നാഗമ്പടത്ത് വീട്ടമ്മയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞു; അന്യസംസ്ഥാന സ്വദേശി കോട്ടയം ഈസ്റ്റ് പൊലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: മാല മോഷണ കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശിയായ ബിസ്വാജിത്ത് ഘോരായി(22) നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് നാഗമ്പടത്തുള്ള ആര്യാസ് ഗ്രാൻഡ് ഹോട്ടലിന് സമീപം വച്ച് വഴിയിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാല ഇയാൾ പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മോഷ്ടാവിനെ കണ്ടെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ. ശ്രീജിത്ത്, എസ്.ഐ അനുരാജ്, ജിജി […]

കുടുംബ വഴക്കിനെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ ആക്രമിച്ചു; കേസിൽ ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ഈരാറ്റുപേട്ടയിൽ വീട് കയറി ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തെക്കേക്കര ഭാഗത്ത് കൊല്ലം പറമ്പിൽ വീട്ടിൽ ഷംസുദ്ദീൻ മകൻ നിയാസ് കെ.എസ് (35) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി ഈരാറ്റുപേട്ട തലപ്പലം ഭാഗത്തുള്ള ഗൃഹനാഥന്റെ വീട്ടിൽ കയറി ഗൃഹനാഥനെ കമ്പി വടി ഉപയോഗിച്ച് ആക്രമിക്കുകയും, പിതാവിനെ മർദ്ദിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച ഗൃഹനാഥന്റെ മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിയാസും ഗൃഹനാഥന്റെ കുടുംബവും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. […]

കുടുംബ പ്രശ്നം ഒത്തുതീർപ്പാക്കാൻ വിളിച്ചു വരുത്തി; ഭാര്യയുടെ സുഹൃത്തിനെ പൊലീസ് സ്റ്റേഷനിലിട്ട് കുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വന്തം ലേഖിക തൃശൂര്‍: മാള പൊലീസ് സ്‌റ്റേഷനില്‍ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. തൃശൂര്‍ സ്വദേശി സജീഷിനാണ് കുത്തേറ്റത്. പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നവുമായി മാള പൊലീസ് സ്റ്റേഷനില്‍ എത്തി സംസാരിക്കവേയാണ് പ്രകോപിതനായ ഭര്‍ത്താവ്, ഭാര്യയുടെ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിയത്. പരിക്കേറ്റ സജീഷിനെ വിദ്ഗധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ക്വട്ടേഷന്‍; യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ കാമുകി പിടിയില്‍; പ്രതി പിടിയിലായത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് യുവാവിനെ നഗ്നനാക്കി മ‌ര്‍ദ്ദിച്ച സംഭവത്തില്‍ ഒന്നാം പ്രതിയും കാമുകിയുമായ വര്‍ക്കല സ്വദേശി ലക്ഷ്മിപ്രിയ പിടിയില്‍. ലക്ഷ്മിപ്രിയയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്ത് ഒളിത്താവളത്തില്‍ നിന്ന് ഇന്നലെ രാത്രിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇന്നുതന്നെ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികളിലേയ്ക്ക് കടക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ലക്ഷ്മിപ്രിയയുടെ പുതിയ കാമുകനടക്കം അഞ്ച് പ്രതികള്‍ ഒളിവിലാണ്. സംഭവത്തില്‍ എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി അമല്‍ ഇന്നലെ പിടിയിലായിരുന്നു. വര്‍ക്കല അയിരൂര്‍ സ്വദേശിയായ യുവാവിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. ഏപ്രില്‍ […]

ഷാറൂഖ് ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്; ഷൊര്‍ണൂരില്‍ ഇറങ്ങി പെട്രോള്‍ വാങ്ങിയതും മുന്‍കൂട്ടി ആസൂത്രണം ചെയ്ത്; പ്രതി ബോധപൂര്‍വം അസ്വസ്ഥത സൃഷ്ടിച്ച്‌ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്ന് അന്വേഷണ സംഘം

സ്വന്തം ലേഖിക കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെയ്പ്പ് കേസില്‍ പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നതിനെക്കുറിച്ച്‌ വ്യക്തമായ മറുപടി നല്‍കാതെ പ്രതി ഷാറൂഖ് സെയ്ഫി. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കിലും ബോധപൂര്‍വം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച്‌ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ് ഷാറൂഖ് എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കസ്റ്റഡിയില്‍ കിട്ടി ദിവസങ്ങള്‍ ആയിട്ടും തെളിവെടുപ്പ് വൈകുകയാണ്. 14 മണിക്കൂര്‍ ചെലവിട്ട ഷൊര്‍ണൂരില്‍ , റെയില്‍വേ സ്റ്റേഷന് സമീപത്ത് താമസിക്കുന്നവരില്‍ ഉത്തരേന്ത്യന്‍ ബന്ധമുള്ളവര്‍ ഉണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമം. അതേസമയം പ്രതി ഡൽഹിയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് […]

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഞായറാഴ്ച ഭീഷണിയെത്തിയ അതേ ഇ-മെയിൽ നിന്ന്

