പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ക്വട്ടേഷന്‍;  യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ കാമുകി പിടിയില്‍; പ്രതി പിടിയിലായത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ക്വട്ടേഷന്‍; യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ കാമുകി പിടിയില്‍; പ്രതി പിടിയിലായത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് യുവാവിനെ നഗ്നനാക്കി മ‌ര്‍ദ്ദിച്ച സംഭവത്തില്‍ ഒന്നാം പ്രതിയും കാമുകിയുമായ വര്‍ക്കല സ്വദേശി ലക്ഷ്മിപ്രിയ പിടിയില്‍.

ലക്ഷ്മിപ്രിയയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്ത് ഒളിത്താവളത്തില്‍ നിന്ന് ഇന്നലെ രാത്രിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇന്നുതന്നെ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികളിലേയ്ക്ക് കടക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷ്മിപ്രിയയുടെ പുതിയ കാമുകനടക്കം അഞ്ച് പ്രതികള്‍ ഒളിവിലാണ്. സംഭവത്തില്‍ എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി അമല്‍ ഇന്നലെ പിടിയിലായിരുന്നു.

വര്‍ക്കല അയിരൂര്‍ സ്വദേശിയായ യുവാവിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. ഏപ്രില്‍ അഞ്ചിന് വര്‍ക്കല അയിരൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിയായ യുവതിയുമായി യുവാവ്
പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായി. ഇതോടെ മുന്‍കാമുകനെ ഒഴിവാക്കാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.

രണ്ടാമത്തെ കാമുകനും സുഹൃത്തിനുമൊപ്പം ആദ്യ കാമുകന്റെ വീട്ടിലെത്തിയ യുവതി യുവാവിനെ ഫോണില്‍ വിളിച്ചുവരുത്തി കാറില്‍ കയറ്റിക്കൊണ്ടുപോയി കാറില്‍ വച്ച്‌ മര്‍ദ്ദിക്കുകയും കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.