ഷാറൂഖ് ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്; ഷൊര്‍ണൂരില്‍ ഇറങ്ങി പെട്രോള്‍ വാങ്ങിയതും മുന്‍കൂട്ടി ആസൂത്രണം ചെയ്ത്; പ്രതി  ബോധപൂര്‍വം അസ്വസ്ഥത സൃഷ്ടിച്ച്‌ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്ന് അന്വേഷണ സംഘം

ഷാറൂഖ് ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്; ഷൊര്‍ണൂരില്‍ ഇറങ്ങി പെട്രോള്‍ വാങ്ങിയതും മുന്‍കൂട്ടി ആസൂത്രണം ചെയ്ത്; പ്രതി ബോധപൂര്‍വം അസ്വസ്ഥത സൃഷ്ടിച്ച്‌ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്ന് അന്വേഷണ സംഘം

സ്വന്തം ലേഖിക

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെയ്പ്പ് കേസില്‍ പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നതിനെക്കുറിച്ച്‌ വ്യക്തമായ മറുപടി നല്‍കാതെ പ്രതി ഷാറൂഖ് സെയ്ഫി.

ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കിലും ബോധപൂര്‍വം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച്‌ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ് ഷാറൂഖ് എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കസ്റ്റഡിയില്‍ കിട്ടി ദിവസങ്ങള്‍ ആയിട്ടും തെളിവെടുപ്പ് വൈകുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

14 മണിക്കൂര്‍ ചെലവിട്ട ഷൊര്‍ണൂരില്‍ , റെയില്‍വേ സ്റ്റേഷന് സമീപത്ത് താമസിക്കുന്നവരില്‍ ഉത്തരേന്ത്യന്‍ ബന്ധമുള്ളവര്‍ ഉണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമം.

അതേസമയം പ്രതി ഡൽഹിയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് ടിക്കറ്റെടുത്തത് എന്ന് വ്യക്തമായി. ഇതോടെ കോഴിക്കോട് തന്നെ ആക്രമണം നടത്താനുറച്ചാണ് പ്രതി വന്നതെന്ന നിഗമനത്തിലാണ് പൊലീസ്.

ഷൊര്‍ണൂരില്‍ ഇറങ്ങി പെട്രോള്‍ വാങ്ങിയതും മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ ഭാഗമായാണെന്ന് കരുതുന്നു. സംസ്ഥാനത്തെ കുറിച്ച്‌ കൃത്യമായി അറിയാവുന്ന ഒരാളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഷൊര്‍ണൂരിലെത്തി പെട്രോള്‍ വാങ്ങി കോഴിക്കോട് ആക്രമണം നടത്തിയതെന്നും പൊലീസ് കരുതുന്നു.