സ്വന്തം ലേഖിക കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി. വിമാനത്താവളത്തില്‍ മനുഷ്യ ബോംബായെത്തുമെന്നാണ് വീണ്ടും ഭീഷണി സന്ദേശമെത്തിയത്. ഞായറാഴ്ച ഭീഷണിയെത്തിയ അതേ ഇ-മെയിലുടെ തന്നെയാണ് ഇന്നും പൊലീസിനാണ് ഭീഷണി വന്നിട്ടുള്ളത്. 10 ബിറ്റ്കോയിന്‍ എത്രയും വേഗം കിട്ടിയേ പറ്റൂവെന്നും ഇ-മെയിലില്‍ പറയുന്നു. ഇ-മെയില്‍ സന്ദേശം എവിടെ നിന്നുമാണെന്നതില്‍ ഇതുവരെയും വ്യക്തതയില്ല.

ബിയര്‍ ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ചു; നിര്‍ബന്ധിച്ച്‌ ലഹരി നല്‍കി; അപരിചിതയായ സ്ത്രീയ്ക്കെതിരെ പോക്സോ കേസ് നല്‍കാന്‍ 17കാരന് ക്രൂര മര്‍ദ്ദനം

സ്വന്തം ലേഖിക തൃശ്ശൂര്‍: അപരിചിതയായ സ്ത്രീ ലൈംഗിക അതിക്രമം നടത്തിയതായി വ്യാജ പരാതി നല്‍കാന്‍ 17കാരനെ തല്ലിച്ചതച്ചു. തൃശ്ശൂര്‍ വരന്തരപ്പിള്ളി സ്വദേശിയായ നിരഞ്ജനാണ് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദനമേറ്റത്. 12 മണിക്കൂറോളം മര്‍ദ്ദനം നീണ്ടതായാണ് നിരഞ്ജന്‍ അറിയിക്കുന്നത്. സൂഹൃത്തുകള്‍ വഴിയാണ് 17കാരന്‍ ഗുണ്ടാ സംഘത്തിന്റെ പക്കലെത്തിയത്. പിന്നാലെ അപരിചിതയായ ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ച്‌ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. സുഹൃത്തുകള്‍ക്കെല്ലാം പ്രായപൂര്‍ത്തിയായതാണ് വ്യാജ പരാതി നല്‍കാന്‍ തന്നെ തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് നിരഞ്ജന്‍ വ്യക്തമാക്കുന്നത്. പരാതി നല്‍കാനായി 12 മണിക്കൂറോളം മര്‍ദ്ദനം നീണ്ടു. നിര്‍ബന്ധിച്ച്‌ ലഹരി […]

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി; നാടുകടത്തിയത് പാമ്പാടി സ്വദേശിയെ

സ്വന്തം ലേഖിക കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാടുകടത്തി. പാമ്പാടി, വെള്ളൂർ കാട്ടാംകുന്ന് ഭാഗത്ത് കണ്ണംകുളം വീട്ടിൽ മധു മകൻ ആരോമൽ മധു (21) നെയാണ്‌ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസകാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ പാമ്പാടി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. ഇയാൾക്ക് പാമ്പാടി സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് […]

വീട്ടുവളപ്പിൽ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തു; വാക്ക് തർക്കത്തെ തുടർന്ന് വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് മുണ്ടക്കയം സ്വദേശി

സ്വന്തം ലേഖിക കോട്ടയം: മുണ്ടക്കയത്ത് വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം 10 സെന്റ് കോളനി ഭാഗത്ത് നടുവിലെത്തു വീട്ടിൽ രാജൻ മകൻ രതീഷ് (30) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയുടെ വീട്ടുവളപ്പിൽ മാലിന്യം ഇടുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടമ്മ ഇത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നുണ്ടായ വാക്ക് തർക്കത്തിൽ ഇയാൾ വീട്ടമ്മയെ ചീത്ത വിളിക്കുകയും, കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവ സ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് […]

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്; ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജ്ജിതം; പ്രതിയെ സഹായിക്കാന്‍ ആളുണ്ടായിരുന്നെന്ന് നിഗമനം; ഭക്ഷണമെത്തിച്ചത് ആരെന്ന് കണ്ടെത്തും

സ്വന്തം ലേഖിക കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെയ്പ്പ് കേസില്‍ ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഷൊര്‍ണൂരില്‍ പ്രതിയെ സഹായിക്കാന്‍ ആളുണ്ടായിരുന്നു എന്ന നിഗമനത്തില്‍ ഊന്നിയാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഭക്ഷണമെത്തിച്ചത് ആരെന്ന് കണ്ടെത്തണം. കൂട്ടാളികള്‍ ട്രെയിനില്‍ ഉണ്ടായിരുന്നോ എന്നും സംശയമുണ്ട്. എലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ്കേസിലെ പ്രതി ഷാറൂഖ് സൈഫിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇയാള്‍ക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സഹായത്തെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. താന്‍ ഒറ്റക്കാണ് ചെയ്തത് എന്ന മൊഴി ആവര്‍ത്തിക്കുക […]