെയ്യാൻ ശ്രമിച്ച വയോധികയെ ഇടിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

കുമരകത്ത് ബാർബർ ഷോപ്പ് ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: കണ്ണാടിച്ചാൽ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കുമരകത്ത് ബാർബർ ഷോപ്പിലെ ജീവനക്കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം കണ്ണാടിച്ചാൽ ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ശശി മകൻ സതീഷ് കെ.ശശി (44) യെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം കുമരകത്തുള്ള ബാർബർ ഷോപ്പിലെ ജീവനക്കാരനായ ജയൻ എന്നയാളെ ഷോപ്പിൽ എത്തി കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സതീഷ് ഷോപ്പിൽ എത്തി ബഹളം വയ്ക്കുകയും ഇതേ തുടർന്ന് ജയൻ സതീഷിനോട് കടയിൽ നിന്ന് ഇറങ്ങി പോകാൻ ആവശ്യപ്പെടുകയായിരുന്നു. കടയിൽ […]

സ്കൂട്ടർ യാത്രികയെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമം; കിളിമാനൂർ സ്വദേശി ഏറ്റുമാനൂർ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ കാനറ ചെരുവിള പുത്തൻവീട്ടിൽ അബ്ദുൾസലാം മകൻ അൻസീർ (36) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പേരൂർ ആയുർവേദ ആശുപത്രി ഭാഗത്ത് വച്ച് സ്കൂട്ടറിൽ യാത്ര ചെയ്തുവന്ന യുവതിയെ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടി കൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ, എസ്.ഐ മനോജ് കുമാർ,എ.എസ്.ഐ ഷിനോയി, സി.പി.ഓ […]

കടുത്തുരുത്തിയിൽ യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയിൽ; പിടിയിലായത് അതിരമ്പുഴ സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: കടുത്തുരുത്തിയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ കൂടി പോലീസിന്റെ പിടിയിലായി. അതിരമ്പുഴ കോട്ടമുറി മടപ്പള്ളില്‍ വീട്ടിൽ ബെന്നി മകന്‍ ബിബിൻ ബെന്നി (22), അതിരമ്പുഴ കോട്ടമുറി പേമലമുകളേൽ വീട്ടില്‍ ഉദയകുമാര്‍ മകന്‍ അനിജിത് കുമാർ (കൊച്ചച്ചു 21) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളുമായി ചേര്‍ന്ന് കഴിഞ്ഞ ആഴ്ച രാത്രിയോടുകൂടി കല്ലറ പുത്തൻപള്ളിക്ക് സമീപം വച്ച് അരവിന്ദിനെ ചീത്ത വിളിക്കുകയും, തുടർന്ന് കയ്യിൽ കരുതിയിരുന്ന വടിവാളും, മറ്റും ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ […]